വാട്സ്ആപ്പിനും ടെലഗ്രാമിനും നിയന്ത്രണം വരും
Tuesday, August 9, 2022 11:47 AM IST
ന്യൂഡൽഹി: സമൂഹമാധ്യമ അപ്ലിക്കേഷനുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ അപ്ലിക്കേഷനുകൾക്കാണ് നിയന്ത്രണം വരിക.
ദുരുപയോഗം തടയാനും സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്നാണ് വിശദീകരണം. ടെലികമ്യൂണിക്കേഷൻ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അഥോറിറ്റിയുമായി ചർച്ച നടത്തിയതിനു ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക.