പേപ്പർ ക്വല്ലിംഗ് ടുലിപ്
ആവശ്യമുള്ള സാധനങ്ങൾ

1. പച്ച നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
2. പൂവിനായി ഇഷ്ടമുള്ള നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ
3. ക്വല്ലിംഗ് ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
4. പേപ്പർ ഗ്ലൂ
5.വെള്ള കാർഡ് സ്റ്റോക്ക് പേപ്പർ 1

ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്വില്ലിംഗ് പേപ്പറുകളോ പത്രമാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണങ്ങളിലുള്ള ചാർ് പേപ്പറുകളോ മൂന്ന് മില്ലിമീറ്റർ അഥവാ അഞ്ച് മില്ലിമീറ്റർ സ്ട്രിപ്പുകളായി മുറിച്ചെടുത്ത് അതിൽ നിന്ന് വേണ്ടുന്ന ആകൃതി ഉണ്ടാക്കിയെടുക്കാം.

പൂവുണ്ടാക്കുന്നവിധം

ആദ്യമായി ഏതൊക്കെ ഷെയ്പ്പുകൾ, എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നു നോക്കാം.

ലൂസ് റൗണ്ട് കോയിൽസ്

ഒരേ നിറത്തിലുള്ള രണ്ട് പേപ്പർ സ്ട്രിപ്പുകളുടെ അറ്റങ്ങൾ തിൽ യോജിപ്പിച്ച് നീളത്തിലുള്ള ഒരു പേപ്പർ സ്ട്രിപ്പാക്കുക. ഇതിനെ ടൂളിൽ വച്ച് ചുറ്റിയെടുത്ത് (ചിത്രം 1) അൽപം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്യുക (ചിത്രം 2). ഇത്തരത്തിൽ നാല് അല്ലെങ്കിൽ ആറ് ലൂസ് റൗണ്ട് കോയിൽസ് ഉണ്ടാക്കിയെടുക്കുക.

ടിയർ ഡ്രോപ്പ് ഷേപ്പ്

ഒരു ലൂസ് കോയിൽ എടുത്ത്, അതിെൻറ ഒരറ്റത്ത് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ചിത്രം 3 ൽ കാണുന്ന പോലെ ഒരു ടിയർ ഡ്രോപ്പ് ഷേപ്പു കിും. ഇത്തരത്തിൽ പൂവിെൻറ ഇതളുണ്ടാക്കുന്നതിനായി എല്ലാ ലൂസ് റൗണ്ട് കോയിൽസിൽ നിന്നും ടിയർ ഡ്രോപ്പ് ഷേപ്പുകൾ ഉണ്ടാക്കിയെടുക്കുക.


കർവ്ഡ് ടിയർ ഡ്രോപ്പ് ഷേപ്പ്

ടിയർ ഡ്രോപ്പ് ഷേപ്പുകൾ ഉണ്ടാക്കിയ ശേഷം ഓരോ പച്ച ടിയർ ഡ്രോപ്പ് ഷേപ്പിെൻറയും മുകളറ്റം കൈ കൊണ്ട് ഷേപ്പു ചെയ്തു ചെറുതായി വളച്ചു വയ്ക്കുക..

ഇലകൾക്കായി

മൂന്നു പച്ച പേപ്പർ സ്്രട്രിപ്പുകളുടെ അറ്റങ്ങൾ തിൽ യോജിപ്പിച്ച് നീളത്തിലുള്ള ഒരു പേപ്പർ സ്ട്രിപ്പാക്കുക. ഇതിനെ ടൂളിൽ വച്ച് ചുറ്റിയെടുത്ത് അൽപം ലൂസാക്കിയ ശേഷം അറ്റം ഗ്ലൂ ചെയ്തു ലൂസ് റൗണ്ട് കോയിൽസ് ഉണ്ടാക്കിയെടുക്കുക. ഇത്തരത്തിൽ 3,4 ലൂസ് റൗണ്ട് കോയിൽസ് ഉണ്ടാക്കുക. ഒരെണ്ണം എടുത്ത് അതിെൻറ രണ്ടറ്റത്തും തള്ള വിരലും ചൂണ്ടുവിരലും കൊണ്ടു പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഇത്തരത്തിൽ എല്ലാ ലൂസ് റൗണ്ട് കോയിൽസിൽ നിന്നും രണ്ടറ്റവും കൂർത്ത് നീണ്ട ഷേപ്പിൽ ഉണ്ടാക്കിയെടുക്കുക. ഇതിൽ നിന്ന് ഒരെണ്ണം എടുത്ത് മുകളിലത്തെ അറ്റം ഇടത്തോും താഴത്തെ അറ്റം വലത്തോും എസ് ആകൃതിയിൽ വളയ്ക്കുക. ഇലയുടെ ഷേപ്പ് ആയി ചിത്രം ആറ് നോക്കുക. ഇത്തരത്തിൽ 3,4 ഇലകൾ ഉണ്ടാക്കിയെടുക്കുക.

വെള്ള കാർഡ് സ്റ്റോക്ക് പേപ്പറിൽ പൂക്കളും ഇലകളും തണ്ടുകളുമൊക്കെ ഒിച്ചുവച്ച് ഭംഗിയാക്കുക. ഇതിനെ ഫ്രെയിം ചെയ്തു വാൾ ഡെക്കർ ആയി വയ്ക്കുകയോ ഗ്രീറ്റിംഗ് കാർഡ് ആയി ഉപയോഗിക്കുകയോ ചെയ്യാം.