റെനോ ക്വിഡ്: മൈലേജില്‍ മുമ്പന്‍
ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോൾ കാർ എന്ന ബഹുമതി ക്വിഡിനു സ്വന്തം. കോംപാക്ട് കാർ വിപണിയിൽ മാരുതി ആൾട്ടോ 800, ഹ്യുണ്ടായി ഇയോണ്‍ മോഡലുകൾക്ക് എതിരാളി. ഫീച്ചറുകളിലും വിലയിലും രൂപത്തിലുമെല്ലാം ആകർഷണീയത ക്വിഡിനുണ്ട്. എസ്യുവി ചെറുതാക്കിയതുപോലെയുള്ള രൂപമാണ് ക്വിഡിന്. കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ലഗേജ് സ്പേസ് ക്വിഡിനാണ്.

300 ലിറ്റർ. 800 സിസി -53 ബിഎച്ച്പി, ഒരു ലിറ്റർ -67 ബിഎച്ച്പി എൻജിൻ വകഭേദങ്ങൾ ക്വിഡിനുണ്ട്. ഒരു ലിറ്റർ എൻജിനുള്ള മോഡലിന് ലിറ്ററിന് 24.04 കിലോമീറ്റർ ആണ് മൈലേജ്. ഇതിന് എഎംടി വകഭേദം ലഭ്യമാണ്.
കൊച്ചി എക്സ്ഷോറൂം വില: 2.79 ലക്ഷം രൂപ മുതൽ