സാംസംഗ് ഗാലക്സി എം52 5ജി സെപ്റ്റംബർ 28 ന് ഇന്ത്യയിൽ
സാംസംഗ് ഗാലക്സി എം52 5ജി സെപ്റ്റംബർ 28 ന് ഇന്ത്യയിൽ
സാംസംഗ് സ്മാർട്ട് ഫോൺ ശ്രേണിയിപ്പെട്ട ഏറ്റവും പുതിയ മോഡൽ ഗാലക്‌സി എം52 5ജി സെപ്റ്റംബർ 28 നു ഇന്ത്യയിൽ അവതരിപ്പിക്കും. വിലയോ ഫോണിന്‍റെ പ്രത്യേതതളോ ഒന്നും കന്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആമസോണും സാംസംഗും ഓൺലൈനിൽ പോസ്റ്റ് ചെയ്ത ടീസർ ചിത്രങ്ങൾ അനുസരിച്ച്, 8 ജിബി പ്ലസ്, 128 ജിബി സ്റ്റോറേജുണ്ട്. ട്രിപ്പിൾ റിയർ കാമറകൾ, ഹോൾ-പഞ്ച് ഡിസ്പ്ലേ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസർ എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്. 7.5 മില്ലിമീറ്റർ കട്ടിയുള്ള കഴിഞ്ഞ വർഷത്തെ സാംസംഗ് ഗാലക്‌സി എം 51 നേക്കാൾ കനംകുറവാണ്. 7.4 എംഎം മെലിഞ്ഞ ബിൽഡും ഉണ്ട്.


പോളണ്ടിലെ റീട്ടെയിൽ മാർക്കറ്റിലെ ലിസ്റ്റ് അനുസരിച്ച് ആൻഡ്രോയിഡ് 11. അടിസ്ഥാനമാക്കിയുള്ള വൺ യുഐ ഉപയോഗിച്ചാണ് ഫോൺ പ്രത്യക്ഷപ്പെട്ടത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 20: 9 അനുപാതം എന്നിവയുമായാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 8 ജിബി റാമോടൊപ്പം ഒക്ടാകോർ ക്വാൽകോം എസ്എം 7325 (സ്നാപ്ഡ്രാഗൺ 778 ജി) SoC ഉള്ളതായി പറയുന്നു.