ഹു​ണ്ടാ​യി​യു​ടെ പു​തി​യ സെ​ഡാ​ന്‍ ഓ​റ വിപണിയിൽ
കൊ​ച്ചി: ഹു​ണ്ടാ​യി​യു​ടെ പു​തി​യ സെ​ഡാ​ന്‍ ഓ​റ പു​റ​ത്തി​റ​ക്കി. അ​ത്യാ​ധു​നീ​ക രൂ​പ​ക​ല്‍​പ​ന, പ്രീ​മി​യം ഇ​ന്‍റീരി​യ​റു​ക​ള്‍, സ്മാ​ര്‍​ട്ട് ഓ​ട്ടോ എ​എം​ടി തു​ട​ങ്ങി​യ​വ​യു​മാ​യാ​ണ് ഒാറ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

കാ​പ്പ 1.21 ബി​എ​സ് 6 എ​ഞ്ചി​നി​ല്‍ 11.6 ടോ​ര്‍​ക്കും 5 മാ​നു​വ​ല്‍ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍​സ്മി​ഷ​നു​ക​ളു​മാ​ണു​ള്ള​ത്.

1.2 ഐ ​ഇ​ക്കോ​ടോ​ര്‍​ക്ക് ഡീ​സ​ല്‍ ബി​എ​സ് 6 എ​ഞ്ചി​നി​ല്‍ പ​ര​മാ​വ​ധി 19.4 ടോ​ര്‍​ക്കും 5 മാ​നു​വ​ല്‍ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍​സ്മി​ഷ​നു​ക​ളു​മാ​ണു​ള്ള​ത്. 1.01 ട​ര്‍​ബോ ബി​എ​സ് 6 എ​ഞ്ചി​നി​ല്‍ 17.5 വ​രെ ടോ​ര്‍​ക്കും 5 മാ​നു​വ​ല്‍ ട്രാ​ന്‍​സ്മി​ഷ​നു​മാ​ണു​ള്ള​ത്.


വ​ണ്ട​ര്‍ വാ​റ​ണ്ടി എ​ന്ന പേ​രി​ല്‍ മൂ​ന്നു വ​ര്‍​ഷ​വും 1,00,000 കി​ലോ​മീ​റ്റ​റും അ​ല്ലെ​ങ്കി​ല്‍ നാ​ലു വ​ര്‍​ഷ​വും 50,000 കി​ലോ​മീ​റ്റ​റും അ​തു​മ​ല്ലെ​ങ്കി​ല്‍ അ​ഞ്ചു വ​ര്‍​ഷ​വും 40,000 കി​ലോ​മീ​റ്റ​റും എ​ന്ന വാ​റ​ണ്ടി​യാ​ണ് റോ​ഡി​ലു​ള്ള സ​ഹാ​യ​ത്തോ​ടൊ​പ്പം ല​ഭ്യ​മാ​ക്കു​ന്ന​ത്.