ആ​ഹാ! RAM Plus!!
ആ​ഹാ! RAM Plus!!
സാം​സംഗ് ത​ങ്ങ​ളു​ടെ ഗാ​ല​ക്സി എ52​എ​സ് എ​ന്ന 5ജി ​ഫോ​ണ്‍ പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ അ​തി​ലൊ​രു അ​ത്ഭു​ത​ക​ര​മാ​യ ഫീ​ച്ച​ർ ഉ​ണ്ടാ​യി​രു​ന്നു- റാം ​പ്ല​സ്. പേ​രി​ൽ​നി​ന്നു​ത​ന്നെ സം​ഗ​തി വ്യ​ക്ത​മാ​ണ്. ഫോ​ണി​ൽ ഉ​ള്ള റാം ​കൂ​ടാ​തെ വ​ർ​ച്വ​ൽ മെ​മ്മ​റി​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു 4 ജി​ബി ഓ​ണ്‍​ബോ​ർ​ഡ് സ്റ്റോ​റേ​ജ്.

ഫി​സി​ക്ക​ൽ മെ​മ്മ​റി കു​റ​യു​ന്പോ​ൾ ഇ​ങ്ങ​നെ ഡി​സ്ക് സ്റ്റോ​റേ​ജി​ൽ​നി​ന്ന് അ​ലോ​ക്കേ​റ്റ് ചെ​യ്യു​ന്ന ഒ​രു രീ​തി വി​ൻ​ഡോ​സ് മു​ന്പേ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നു സ​മാ​ന​മാ​ണ് സാം​സംഗിന്‍റെ റാം ​പ്ല​സ് എ​ന്ന ഫീ​ച്ച​ർ.


ഫോ​ണ്‍ വ​ല്ലാ​തെ സ്ലോ ​ആ​കു​ന്ന​ത് ഇ​തു ത​ട​യു​മെ​ന്നു​മാ​ത്ര​മ​ല്ല, പെ​ർ​ഫോ​ർ​മ​ൻ​സ് തൃ​പ്തി​ക​ര​മാ​ക്കു​ക​യും ചെ​യ്യും. ഇ​പ്പോ​ൾ ഈ ​ഫീ​ച്ച​ർ ത​ങ്ങ​ളു​ടെ കൂ​ടു​ത​ൽ മോ​ഡ​ലു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സാം​സംഗ്.

അ​ത്യാ​വ​ശ്യം ന​ല്ല അ​ള​വി​ൽ റാം ​ഉ​ള്ള ഫോ​ണു​ക​ളി​ൽ ഈ ​വ​ർ​ച്വ​ൽ മെ​മ്മ​റി ആ​വ​ശ്യ​മു​ണ്ടോ എ​ന്നൊ​ക്കെ സം​ശ​യി​ക്കു​ന്ന​വ​ർ ഉ​ണ്ടാ​കും. ക​സ്റ്റ​മൈ​സ് ചെ​യ്യാ​നു​ള്ള ഓ​പ്ഷ​നൊ​ന്നും ഇ​ല്ലെ​ങ്കി​ലും ചി​ല വേ​ള​ക​ളി​ലെ​ങ്കി​ലും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ക്ഷം.