മോ​ട്ടോ​ർ​സൈ​ക്കി​ളു​മാ​യി ജാ​വ
മോ​ട്ടോ​ർ​സൈ​ക്കി​ളു​മാ​യി ജാ​വ
Friday, November 29, 2019 3:24 PM IST
ജാ​വ മോ​ട്ടോ​ർ​സൈ​ക്കി​ളി​ന്‍റെ തൊ​ണ്ണൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ലാ​സി​ക്ക് ലെ​ജ​ൻ​ഡ്സ് ജാ​വ 90-ാം ​വാ​ർ​ഷി​ക എ​ഡി​ഷ​ൻ’ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 1929ലാ​ണ് ഫ്രാ​ന്‍റി​സെ​ക് ജാ​നെ​സെ​ക് മു​ൻ ചെ​ക്കോ​സ്ലാ​വാ​ക്യ​യി​ൽ ജാ​വ മോ​ട്ടോ​ർ​സൈ​ക്കി​ൾ സ്ഥാ​പി​ച്ച​തും ജാ​വ 500 ഒ​എ​ച്ച് വി​ക്ക് രൂ​പം ന​ൽ​കി​യ​തും.

പ്ര​ത്യേ​ക എ​ഡി​ഷ​ന്‍റെ 90 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഇ​റ​ക്കു​ന്ന​ത്. ജാ​വ 500 ഒ​എ​ച്ച് വി​യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് പ്ര​ത്യേ​ക വാ​ർ​ഷി​ക ക​ള​ർ സ്കീ​മാ​യി​രി​ക്കും സ​വി​ശേ​ഷ​ത.​തൊ​ണ്ണൂ​റാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ഇ​ന്ധ​ന ടാ​ങ്കി​ൽ സീ​രി​യ​ൽ ന​ന്പ​റി​നൊ​പ്പം പ്ര​ത്യേ​ക വാ​ർ​ഷി​ക ചി​ഹ്ന​വും കാ​ണും.

ജാ​വ​യ്ക്ക് 1,64,000 രൂ​പ​യും ജാ​വ ഫോ​ർ​ട്ടി ടു​വി​ന് 1,55,000 രൂ​പ​യു​മാ​ണ്. ഡ്യു​വ​ൽ ചാ​ന​ൽ എ​ബി​എ​സ് വേ​രി​യ​ന്‍റു​ക​ൾ​ക്ക് 1,72,942 രൂ​പ​യും 1.63,942 രൂ​പ​യു​മാ​ണ്.


ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ട്ടോ​ർ​സൈ​ക്കി​ൾ 15 മു​ത​ൽ ജാ​വ ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. ജാ​വ മോ​ഡ​ലു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​ൽ സ​ജീ​വ​മാ​യി​ട്ടു​ള്ള​വ​ർ​ക്കും 22ന് ​അ​ർ​ധ​രാ​ത്രി​ക്ക് മു​ന്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​ത് സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഏ​റ്റ​വും അ​ടു​ത്തു​ള്ള ഡീ​ല​ർ​ഷി​പ്പി​ൽ ചെ​ന്ന് മോ​ട്ടോ​ർ​സൈ​ക്കി​ളി​നു​ള്ള ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യം അ​റി​യി​ച്ചാ​ൽ മ​തി.

ന​റു​ക്കെ​ടു​പ്പ് ല​ഭി​ക്കാ​ത്ത ഉ​പ​ഭോ​ക്താ​വ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഒ​റി​ജി​ന​ൽ ബു​ക്കിം​ഗ്് നി​ര​യി​ലേ​ക്കും മോ​ഡ​ലി​ലേ​ക്കും മാ​റും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഉ​ട​നെ ത​ന്നെ അ​വ​ര​വ​രു​ടെ സ്ഥ​ല​ത്ത് മോ​ട്ടോ​ർ​സൈ​ക്കി​ൾ ല​ഭ്യ​മാ​ക്കും.​മോ​ട്ടോ​ർ​സൈ​ക്കി​ളി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ൽ മാ​റ്റ​മൊ​ന്നും ഇ​ല്ല.