കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ആളിക്കത്തിയ കർഷക രോഷം ഇന്ത്യയൊട്ടാകെ പടരുകയാണ്. വിലയിടിവിൽ പ്രതിഷേധിച്ചും കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, തമിഴ്നാട്, തെലുങ്കാന, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കർഷകർ സമരത്തിലാണ്. പൊതുവേ സമാധാനപരമായിരുന്നു മുൻകാലങ്ങളിലെ കർഷക സമരങ്ങൾ. എന്നാൽ കാർഷിക പ്രതിസന്ധിയും വിലഇടിവും ഒരു സ്ഥിരം പ്രതിഭാസമായി മാറിയതോടെ പലയിടത്തും അക്രമാസക്തമാണ് ഇപ്പോഴത്തെ കർഷക പ്രക്ഷോഭങ്ങൾ. ഉത്തരേന്ത്യയിൽ കഴിഞ്ഞ വർഷം വരൾച്ചയായിരുന്നു പ്രതിസന്ധിക്കു കാരണമെങ്കിൽ ഈ വർഷം നല്ല മണ്‍സൂണ്‍ ലഭിച്ചതോടെ വിളവ് അധികമായതാണ് പ്രശ്നത്തിനു കാരണം. പച്ചക്കറികളുടെയും പരിപ്പിന്‍റെയുമെല്ലാം വില വിളവ് അധികമായതോടെ കുത്തനെ ഇടിഞ്ഞു. പച്ചക്കറികളും ഉള്ളിയും ഉരുളക്കിഴങ്ങുമെല്ലാം വഴിയിൽ വാരിവലിച്ചെറിഞ്ഞും വഴിതടഞ്ഞ് പാൽ ഒഴുക്കിവിട്ടുമെല്ലാം കർഷകർ പ്രതിഷേധിക്കുകയാണ്. മഴക്കൂടുതൽ കൊണ്ട് അധിക വിളവു ലഭിച്ചാലും വരൾച്ചയിൽ വിളവു നശിച്ചാലും കർഷകർ ആത്മഹത്യ ചെയ്യേണ്ട ഗതികേടാണ് രാജ്യത്ത് നിലനിൽ ക്കുന്നത്. ഓരോ മണിക്കൂറിലും ശരാശരി 41 കർഷകർ വീതം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു. കേരളത്തിലാകട്ടെ റബർ ഉൾപ്പെടെ യുള്ള തോട്ടവിള മേഖലയിലെ വിലയിടിവും പ്രതിസന്ധിയും വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നു.

2011 ഏപ്രിലിൽ കിലോഗ്രാമിന് 240 രൂപ വിലയുണ്ടായിരുന്ന റബറിന്‍റെ വില കൂപ്പുകുത്തിയിട്ട് വർഷങ്ങ ളായി. കഴിഞ്ഞ ജനുവരി യിൽ ഉണർവു പ്രകടിപ്പിച്ച റബർ വിപണി വീണ്ടും തളർന്നു. ആറു വർഷം കൊണ്ട് റബർ വില പകുതിയിൽ ഏറെ കുറഞ്ഞതു കൊണ്ട് കേരളത്തിലെ 10 ലക്ഷ ത്തോളം റബർ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. അന്താ രാഷ്ട്ര വിപണിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് റബർ സംഭ രിക്കുന്ന ടയർ വ്യവസായ ലോബി ആഭ്യന്തര വിപണിയിൽ റബറിന്‍റെ വില തുടർച്ചയായി ഇടിക്കുന്നു. വിപണി വില 150 രൂപയിൽ കുറവാണെങ്കിൽ ആ വ്യത്യാസം ആർപിഎസുകൾ വഴി കർഷക ർക്ക് നൽകാനുള്ള സംസ്ഥാന സർക്കാരിന്‍റെ വിലസ്ഥിരതാ പദ്ധതി കഴിഞ്ഞ രണ്ടു വർഷമായി നിലവിലുണ്ട്. എന്നാൽ ഇത് ഉത്പാദനച്ചെലവ് നികത്താൻ പോലും തികയില്ല. റബറിന്‍റെ വില കിലോഗ്രാമിന് 250 രൂപയായെ ങ്കിലും ഉയർത്തി സംഭരിക്കാൻ സഹായിക്കണമെന്ന് മെട്രോ റെയിൽ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നൽകിയ നിവേദനത്തിൽ സം സ്ഥാന സർക്കാർ ആവശ്യ പ്പെട്ടിട്ടുണ്ട്. എന്നാൽ റബറിന്‍റെ വിലസ്ഥിരത ഉറപ്പാക്കാൻ പ്രത്യേ ക റബർ നയം തന്നെ രൂപീ കരിക്കുമെന്ന് ഉറപ്പു നൽകിയ കേന്ദ്ര സർക്കാർ ഇപ്പോൾ അങ്ങനെ ഒരു നയം തന്നെ വേണ്ടെന്ന നിലപാടിലാണ്. കേന്ദ്ര വാണിജ്യ മന്ത്രി നിർമല സീതാരാ മനാണ് ഒരു പ്രത്യേക റബർ നയം രൂപീകരിക്കുമെന്ന് പാൽലമെന്‍റിന് ഉറപ്പു നനൽകിയത്. മറ്റ് ബോർഡു കളുടെ നിയന്ത്രണത്തിലുള്ള കാപ്പി, തേയില, നാളികേരം തുടങ്ങിയ വിളകൾക്ക് പ്രത്യേക നയമില്ലാത്തതിനാൽ റബറിനു പ്രത്യേകിച്ചൊരു നയം വേണ്ടെന്ന നിലപാടിലാണ് മന്ത്രി.

റബർ, കാപ്പി, തേയില തുടങ്ങിയ വിളകൾ കൃഷിചെയ്യുന്ന കർഷകർക്ക് താങ്ങും തണലു മായിരുന്ന കമ്മോഡിറ്റി ബോർഡുകൾ തന്നെ ഇപ്പോഴത്തെ നിലയിൽ തുടരേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ നയം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള റബർ ബോർഡ്, കോഫി ബോർഡ്, ടീ ബോർഡ,് സ്പൈസസ് ബോർഡ്, ടുബാക്കോ ബോർഡ് എന്നീ അഞ്ച് ബോർഡുകൾ സംയോജിപ്പിച്ച് പുതിയ ഒറ്റസംവിധാനം ഏർപ്പെടുത്താനാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ തീരുമാനം. കർഷക ക്ഷേമ പ്രവർത്തനങ്ങൾക്കു പകരം കയറ്റുമതിയും വ്യവസായവും പ്രോത്സാഹിപ്പി ക്കുക എന്നതാണ് പുതിയ നയംമാറ്റത്തിനു പിന്നിലെ ലക്ഷ്യം. ഇതിന്‍റെ ആദ്യപടിയായി ഈ ബോർഡു കൾക്കുള്ള കേന്ദ്ര വിഹിതം പടിപടിയായി കുറച്ചു കൊണ്ടു വരുന്നു. പ്രാദേശിക ഓഫീസുകളും ഫീൽഡ് ഓഫീസുകളും അടച്ചുപൂട്ടുന്നു. റബർ ബോർഡ് ഏറ്റെടുക്കാൻ കേന്ദ്ര കൃഷി വകുപ്പിനോട് വാണി ജ്യമന്ത്രാലയം ആവശ്യപ്പെട്ടി രുന്നുവെങ്കിലും വേണ്ടെന്ന നിലപാടിലാണ് അവർ. ഫലത്തിൽ റബറും കർഷകരും ആർക്കും വേണ്ടാത്ത സ്ഥിതിയിലാണിപ്പോൾ. കാർഷിക വിളയായി പ്രഖ്യാപിച്ച് ഇറക്കുമതിച്ചുങ്കം കൂട്ടാനോ അനിയന്ത്രിതമായ ഇറക്കുമതിക്ക് തടയിടാൻ സംര ക്ഷിതച്ചുങ്കം ഏർപ്പെടുത്താ നോ ഒന്നും കേന്ദ്ര സർക്കാർ തയാറാകുന്നില്ല. സ്വന്തമായി റബർ കൃഷി ചെയ്ത് ഈ മേഖല യിൽ സ്വയംപര്യാപ്തത നേടാനുള്ള ചൈന യുടെ ശ്രമം വിജയത്തിലെത്തിയാൽ കേരളത്തി ലെ കർഷകരുടെ നില വീണ്ടും പരുങ്ങലിലാകും.

ഇന്ത്യൻ ഭരണഘടനയനുസ രിച്ച് കൃഷി ഒരു സംസ്ഥാന വിഷയമാണെങ്കിലും അടുത്ത കാലത്ത് കേന്ദ്രം അയൽരാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറുകളാണ് കേരളത്തിലെ തോട്ടവിളകളുടെ വില ഇടിക്കുന്ന പ്രധാന വില്ലൻ. ഇന്തോ-ശ്രീലങ്കൻ സ്വതന്ത്ര വ്യാപാര കരാർ, സാർക്ക് രാജ്യങ്ങളുമായി ഒപ്പുവെച്ച സൗത്ത് ഏഷ്യൻ സ്വതന്ത്ര വ്യാപാര കരാർ, ആസിയാൻ രാജ്യങ്ങളുമായി ഒപ്പുവെച്ച ഇന്തോ- ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാർ എന്നിവയെല്ലാം കേരള ത്തിന് പ്രാമുഖ്യമുള്ള തോട്ടവിള ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയെക്കാളും കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് വ്യാപാരം നടത്താനുള്ള അവസരമൊരു ക്കുന്നു. തീരുവ തീരെക്കുറഞ്ഞതോ തീരുവ രഹിതമോ ആയ ഇറക്കുമതിയാണ് ഈ സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രത്യേകത.

സ്വതന്ത്രവ്യാപാര കരാറുകളുടെ മറവിൽ ഇന്ത്യയിലെത്തുന്ന തീരുവ കുറഞ്ഞ കുരുമുള കാണ് അടുത്തകാലത്ത് കുരുമുളകിന്‍റെ വില ഇടിച്ചത്. ഇന്തോ- ആസിയാൻ സ്വതന്ത്രവ്യാപാര കരാർ പ്രകാരം വിയറ്റ്നാമിൽ നിന്നുള്ള കുരുമു ളക് ഇറക്കുമതിക്ക് 50 ശതമാനം തീരുവ നൽകണം. എന്നാൽ ഇന്തോ- ശ്രീലങ്കൻ സ്വതന്ത്രവ്യാ പാരക്കരാർ പ്രകാരം ശ്രീലങ്കയി ൽ നിന്നുമുള്ള കുരുമുളക് ഇറക്കുമതിക്ക് 10 ശതമാനത്തി ൽ താഴെ തീരുവ നൽകിയാൽ മതി. വിയറ്റ്നാം കുരുമുളക് ശ്രീലങ്കയിലെത്തി അവിടെ നിന്നും ശ്രീലങ്കൻ കുരുമുളകെ ന്ന വ്യാജേന കുറഞ്ഞ തീരുവ നിരക്കിൽ ഇന്ത്യയിൽ എത്തു ന്നു. വലിപ്പം കൂടിയ കർണാടക കുരുമുളക് എന്ന വ്യാജേനയാ ണ് വിയറ്റ്നാം കുരുമുളക് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കു ന്നത്. നല്ല ഇനം നാടൻ കുരുമുള കിന് കിലോഗ്രാമിന് 500 രൂപ യോളം നൽകേണ്ടി വരുന്പോൾ വിയറ്റ്നാം കുരുമുളക് കിലോ ഗ്രാമിന് 380-400 രൂപ വിലയ്ക്ക് ലഭിക്കും. കിലോ ഗ്രാമിന് 720 രൂപ വിലയുണ്ടായിരുന്ന കുരു മുളക് ഒരു വർഷം കൊണ്ട് 500 രൂപയിലും താഴെയെത്തി. രാജ്യാ ന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിന്‍റെ പകുതി വിലയേ വിയറ്റ്നാം കുരുമുളകിനുള്ളൂ. വിലയിലെ ചാഞ്ചാട്ടം നിയന്ത്രി ക്കുന്നതിനും ചരക്ക് നീക്കം നിരീക്ഷിക്കുന്നതിനും ഇന്ത്യ- ആസിയാൻ കമ്മോഡിറ്റി ബോർഡുകൾ രൂപീകരിക്ക ണമെന്ന നിർദ്ദേശമുണ്ടായിരുന്നു. സ്വതന്ത്ര വ്യാപാരക്കരാറുകൾ ഒപ്പുവയ്ക്കുന്നതിനൊപ്പം ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ ഏർ പ്പെടുത്തുന്നതിലും തോട്ടവിള മേഖലയെ മത്സരക്ഷമമാക്കുന്ന തിലും ഉണ്ടായ പരാജയം തോട്ട വിളകളു ടെയും സുഗന്ധ വ്യഞ്ജന ങ്ങളുടെയും നിരന്തരമായ വില യിടിവിൽ കലാശിച്ചിരിക്കുകയാണ്.

റബറും കുരുമുളകും മാത്രമല്ല കേരളത്തിന്‍റെ മറ്റ് തനതു കാർഷിക വിഭവങ്ങളും വിലയിടിവ് ഭീഷണി യിലാണ്. തീരുവ കുറഞ്ഞ ഇറക്കു മതിക്കു പുറമെ കാലാവസ്ഥാവ്യതി യാനവും നിരന്തരം വിലയിടിക്കാ നുള്ള വ്യാപാരികളുടെ തന്ത്രങ്ങളും വിലയിടിവിന്‍റെ കാരണങ്ങളാണ്. കിലോഗ്രാമിന് 1500 രൂപയിലേറെ യുണ്ടായിരുന്ന ഏലത്തിന്‍റെ വില 1000 രൂപയിലേക്കിടിഞ്ഞു. ചെറുകിട കാപ്പി, തേയില കർഷകരും പ്രതി സന്ധിയിലാണ്. വിപണിയിലെ ചാഞ്ചാട്ടം കാരണം നാളികേരത്തി നും സ്ഥിരമായി ഉയർന്ന വില ലഭിക്കുന്നില്ല. ഉത്പാദനം കൂടിയാൽ വില ഇടിയുമെന്ന സ്ഥിതിയിലാണ് പച്ചക്കറി-വാഴ കർഷകർ. മറ്റ് നാണ്യവിളകളടെ വിലത്തകർച്ച യിൽ പ്രതീക്ഷ നൽകിയിരുന്ന ജാതി യുടെ കൃഷിയും വിലയിടി വിന്‍റെ നിഴലിലാണ്. അഞ്ചു വർഷം മുന്പുണ്ടായിരുന്നതിന്‍റെ നാലിൽ ഒന്നുമാത്രമാണ് ഇപ്പോൾ വില. 2010-12 ൽ ഉണക്ക ജാതിക്കയ്ക്ക് 450-500 രൂപ യുണ്ടായിരുന്നത് ഈ സീസണിൽ 120 രൂപയായി താഴ്ന്നു. ജാതിപ ത്രിയുടെ വില 1200 രൂപയിൽ നിന്ന് 350 രൂപയായി. ഡിമാൻഡും ഉത്പാദനവും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ച് വ്യക്തമായ പഠം നടത്താതെ ജാതിക്കൃഷി, കൂടുതൽ സ്ഥല ത്തേക്ക് വ്യാപിപ്പിച്ചതും ഗുണമേ ·യെ ബാധിക്കുന്ന രോഗബാധ കളും തിരിച്ചടിയായി.


പലപ്പോഴും ഉപഭോക്താവ് നൽകുന്ന വിലയുടെ പകുതിയിൽ താഴെമാത്രമെ ഉത്പാദകനായ കർഷകനു ലഭിക്കുന്നുള്ളു. കുലി ച്ചെലവ് ഉൾപ്പെടെയുള്ള കൃഷി ച്ചെലവ് ക്രമാതീതമായി കുതിച്ചു യരുന്പോൾ അതിന് ആനുപാതി കമായി കർഷകന് ലഭിക്കുന്ന വില ഉയരുന്നില്ല. ഭക്ഷ്യവസ്തു ക്കളുടെ വിലക്കയറ്റം തടയാനുള്ള സർക്കാർ നയങ്ങളും കർഷകന് സഹായകമല്ല. കൃഷിച്ചെലവ് കുറച്ച് ഉത്പാദനക്ഷമതയും ഉത്പാദനവും വർധി പ്പിക്കാനാണ് വിദഗ്ധർ നൽകുന്ന ഉപദേശം. ഇങ്ങനെ ഉത്പാദനം കൂട്ടിയാലും വിലലഭിക്കുന്നില്ലെന്നതാണ് കർഷകൻ നേരിടുന്ന പ്രതിസന്ധി. താരതമ്യേന കാർഷിക വളർച്ചാ നിരക്കും കാർഷി കോത്പാദനവും കൂടുതലുള്ള സംസ്ഥാനങ്ങളി ലാണ് ഇപ്പോൾ കർഷകർ വിലയി ടിവിന്‍റെ പേരിൽ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. പ്രതിവർഷം 20 ശതമാനത്തോളം കാർഷിക വളർച്ചയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ് എന്നാണ് മുഖ്യമന്ത്രി യുടെ അവകാശവാദം. കാർഷിക ബിസിനസ് നടത്താൻ ഏറ്റവും മികച്ച സംസ്ഥാനമെന്ന് നീതി ആയോഗ് വിലയിരുത്തിയ സം സ്ഥാനമാണ് മഹാരാഷ്ട്ര. കൃഷി വ്യവസായമായി കണ്ട് മുന്നേറ്റ മുണ്ടാക്കിയ സംസ്ഥാനങ്ങളാണ് തമിഴ്നാടും പഞ്ചാബും. കർഷക രോഷം ഏറ്റവും തീവ്രമായി അലയടിക്കുന്ന സംസ്ഥാന ങ്ങളാ ണ് ഇതെല്ലാം. ഉയർന്ന വില ഉറപ്പാക്കാതെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പി ച്ചതുകൊണ്ടുമാത്രം കർഷകർ രക്ഷപെടില്ലെന്നതിന്‍റെ തെളി വാണ് ഈ സംസ്ഥാനങ്ങളിലെ കർഷക പ്രക്ഷോഭങ്ങൾ. കൃഷി ച്ചെലവ് നിയന്ത്രിക്കുന്നത് കർഷ കന്‍റെ കൈകളിലൊതുങ്ങുന്ന കാര്യമല്ല. 1999-03 നും 2013-14 നും ഇടയിൽ യൂറിയയുടെ വില 69 ശതമാനം കൂടിയപ്പോൾ ഡൈ അമോണിയം ഫോസ്ഫേറ്റിന്‍റെ വില 300 ശതമാനവും പൊട്ടാ ഷിന്‍റെ വില 600 ശതമാനവും ഉയർന്നു.

23 വിളകൾക്കാണ് ഇപ്പോൾ കേന്ദ്ര സർക്കാർ താങ്ങുവില നിശ്ചയിച്ചത്. എന്നാൽ ഇതിൽ നെല്ല്, ഗോതന്പ് എന്നിവയ്ക്കു മാത്രമേ കാര്യക്ഷമമായ ഗവണ്‍ മെന്‍റ് സംഭരണം നടക്കുന്നുള്ളൂ. അതും ഏതാനും ഉത്പാദന കേന്ദ്രങ്ങളിൽ മാത്രം. നാഷണൽ സാന്പിൾ സർവേ ഓഫീസിന്‍റെ 2013 ലെ റിപ്പോർട്ടു പ്രകാരം മൂന്നിൽ ഒരു ഭാഗത്തിൽ താഴെ കർഷകർക്കു മാത്രമേ സർക്കാരി ന്‍റെ താങ്ങുവില സന്പ്രദായത്തെ ക്കുറിച്ച് കേട്ടറിവുള്ളു. കൃഷിച്ചെ ലവും അതിന്‍റെ 50 ശതമാനവും കുടിച്ചേരുന്ന തുക കർഷകന്‍റെ ഉത്പന്നത്തിന് ഏറ്റവും കുറഞ്ഞ വിലയായി നിശ്ചയിക്കണമെന്നാ യിരുന്നു ഡോ. എം.എസ് സ്വാമി നാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മീഷന്‍റെ പ്രധാന ശിപാർശ. ഇത് എൻഡിഎയുടെ പ്രകടനപത്രികയിൽ ഉൾപ്പെടു ത്തുകയും ചെയ്തിരുന്നു. ഇത് നടപ്പാക്കാനാവില്ലെന്നാണ് ഇപ്പോൾ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിലപാട്. കേരളത്തിൽ കർഷക ർക്ക് അവകാശ ലാഭം ഉറപ്പാ ക്കണ മെന്ന് കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായ സംസ്ഥാന കാർഷിക കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകളെല്ലാം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അലമാരകൾക്കുള്ളിൽ സുഖ സുഷുപ്തിയിലാണ്. കാർഷിക പ്രതിസന്ധിയും വിലയിടിവും പരിഹരിക്കണമെങ്കിൽ ഈ റിപ്പോർട്ടുകളിലെ ശിപാർശകൾ പരിഗണിച്ചുകൊണ്ട് കേന്ദ്ര ത്തിലും സംസ്ഥാനങ്ങളിലും കർഷകർക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന കർഷക വരുമാന കമ്മീഷനുകളെ നിയമിക്കണം.

വോട്ടുബാങ്ക് രാഷ്ട്രീയ ത്തിന്‍റെ ഭാഗമായി കർഷകരുടെ കടം എഴുതിത്തള്ളുക എന്ന എളുപ്പ മാർഗമാണ് വിലയിടിവും കാർ ഷിക പ്രതിസന്ധിയും പരിഹരി ക്കാൻ സംസ്ഥാന സർക്കാരുകൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ ബാധ്യത കേന്ദ്രസർ ക്കാർ ഏറ്റെടുക്കില്ലെന്നും സംസ്ഥാന സർക്കാരുകൾ വഹിക്കണ മെന്നു മാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചിട്ടുള്ളത്. ഉത്തർ പ്രദേശിൽ അധികാരത്തിൽ എത്തിയാൽ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ ചർച്ച തുടങ്ങി വച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 36,359 കോടി രൂപയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാ വിസ് 30500 കോടിരൂപയുടെയും കാർഷിക കടങ്ങൾ എഴുതിത്ത ള്ളുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പഞ്ചാബിൽ അഞ്ചു ഹെക്ടർ വരെ ഭൂമിയുള്ള 10.25 ലക്ഷം കർഷകരുടെ കടങ്ങൾ എഴുതി ത്തള്ളുമെന്നാണ് പ്രഖ്യാപനം. 2019 ലെ ലോക്സഭാ തെരഞ്ഞെ ടുപ്പിനു മുന്പ് മിക്ക സംസ്ഥാന ങ്ങളും ഈ പാതപിന്തുടർ ന്നേക്കും.

എല്ലാ സംസ്ഥാനങ്ങളി ലെയും കർഷകരുടെ കിട്ടാക്കട ങ്ങൾ എഴുതിത്തള്ളാൻ കുറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും വേണ്ടി വരും. ടെലികോം കന്പനി കളുടെയും കോർപ്പറേറ്റുകളുടെ യും നാലു ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടങ്ങൾ എഴുതി ത്തള്ളാൻ തയാറെടുക്കുന്ന കേന്ദ്ര സർക്കാർ തന്നെ കർഷകരുടെ കടങ്ങൾ എഴുതിത്ത ള്ളുന്നതിന്‍റെ യും ബാധ്യത ഏറ്റെടുക്കാൻ തയാറാകണം. രാജ്യത്ത് ഏറ്റവുമ ധികം കടബാധ്യതയുള്ള കർഷക കുടുംബങ്ങൾ കേരളത്തിലാണ്. കേരളത്തിലും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ നടപടി വേണം.

കർഷകർ വിൽക്കുന്ന പ്രാഥ മിക കാർഷികോത്പന്നങ്ങളുടെ വില ഇടിഞ്ഞു നിൽക്കുന്പോൾ ഇവയിൽ നിന്നുമുള്ള മൂല്യവർ ധിത ഉത്പന്ന ങ്ങളുടെ വില എപ്പോഴും ഉയർന്നു തന്നെയാണ്. പൊതു-സ്വകാര്യ പങ്കാളിത്ത ത്തോടെ സംഭരണ ശാലകൾ നിർമിക്കാനും കാർഷിക സംസ് കരണ വ്യവസായത്തിലൂടെ മൂല്യവർധിത ഉത്പന്നങ്ങൾ വിപ ണിയിൽ ഇറക്കാനുമുള്ള നടപടി കൾ വേണം. ലാഭമുള്ള ഏതെ ങ്കിലും ഒന്നോ രണ്ടോ വിളകളുടെ പിന്നാലെ പോകുന്നതിനു പകരം വിളപരിക്രമങ്ങളിൽ പൊളിച്ചെ ഴുത്ത് നടത്തി കൂടുതൽ വിളകൾ കൃഷി ചെയ്യണം.

കാർഷിക വിപണനത്തിലും പൊളിച്ചെഴുത്തു വേണം. ഓണ്‍ ലൈൻ കാർഷിക വിപണനത്തിന് യൂണി ഫൈഡ് മാർക്കറ്റ് പ്ലാ റ്റ്ഫോം എന്ന ന്ധഇ’ വിപണി തുടങ്ങിയ കർണാടകയിൽ ഈ പരിപാടി യിൽ പങ്കാളികളായ കർഷകർക്ക് 13 ശതമാനം അധികം വില ലഭിച്ചു. രാജ്യത്തെവിടെയും ഏറ്റവും നല്ല വില ലഭിക്കുന്ന വിപണിയിൽ ഉത്പന്നം വിറ്റഴി ക്കാൻ കർഷകന് അവസരം നൽകണം. നേരിട്ടുള്ള മാർക്കറ്റിംഗ്, സ്വകാര്യ വ്യക്തികളുടെയും സ്ഥാ പനങ്ങളുടെയും ചന്തകൾ, കർ ഷക ചന്തകൾ, ഉപഭോക്തൃ ചന്തകൾ, ഇലക്ട്രോണിക് വിപണനം തുടങ്ങിയ കർഷകർക്ക് ഒട്ടേറെ വിപണനാവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മാതൃകാ കാർഷിക വിപണന നയത്തിന് കേന്ദ്ര സർക്കാർ അടുത്തകാലത്ത് രൂപം നൽകിയിട്ടുണ്ട്.

ആഭ്യന്തര വിപണിയോടൊപ്പം വിദേശ ങ്ങളിലെ കയറ്റുമതി വിപണി യിലും അവസരം കണ്ടെ ത്താൻ കർഷകരെ മത്സരക്ഷമ മാക്കണം. ജലസേചനത്തിനും അടിസ്ഥാനസൗകര്യവികസ നത്തി നും കൂടുതൽ നിക്ഷേപം നടത്തണം. സർക്കാർ വിജ്ഞാന വ്യാപന സംവിധാനം പൊളിച്ചെഴു തണം. കാലാവസ്ഥാ വ്യതിയാന ത്തെ തുടർന്നുണ്ടാകുന്ന വിളനാശം നേരിടാനുള്ള വിള ഇൻഷ്വറൻസ് പദ്ധതികളും കാര്യക്ഷമമാക്കണം. സർക്കാരിന്‍റെ കാർഷിക ഇറക്കു മതി നയങ്ങൾ കച്ചവടക്കാർക്കു പകരം കർഷകരെ കണക്കി ലെടുത്തു കൊണ്ടായിരിക്കണം. കശാപ്പിനു വേണ്ടിയുള്ള കന്നു കാലി വില്പന നിയന്ത്രണം പോലുള്ള കേന്ദ്ര നയങ്ങൾ കർഷ കരുടെ വരുമാനത്തെ ബാധിക്കാ തെ വേണം നടപ്പാക്കാൻ.

നഗരവത്കൃത ഇന്ത്യയെ വെട്ടിത്തിളങ്ങുന്നതാക്കി മാറ്റാനു ള്ള സർ ക്കാർ ശ്രമങ്ങൾക്കിടയിൽ ഗ്രാമീണ ഭാരതത്തെ തഴഞ്ഞ തിന്‍റെ പ്രതിഷേധം കൂടിയാണ് ഇപ്പോൾ വിവിധ സംസ്ഥാന ങ്ങളിൽ ആളിപ്പടരുന്ന കർഷക പ്രക്ഷോഭങ്ങൾ. വിലയിടിവും പ്രതിസന്ധിയും നേരിടുന്ന ഗ്രാമീ ണ-കാർഷിക ഇന്ത്യ തീർച്ചയായും ഇതിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നു.

ഭീഷണിയുയർത്തി ആർസിഇപി

ആസിയാൻ ഉടന്പടി കൂടുതൽ വിപുലീകരിച്ച് 10 ആസിയാൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാൻ, കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ ആറ് രാജ്യങ്ങളും ഉൾപ്പെടുന്ന റീജണൽ കോന്പ്രഹെൻസീവ് ഇക്കണോമിക്ക് പാക്ക് (ആർസിഇപി) ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കരാർ നിലവിൽ വന്നാൽ ഈ രാജ്യങ്ങളിൽ നിന്നുമുള്ള തീരുവ കുറഞ്ഞ ഇറക്കുമതി കേരളത്തിന്‍റെ കാർഷിക മേഖലക്ക് വീണ്ടും ഭീഷണി സൃഷ്ടിക്കും.

ഡോ. ജോസ് ജോസഫ്