മെ​റ്റ എ​ഐ​യി​ലെ പു​തി​യ ഫീ​ച്ച​റി​നെ പ​രി​ച​യ​പ്പെ​ടാം
മെ​റ്റ എ​ഐ​യി​ലെ പു​തി​യ ഫീ​ച്ച​റി​നെ പ​രി​ച​യ​പ്പെ​ടാം
Monday, August 12, 2024 12:40 PM IST
സോനു തോമസ്
വാ​ട്‌​സ്ആ​പ്പി​ലെ "മെ​റ്റ എ​ഐ'​യി​ല്‍ പു​തി​യ ഫീ​ച്ച​റു​ക​ള്‍ വ​രു​ന്നു. എ​ഐ ചാ​റ്റ്‌​ബോ​ട്ടി​ന് വോ​യ്‌​സ് മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​പ്പോ​ള്‍ പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

വോ​യ്‌​സ് മെ​സേ​ജു​ക​ള്‍ വ​ഴി​യു​ള്ള ന​മ്മു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ടെ​ക്സ്റ്റ് രൂ​പ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ മെ​റ്റ എ​ഐ​യ്ക്കാ​കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ന്ന​ത് എ​ന്ന് വാ​ബെ​റ്റ്ഇ​ന്‍​ഫോ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

വാ​ട്‌​സ്ആ​പ്പിന്‍റെ ആ​ന്‍​ഡ്രോ​യ്ഡ് 2.24.16.10 വേ​ര്‍​ഷ​ന്‍റെ ബീ​റ്റ​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. "റീ​ഷെ​യ​ര്‍ സ്റ്റാ​റ്റ​സ് അ​പ്‌​ഡേ​റ്റ്' എ​ന്ന പു​ത്ത​ന്‍ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ വാ​ട്‌​സ്ആ​പ്പ് ഒ​രു​ങ്ങു​ന്ന​താ​യി വാ​ബെ​റ്റ്ഇ​ന്‍​ഫോ അ​ടു​ത്തി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.


ആ​രെ​ങ്കി​ലും നി​ങ്ങ​ളെ ടാ​ഗ് ചെ​യ്ത അ​ല്ലെ​ങ്കി​ല്‍ മെ​ന്‍​ഷ​ന്‍ ചെ​യ്ത വാ​ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ് അ​പ്‌​ഡേ​റ്റു​ക​ള്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് രൂ​പ​ത്തി​ല​ല്ലാ​തെ അ​തേ​പ​ടി ഷെ​യ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണി​ത്.