ഡി​സി ബ്രാ​ൻ​ഡ​ഡ് ഉത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സെ​ബ്രോ​ണി​ക്സ്
ഡി​സി ബ്രാ​ൻ​ഡ​ഡ് ഉത്പ​ന്ന​ങ്ങ​ൾ  അ​വ​ത​രി​പ്പി​ക്കാ​ൻ സെ​ബ്രോ​ണി​ക്സ്
ചെ​​​ന്നൈ: മു​​​ൻ​​​നി​​​ര ക​​​ണ്‍​സ്യൂ​​​മ​​​ർ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ബ്രാ​​​ൻ​​​ഡാ​​​യ സെ​​​ബ്രോ​​​ണി​​​ക്സ് അ​​​മേ​​​രി​​​ക്ക​​​ൻ കന്പനി വാ​​​ർ​​​ണ​​​ർ ബ്ര​​​ദേ​​​ഴ്സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു.

കം​​​പ്യൂ​​​ട്ട​​​ർ അ​​​നു​​​ബ​​​ന്ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ക്സ​​​സ​​​റി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് ഡി​​​സി കാ​​​ര​​​ക്ട​​​ർ തീം ​​​ഡി​​​സൈ​​​നു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് ​​​സം​​​യു​​​ക്ത​​​നീ​​​ക്കം. ഡി​​​സ്ക​​​വ​​​റി ഗ്ലോ​​​ബ​​​ൽ ക​​​ണ്‍​സ്യൂ​​​മ​​​ർ പ്രോ​​​ഡ​​​ക്ട്സ്, ഡി​​​സി എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​വും പ്ര​​​വ​​​ർ​​​ത്ത​​​നം.

ജ​​​ന​​​പ്രി​​​യ ഡി​​​സി ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​യ ബ്ലാ​​​ക്ക് ആ​​​ദം, അ​​​ക്വാ​​​മാ​​​ൻ, ദി ​​​ജോ​​​ക്ക​​​ർ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ട ഡി​​​സൈ​​​നു​​​ക​​​ളാ​​​വും ഇ​​​നി ഓ​​​ഡി​​​യോ വെ​​​യ​​​റ​​​ബി​​​ളു​​​ക​​​ൾ, സ്പീ​​​ക്ക​​​റു​​​ക​​​ൾ, കം​​​പ്യൂ​​​ട്ട​​​ർ പെ​​​രി​​​ഫെ​​​റ​​​ലു​​​ക​​​ൾ, സ്മാ​​​ർ​​​ട്ട് വാ​​​ച്ചു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് ഉ​​​ണ്ടാ​​​വു​​​ക.


സെ​​​ബ്രോ​​​ണി​​​ക്സി​​​ന്‍റെ ഈ ​​​ഡി​​​സി ക​​​ള​​​ക്‌ഷനു​​​ക​​​ൾ ഈ ​​​മാ​​​സം 25 മു​​​ത​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ഷോ​​​പ്പി​​​ലും ആ​​​മ​​​സോ​​​ണ്‍ വെ​​​ബ്സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​കും.

വാ​​​ർ​​​ണ​​​ർ ബ്ര​​​ദേ​​​ഴ്സ് ഡി​​​സ്ക​​​വ​​​റി ഗ്ലോ​​​ബ​​​ൽ ക​​​ണ്‍​സ്യൂ​​​മ​​​ർ പ്രോ​​​ഡ​​​ക്ട്സ്, ഡി​​​സി എ​​​ന്നി​​​വ​​​യു​​​മാ​​​യു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം മി​​​ക​​​ച്ച ഡി​​​സൈ​​​നു​​​ക​​​ളി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​വേ​​​ശ​​​മാ​​​കു​​​മെ​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് സെ​​​ബ്രോ​​​ണി​​​ക്സ് ഡ​​​യ​​​റ​​​ക്ട​​​ർ യ​​​ഷ് ദോ​​​ഷി പ​​​റ​​​ഞ്ഞു.