എല്‍ടിഇ 900 സാങ്കേതികവിദ്യയുമായി എയര്‍ടെല്‍
Friday, September 24, 2021 1:25 PM IST
കൊച്ചി: ഇന്‍ഡോര്‍ കവറേജിന് ശക്തി പകരാനായി ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) കേരളത്തിലെ ഹൈ സ്പീഡ് ഡാറ്റാ നെറ്റ് വര്‍ക്ക് പുതുക്കി.
വീടിനുള്ളിലും വാണിജ്യ കെട്ടിടങ്ങള്‍ക്കുള്ളിലും ഡാറ്റാ നെറ്റ് വര്‍ക്ക് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി 900 മെഗാഹെര്‍ട്ട്സ് ബാന്‍ഡില്‍ 4.6 മെഗാഹെര്‍ട്ട്സ് സ്പെക്ട്രം കൂടി അധികമായി കമ്പനി വിന്യസിച്ചു. പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ഹൈസ്പീഡ് ഡാറ്റ സര്‍വീസ് ആവശ്യം വര്‍ധിച്ചതു കണക്കിലെടുത്താണിത്.