റെനോയുടെ നവീകരിച്ച ഡസ്റ്റർ കേരള വിപണിയിൽ
Friday, July 12, 2019 2:43 PM IST
കൊച്ചി: റെനോ ഡസ്റ്ററിന്റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയിൽ. കളമശേരി ടിവിഎസ് റെനോയിൽ സംഘടിപ്പിച്ച ചടങ്ങിൽ റെനോ ഇന്ത്യ സെയിൽസ് ഹെഡ് സുധീർ മൽഹോത്ര, റീജണൽ സെയിൽസ് ഹെഡ് പ്രേം സഞ്ജീവി, കേരള ഏരിയ സെയിൽസ് മാനേജർ സുജോയ് സിംഗ്, ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, സീനിയർ ജനറൽ മാനേജർ സുരേഷ് റാവു എന്നിവർ ചേർന്ന് പുതിയ ഡസ്റ്റർ അവതരിപ്പിച്ചു.
നവീകരിച്ച സുരക്ഷാ സൗകര്യങ്ങളും ആൻഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിൾ കാർ പ്ലേയും ഉൾപ്പെടുന്നതാണ് പുതിയ ഡസ്റ്റർ.
ഗ്രിൽ, ഹെഡ് ലാംപ്, ബോണറ്റ്, ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടെ 25 പരിഷ്കാരങ്ങൾ പുതിയ പതിപ്പിലുണ്ടന്ന് സുധീർ മൽഹോത്ര പറഞ്ഞു.
1.5 ലിറ്റർ പെട്രോൾ മോഡലിൽ 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ ഡീസൽ മോഡലിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർ ഓപ്ഷനുകളിലുമാണ് ഉള്ളത്.
പെട്രോൾ 106 ബിഎച്ച്പി കരുത്തോടെ എത്തുമ്പോൾ ഡീസൽ എൻജിൻ 85 ബിഎച്ച്പി, 110 ബിഎച്ച്പി എന്നീ രണ്ട് വേരിയന്റുകളാണുള്ളത്. എട്ട് ലക്ഷം രൂപ മുതൽ പന്ത്രണ്ടര ലക്ഷം രൂപ വരെയാണ് പുതിയ മോഡലുകളുടെ ഷോറൂം വില.