അശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. റേഡിയോ ജോക്കിയായിായിരുന്നു തുടക്കം. സൂര്യ ടിവിയിൽ ആങ്കറിങ്ങും ഉണ്ടായിരുന്നു. സീരിയലിലോ സിനിമയിലോ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും അശ്വതിയെ കാണുന്പോൾ ആരാധകർ പെട്ടെന്ന് തിരിച്ചറിയുന്നു. അശ്വതി അവർക്കു കുടുംബാംഗത്തെപ്പോലെയാണ്. ഇപ്പോൾ ദുബായിയിൽ ഒരു പ്രമുഖ റേഡിയോ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അശ്വതിയുടെ വിശേഷങ്ങളിലേക്ക്...

സന്പന്നമായ ബാല്യം

ജനിച്ചതും വളർന്നതും തൊടുപുഴയിലാണ്. പത്താം ക്ലാസു വരെ പഠിച്ചത് വീടിനടുത്തുള്ള സർക്കാർ സ്കൂളിലും. ഇന്ന് പലരും എന്നെ ഇഷ്ടപ്പെടാൻ കാരണമാകുന്ന നല്ല മലയാളം കിട്ടിയതും ആ നാട്ടിൻപുറത്തു നിന്നാണ്. അവിടത്തെ തോടും പാടവും പറന്പും കുന്നുകളും നല്ല അയൽക്കാരും ചേർന്ന് സന്പന്നമാക്കിയ ബാല്യം. അമ്മാച്ചി എന്ന് വിളിച്ചിരുന്ന അമ്മയുടെ അമ്മയായിരുന്നു എെൻറ സൂപ്പർ വുമണ്‍. അച്ഛൻ വിദേശത്തായിരുന്നു. അമ്മയും അച്ഛനും രണ്ടു സഹോദര·ാരും ചേർന്ന കുടുംബം. എെൻറ കോളജ് കാലഘത്തിൽ കുടുംബം പാലായിലേക്ക് താമസം മാറി.

സ്വപ്നജീവി

പൊതുവേ ഞാനൊരു സ്വപ്നജീവിയാണ്. ചെറുപ്പം മുതലേ വീട്ടിൽ എല്ലാവരും വായനയെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. കിുന്നതെന്തും വായിക്കുക എന്ന ശീലം പതുക്കെ എഴുത്തിലേക്ക് എത്തിച്ചു. ഞാൻ ഒരു എഴുത്തുകാരി ആവും എന്നാണ് അന്ന് വിചാരിച്ചിരുന്നത്. അല്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റ് ആവണം എന്നു കരുതിയിട്ടുണ്ട്.

മാധ്യമ രംഗത്തേക്ക്

മാധ്യമ രംഗത്തേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. എം ബി എ കഴിഞ്ഞു കൊച്ചിയിലൊരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്പോൾ യാദൃച്ഛികമായാണ് റെഡ് എഫ്. എം നടത്തിയ ആർ. ജെ. ഹണ്ടിൽ പങ്കെടുക്കുന്നത്. അന്നുവരെ എെൻറ ശബ്ദത്തിെൻറ ഒരു സാധ്യതയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. റെഡ് എഫ്. എിൽ ആർ. ജെ. ആയാണ് തുടക്കം. ആയിടയ്ക്ക് സൂര്യാ ടിവിയിൽ ഒന്നുരണ്ടു പരിപാടികളും ആങ്കറിംഗ് ചെയ്തിരുന്നു. പിന്നീട് ദുബായിയിലെ ഒരു റേഡിയോയിൽ നിന്നുള്ള ഓഫർ. അച്ഛൻ 30 വർഷത്തോളം പ്രവാസി ആയിരുന്ന നാട്ടിലേക്ക് അങ്ങനെ ഞാനും എത്തപ്പെട്ടു. പിന്നീടായിരുന്നു വിവാഹം. കുഞ്ഞു കൂടി ജീവിതത്തിൽ വന്നതോടെ എഫ്. എം. സ്റ്റുഡിയോ വീട് എന്ന ലോകത്തു നിൽക്കുന്പോഴാണ് ഫ്ളവേഴ്സ് ടിവി വിളിക്കുന്നത്.

ദുബായിയിൽ നിന്നുള്ള യാത്രകൾ

ഇടയ്ക്കിടെ നാട്ടിൽ പോകണം എന്നത് ശരിക്കും ഒരു ചലഞ്ച് ആയിരുന്നെങ്കിലും കുടുംബം നന്നായി പിന്തുണച്ചു. ഭർത്താവിെൻറ അച്ഛനും അമ്മയും കൂടെ ഉള്ളതുകൊണ്ട് കുഞ്ഞിനെ അവരെ ഏൽപ്പിച്ചു ഷൂട്ടിനായി മാസത്തിൽ ഒന്നോ രണ്ടോ ദിവസം നാിലേക്കു പോകും. ഏറിയാൽ മൂന്നോ നാലോ ദിവസം. അതിനുള്ളിൽ പരമാവധി എപ്പിസോഡുകൾ തീർത്തു മടങ്ങും.

ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി എന്നതാണ് ഏറ്റവും വലിയ മാറ്റം. മാത്രമല്ല ഒരൊറ്റ ഷോ കൊണ്ടുതന്നെ മലയാളി പ്രേക്ഷകർ തന്ന സ്വീകരണം, സ്നേഹം ഒക്കെ അത്ര വലുതായിരുന്നു. ഞാൻ ഒരു സിനിമയിലോ സീരിയലിലോ പോലും അഭിനയിച്ചിട്ടില്ല. എന്നിട്ടുപോലും സ്വന്തം വീട്ടിലെ ഒരാളെ കാണുന്ന സ്നേഹത്തോടെ ഓടി അടുത്ത് വരുന്നവരാണ് കൂടുതലും. ഷോയിൽ നിന്ന് മാറിനിൽക്കുന്പോഴൊക്കെ എന്തുപറ്റി എന്ന് അന്വേഷിക്കുന്നവർ. കുഞ്ഞിെൻറ വിശേഷങ്ങളും വീട്ടുകാര്യങ്ങളും തിരക്കി ദിവസവും ഫേസ്ബുക്കിൽ മെസേജ് ചെയ്യുന്നവർ...കുഞ്ഞിന് വേണ്ടി സമയം മാറ്റിവച്ചോളു, എങ്കിലും മടങ്ങി വരണം എന്ന് തിരികെ വിളിക്കുന്നവർ.. അവരൊക്കെയാണ് പ്രചോദനം.

ഹാപ്പി റേഡിയോ

എന്തൊക്കെ ജോലികൾ ചെയ്താലും എനിക്ക് ഏറ്റവും സന്തോഷം തന്നിട്ടുള്ളത് റേഡിയോ തന്നെയാണ്. നമ്മൾ പറയുന്നത് കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും എല്ലാവർക്കും തോന്നാറില്ലേ? നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നതുതന്നെ ഭാഗ്യമാണ്.

അപ്പോൾ നമുക്ക് അറിയുന്നതും അറിയാത്തതുമായ, ഒരു കൂം ആളുകൾ നമ്മളെ കേൾക്കുക, അവരുടെ സന്തോഷവും സങ്കടവും നമ്മളോട് പങ്കുവയ്ക്കുക അതൊക്കെ തരുന്ന സന്തോഷം പകരം വയ്ക്കാൻ ആവാത്തതാണ്. സത്യത്തിൽ ടെലിവിഷനിലും എന്നെ സഹായിച്ചത് നമ്മൾ നമ്മൾ തന്നെ ആയിരിക്കുക എന്ന റേഡിയോ പോളിസി ആണ്. ഏറ്റവും ചലഞ്ചിങ് ആയി എനിക്ക് തോന്നിയിട്ടുള്ളത് ലൈവ് ഷോസ് ആണ്. നാട്ടിലും ഗൾഫിലുമായി ഒരുപാടു പരിപാടികൾ ഹോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സ്റ്റേജിൽ എത്തുന്ന ആദ്യത്തെ അഞ്ചു മിനിറ്റ് എെൻറ നെഞ്ചിടിപ്പ് കൂടും. ജനക്കൂട്ടത്തെ കണ്ട് സംസാരിച്ച് അൽപ്പം കഴിയണം സ്റ്റേജ് എേൻറതാവാൻ.

വായന ഹോബി


വായന തന്നെയാണ് ഇഷ്ടവിനോദം. യാത്രകളിലാണ് വായന കൂടുതലും. നാട്ടിലേക്കും തിരിച്ചു ദുബായിയിലേക്കുമുള്ള യാത്രകൾക്കിടയിൽ എപ്പോഴും പുസ്തകങ്ങൾ കൂടെ കാണും. കഥകളും നോവലുകളും സഞ്ചാരസാഹിത്യവും ആണ് കൂടുതൽ ഇഷ്ടം. വായനയോട് എന്നപോലെ എഴുത്തിനോടും താൽപര്യമുണ്ട്. എെൻറ ചെറുകഥകൾ, ഓർമക്കുറിപ്പുകൾ, കവിതകൾ ഇതൊക്കെ ചേർന്നൊരു ബ്ലോഗും ഉണ്ട്.

ഒരു പുസ്തകത്തിെൻറ പണിപ്പുരയിലാണ് ഇപ്പോൾ. അതാണ് സത്യത്തിൽ അടുത്ത സ്വപ്നം. പിന്നെ നല്ല കുറച്ചു ഷോകൾ ചെയ്യണം. അതും പ്രേക്ഷകർക്ക് എന്നെ മടുക്കും മുന്പേ നിർത്തണം. പിന്നെ കുറെ യാത്ര ചെയ്യണം. ഒരു വീഡിയോ ട്രാവലോഗ് ചെയ്യണമെന്നും ആഗ്രഹമുണ്ട്.

വ്യായാമവും വിശ്രമവും

നേരിൽ കാണുന്നതിെൻറ ഇരട്ടി വണ്ണം സ്ക്രീനിൽ തോന്നിക്കുന്ന പ്രകൃതമാണ് എേൻറത്. ഞാൻ സാമാന്യം ഭേദപ്പെട്ട ഒരു മടിച്ചി ആണ്. അതുകൊണ്ട് ഒരാഴ്ച വർക്ക് ഒൗട്ട് ചെയ്താൽ അതിെൻറ ക്ഷീണം മാറാൻ രണ്ടു മാസം വിശ്രമിക്കും. പണ്ട് മുടങ്ങിയ നൃത്തപഠനം ഇപ്പോൾ പുനഃരാരംഭിച്ചിട്ടുണ്ട്. അതുമാത്രമാണ് ആകെ ഉള്ള വ്യായാമം.

പിന്നെ ചോറും മീൻ കറിയും ഒക്കെ മുന്നിൽ വച്ചിട്ട് സാലഡ് കഴിക്കാനൊന്നും എനിക്ക് പറ്റില്ല. അതുകൊണ്ട് ഡയറ്റിങ് ഒക്കെ സ്വപ്നം മാത്രം ആണ്. പക്ഷേ ഞാൻ ജങ്ക് ഫുഡ് ഒഴിവാക്കും. മധുരവും കഴിക്കില്ല. ചായയും കാപ്പിയും പോലും വളരെ കുറവാണ്

സാരിയോട് ഇഷ്ടം

സാരിയാണ് ഇഷ്ടവേഷം. പക്ഷെ കംഫർട്ടിന് പ്രാധാന്യം കൊടുക്കുന്പോൾ ജീൻസ് ധരിക്കും. അവസരങ്ങളുടെ ഒൗചിത്യം അനുസരിച്ചു വസ്ത്രധാരണത്തിലും മാറ്റം വരണമല്ലോ... പ്രത്യേകിച്ചും നൾ മറ്റൊരു രാജ്യത്താവുന്പോൾ. അതുകൊണ്ട് എല്ലാത്തരം വസ്ത്രങ്ങളും എെൻറ വാർഡ്രോബിൽ ഉണ്ട്. കോട്ടണ്‍ കുർത്തിയും ജീൻസും ഉണ്ടെങ്കിലും ഞാൻ ഹാപ്പി ആണ്.

അഭിനയത്തിലേക്ക് ഇല്ല

സിനിമയായാലും സീരിയൽ ആയാലും അഭിനയം തൽക്കാലം വേണ്ടാന്നു തന്നെയാണ് തീരുമാനം. ഞാൻ ഞാനായി തന്നെയാണ് ടെലിവിഷനിൽ എത്തുന്നത്. മറ്റൊരാളായി വന്നാൽ എങ്ങനെയാവും എന്നറിയില്ല. ഇപ്പോൾ ആളുകൾക്ക് ഒരു ഇഷ്ടം ഒക്കെ ഉണ്ട്. അറിയാത്ത പണിക്ക് പോയി അത് കളയണ്ടല്ലോ. അഭിനയം കുറച്ചുകൂടി സമയവും ശ്രമവും ഡെഡിക്കേഷനും വേണ്ട മേഖലയാണ്. അതുകൊണ്ടുതന്നെ അങ്ങനെ ഒന്ന് ചിന്തിക്കാവുന്ന സാഹചര്യത്തിലല്ല ഞാൻ. സിനിമയിൽ എെൻറ പേരും വരും, അത് പക്ഷെ ഗാനരചന/തിരക്കഥ തുടങ്ങിയ ടൈറ്റിലുകളിലാവണം എന്നാണ് ആഗ്രഹം.

പത്താം ക്ലാസിൽ ഡിസ്റ്റിംഗ്ഷൻ ഉണ്ടായിരുന്നെങ്കിലും കണക്ക് എന്നും എെൻറ പ്രധാന ശത്രു ആയിരുന്നു. പ്ലസ് ടു സയൻസ് എടുത്തെങ്കിലും പിന്നീടങ്ങോട്ട് കണക്കുള്ള ഒന്നിനും ഞാൻ ഇല്ലാ എന്ന് ഉറപ്പിച്ചു. ഗ്രാജുവേഷൻ ചെയ്തത് ഇംഗ്ലീഷിൽ ആയിരുന്നു. പാലാ അൽഫോൻസ കോളജിലെ ആ ഡിഗ്രി കാലമാണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് വ്യക്തത തന്നത്. വുമൻസ് കോളജിൽ പഠിക്കാൻ ആദ്യമൊന്നും അത്ര താൽപര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ അവിടെ സ്റ്റേജ് അലങ്കരിക്കാൻ മുതൽ കോളജ് മുറ്റത്തെ മരത്തിൽ ബാനർ കെട്ടാൻ വരെ നമ്മൾ മാത്രമേ ഉള്ളു. അത് തരുന്ന ആവിശ്വാസവും അവസരങ്ങളും വളരെ വലുതാണ്. ഞാൻ അന്ന് കോളജ് മാഗസിൻ എഡിറ്റർ ആയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ വല്ലപ്പോഴും ഒരു കവിത ചൊല്ലാൻ മാത്രം മുട്ടുവിറച്ചു സ്റ്റേജിൽ കയറിയിരുന്ന ഞാൻ ആദ്യമായി ആങ്കർ ആയതും മീശ വച്ച് നെടുനീളൻ ഡയലോഗ് പറഞ്ഞു നാടകം കളിച്ചതും അൽഫോൻസ തന്ന വേദികളിലാണ്. എന്നെ ഞാൻ ആക്കിയതിൽ ആ ഡിഗ്രിക്കാലത്തോടാണ് ഏറെ കടപ്പെിരിക്കുന്നത്. ഒരു പ്രഫഷനൽ യോഗ്യത വേണം എന്ന ചിന്തയിലാണ് പിന്നീട് എം. ബി. എ ചെയ്തത്.

കരിയറും കുടുംബവും ഒരേ ത്രാസിൽ...

ഭർത്താവ് ശ്രീകാന്ത് ദുബായിയിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടർ ആണ്. മകൾ ക്ക് മൂന്നു വയസ്. ഭർത്താവിെൻറ അച്ഛനും അയും ഞങ്ങളോട് ഒപ്പമുണ്ട്. എെൻറ ശക്തിയും ദൗർബല്യവും കുടുംബം തന്നെയാണ്. മകളെയും ഭർത്താവിനെയും വിട്ട് നാട്ടിൽ പോയാൽ എത്രയും പെട്ടെന്നൊന്ന് തിരികെ എത്തിയാൽ മതിയെന്നാവും. ഒരു മൂന്നു വയസുകാരിയുടെ അമ്മയ്ക്ക് കിട്ടുന്ന സന്തോഷം അവൾക്ക് 10 വയസാകുന്പോൾ കിട്ടില്ലല്ലോ. കുടുംബവും കരിയറും ബാലൻസ് ചെയ്യുന്നത് തന്നെയാണ് സത്യത്തിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ചലഞ്ച്. ഷൂട്ടിന് നാട്ടിൽ പോകുന്പോഴെല്ലാം പാലായിലെ എെൻറ വീട്ടിൽ ആണ് നിൽക്കാറ്. അച്ഛനും അമ്മയും അനുജനും അവെൻറ ഭാര്യയും ഉണ്ട് അവിടെ. എനിക്ക് രണ്ടു സഹോദര·ാരാണ്. ചേട്ടനും ഭാര്യയും അബുദാബിയിൽ സെറ്റിൽഡാണ്. രണ്ടു കുടുംബത്തിെൻറയും പിന്തുണ തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം.

സുനിൽ