ഗൂ​ഗി​ളും മെ​യ്റ്റി സ്റ്റാ​ര്‍​ട്ട​പ് ഹ​ബും കൈ​കോ​ര്‍​ക്കു​ന്നു
ഗൂ​ഗി​ളും മെ​യ്റ്റി സ്റ്റാ​ര്‍​ട്ട​പ് ഹ​ബും കൈ​കോ​ര്‍​ക്കു​ന്നു
കൊ​​​ച്ചി: ആ​​​പ്പു​​​ക​​​ളും ഗെ​​​യി​​​മു​​​ക​​​ളും ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ന​​​ന്ത​​​സാ​​​ധ്യ​​​ത​​​ക​​​ളും അ​​​വ​​​സ​​​ര​​​ങ്ങ​​​ളും പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്ക് തു​​​റ​​​ന്നു​​കൊ​​​ടു​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​പ്പ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്നോ​​​ള​​​ജി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സം​​​രം​​​ഭ​​​മാ​​​യ മെ​​​യ്റ്റി ( MeitY) സ്റ്റാ​​​ര്‍​ട്ട​​​പ്പ് ഹ​​​ബും ഗൂ​​​ഗി​​​ളും കൈ​​​കോ​​​ര്‍​ക്കു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഈ ​​​കൂ​​​ട്ടാ​​​യ്മ. ലേ​​​ണിം​​​ഗ് ആ​​​പ്പ് ലൈ​​​ഫ്സ്‌​​​കൂ​​​ള്‍, സ്പോ​​​ര്‍​ട്സ് ന്യൂ​​​സ് ആ​​​പ്പ് ലോ​​​ക്ക​​​ര്‍​റൂം ഇ​​​ന്ത്യ, ഓ​​​ണ്‍​ലൈ​​​ന്‍ ഗെ​​​യിം ഡാ​​​ര്‍​ക്കാ​​​ര്‍​ട്ട, ജ്യോ​​​തി​​​ഷ ആ​​​പ് ക്ലി​​​ക്കാ​​​സ്‌​​​ട്രോ എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി വ​​​ള​​​ര്‍​ന്നു​​​വ​​​രു​​​ന്ന നാ​​​ലു സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍ ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.