പേ രൂപ്: വിപണി പിടിക്കാൻ പുതിയ യുപിഐ ആപ്പ്
പേ രൂപ്: വിപണി പിടിക്കാൻ  പുതിയ യുപിഐ ആപ്പ്
Friday, February 3, 2023 7:00 PM IST
കോട്ടയം: ത​ട​സ​മി​ല്ലാ​തെ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താ​നും പ​ണം കൈ​മാ​റാ​നും അ​നു​വ​ദി​ക്കു​ന്ന ഒ​രു പു​തി​യ യു​പി​ഐ (യു​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ർ​ഫോ​സ്)​ആ​പ്പു​കൂ​ടി എ​ത്തു​ന്നു.

പേ ​രൂ​പ് (Pay Rup) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​പ്പി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും ന​ട​ത്താ​നാ​വും. നി​ല​വി​ലെ യു​പി​ഐ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ ല​ളി​ത​വും കൂ​ടു​ത​ൽ കാ​ഷ് ബാ​ക്കു​ക​ളും ഓ​ഫ​ർ ചെ​യ്താ​ണ് പേ ​രൂ​പി​ന്‍റെ വ​ര​വും രൂ​പ​ക​ല്പ​ന​യു​മെ​ല്ലാം.

IOS, Android പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ Pay Rup ഇ​പ്പോ​ൾ​ത​ന്നെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. മ​ല​യാ​ളി​ക​ളാ​യ സു​രേ​ഷ് കു​മാ​ർ, വി​ശാ​ൽ നാ​യ​ർ എ​ന്നി​വ​രും ബം​ഗ​ളൂ​ർ സ്വ​ദേ​ശി മ​ഹാ​ദേ​വ​പ്പ ഹ​ള​ക​റ്റി​യു​മാ​ണ് ഈ ​പു​തി​യ ആ​പ്പി​ന്‍റെ ഉ​പ​ജ്ഞാ​താ​ക്ക​ൾ.


വ​രു​ന്ന ജൂ​ൺ മു​ത​ൽ ബ​സ്-​ഫ്ളൈ​റ്റ്-​ഹോ​ട്ട​ൽ ബു​ക്കിം​ഗ് സേ​വ​ന​ങ്ങ​ൾ ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും. എ​ല്ലാ ഇ​ട​പാ​ടി​നും അ​ഞ്ചു ശ​ത​മാ​നം കാ​ഷ് ബാ​ക്ക് ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ബാ​ങ്കിം​ഗ്, ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ്, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

ബാ​ങ്കിം​ഗ് രം​ഗ​ത്ത് 20 വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​പ്പി​ന് രൂ​പം ന​ല്കി​യ​ത്.