പു​തി​യ 4കെ ​എ​ല്‍​ഇ​ഡി ടി​വി​യു​മാ​യി ഹെ​യ​ര്‍
പു​തി​യ 4കെ ​എ​ല്‍​ഇ​ഡി ടി​വി​യു​മാ​യി ഹെ​യ​ര്‍
Friday, August 9, 2024 1:27 PM IST
സോനു തോമസ്
ചൈ​നീ​സ് നി​ര്‍​മാ​താ​ക്ക​ളാ​യ ഹെ​യ​ര്‍ 4കെ ​സീ​രി​യ​സി​ല്‍ ര​ണ്ട് പു​തി​യ എ​ല്‍​ഇ​ഡി ടി​വി അ​വ​ത​രി​പ്പി​ച്ചു. 65 ഇ​ഞ്ച്, 75 ഇ​ഞ്ച് എ​ന്നി​ങ്ങ​നെ വ​ലു​പ്പ​ത്തി​ലു​ള്ള ടി​വി​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

മി​ക​ച്ച ഓ​ഡി​യോ-​വീ​ഡി​യോ അ​നു​ഭ​വം ന​ല്‍​കു​ന്ന​വ​യാ​ണ് പു​തി​യ QDMini LED 4K ടി​വി​യെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. ക്വാ​ണ്ടം ഡോ​ട്ട് (ക്യു​ഡി) സാ​ങ്കേ​തി​ക​വി​ദ്യ, ഹ​ര്‍​മ​ന്‍ കാ​ര്‍​ഡ​ണ്‍ സ്പീ​ക്ക​റു​ക​ള്‍, 144 ഹെ​ര്‍​ട്‌​സ് റി​ഫ്രെ​ഷ് റേ​റ്റ് എ​ന്നി​വ ഈ ​ശ്രേ​ണി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.


മി​ക​ച്ച ശ​ബ്ദ അ​നു​ഭ​വം ന​ല്‍​കു​ന്ന​തി​ന് ഓ​ഡി​യോ സി​സ്റ്റ​ത്തി​ന് ഡോ​ള്‍​ബി അ​റ്റ്‌​മോ​സും ഡി​ബി​എ​ക്‌​സ്-​ടി​വി പി​ന്തു​ണ​യും ഉ​ണ്ടെ​ന്ന് ഹെ​യ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. HDMI 2.1, WiFi 6 പി​ന്തു​ണ എ​ന്നി​വ ലാ​ഗി​ല്ലാ​തെ ഗെ​യിം പ്ലേ ​വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ഇ​ന്ത്യ​യി​ല്‍ 1,55,990 രൂ​പ പ്രാ​രം​ഭ വി​ല​യി​ലാ​ണ് ടി​വി ല​ഭ്യ​മാ​കു​ക.