32 എംപി സെല്‍ഫി കാമറയുമായി മോട്ടോ ജി85
Monday, July 15, 2024 2:15 PM IST
സെല്‍ഫി പ്രേമികള്‍ക്കായി പുതിയ ഫോണ്‍ അവതരിപ്പിച്ച് മോട്ടറോള. 32 എംപി മുന്‍ കാമറയുമായാണ് മോട്ടോ ജി85 5 ജി മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. 50 എംപി മെയിന്‍ കാമറയും ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ ഫോണിനുണ്ട്.
120ഹെഡ്സ് റീഫ്രെഷ് റേറ്റും 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസുമുള്ള 6.7 ഇഞ്ച് 3ഡി കര്‍വിഡ് എല്‍ഇഡി സ്ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഒഐഎസ് സപ്പോര്‍ട്ടുള്ള 50 എംപി കാമറയും 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമുള്ളതാണ് മെയിന്‍ കാമറ യൂണിറ്റ്.
5,000 എംഎഎച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 33 വാട്ട് ടര്‍ബോചാര്‍ജിംഗ് നല്കിയിരിക്കുന്നു. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഫോണാണിത്. ഐപി 52 റേറ്റിംഗാണുള്ളത്.
സ്നാപ്ഡ്രാഗണ്‍ 6എസ് മൂന്നാം തലമുറ പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവര്‍ത്തനം. കോബാള്‍ട്ട് ബ്ലൂ, അര്‍ബര്‍ ഗ്രേ, ഒലീവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
ജൂലൈ 16 മുതല്‍ ഫ്ളിപ്പ്കാര്‍ട്ടിലും മോട്ടറോളയുടെ വെബ്സൈറ്റു വഴിയും ഫോണ്‍ ലഭ്യമാകും. ലോഞ്ചിംഗ് ഓഫറായി 1000 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്.