ഇലക്ട്രിക് സ്കൂട്ടറുമായി ഷവോമി!
Saturday, April 27, 2019 2:31 PM IST
ആദ്യം മൊബൈൽ ഹാൻഡ് സെറ്റിലൂടെയും പിന്നീട് വിവിധ ഉൽപ്പന്നങ്ങളിലൂടെയും ഇലക്ട്രോണിക് വിപണി പിടിച്ചടക്കിയ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തും ഒരു കൈ നോക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് മോപ്പഡ് കന്പനി പുറത്തിറക്കി. ടി1 എന്നാണ് ഈ ഇലക്ട്രിക് മോപ്പഡിന്റെ പേര്.
ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കന്പനിയാണ് ഇലക്ട്രിക് മോപ്പഡ് തയ്യാറാക്കിയത്. തുടക്കത്തിൽ ചൈനീസ് വിപണിയിൽ മാത്രം വിൽക്കുന്ന സ്കൂട്ടറിന്റെ വില 2999 യെൻ ആണ് (എകദേശം 31,188 രൂപ). ജൂണിൽ ചൈനീസ് വിപണിയിൽ സ്കൂട്ടർ എത്തുമെന്നാണ് റിപ്പോർട്ട്. 53 കിലോഗ്രം ഭാരമുള്ള സ്കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്.
ഒറ്റചാർജിൽ 60 കിലോമീറ്റർ അല്ലെങ്കിൽ 120 കിലോമീറ്റർ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകളുണ്ട്. മുന്നിൽ ഫോർക്കും പിന്നിൽ കോയിൽഓവർ സസ്പെൻഷനുമാണ് ഉപയോഗിക്കുന്നത്. മുന്നിൽ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും. ചെറിയ ഡിജിറ്റൽ എൻട്രുമെന്റ് ക്ലസ്റ്റും 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്ലാംപും ഈ വാഹനത്തിനുണ്ട്. ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോൾഡബിൾ ഇലക്ട്രിക് ബൈക്കിന് പിന്നാലെയായിരിക്കും പുതിയ മോപ്പഡ് എത്തുന്നത്.