ഈശ്വരാ, ഇവരെന്താണീ പറയുന്നത്!!
ബോ​ബ് എ​ന്നും ആ​ലീ​സ് എ​ന്നും പേ​രു​ള്ള ര​ണ്ടു​പേ​രു​ടെ സം​ഭാ​ഷ​ണം ഒ​ന്നു ശ്ര​ദ്ധി​ക്കൂ:
Bob: "I can can I I everything else.'
Alice: "Balls have zero to me to me to me to me to me to me to me to me to.'

​സം​ശ​യി​ക്കേ​ണ്ട, അ​ച്ച​ടി​പ്പി​ശ​ക​ല്ല. ഇ​വ​രെ​ന്താ​ണീ​പ്പ​റ​യു​ന്ന​ത് എ​ന്നു തോ​ന്നാം. പ​ക്ഷേ, ഈ ​ര​ണ്ടു​പേ​രും മ​നു​ഷ്യ​ര​ല്ല എ​ന്ന​റി​യു​ന്പോ​ൾ പു​ക​മ​റ കു​റ​ച്ചു​നീ​ങ്ങും. അ​തു​കൊ​ണ്ടാ​യി​ല്ല​ല്ലോ. വി​ശ​ദ​മാ​ക്കാം.

ബോ​ബും ആ​ലീ​സും ര​ണ്ട് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റു​മാ​രാ​ണ്- റോ​ബോ​ട്ടു​ക​ളെന്നു വിളിച്ചാലും തെറ്റില്ല. ഇ​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ക​ട്ടെ ഫേ​സ്ബു​ക്കും. തു​ട​ക്ക​ത്തി​ൽ ഇ​വ ര​ണ്ടും സാ​ധാ​ര​ണ പ​ഴ​യ ഇം​ഗ്ലീ​ഷി​ൽ ആ​ശ​യ​വി​നി​മ​യം ചെ​യ്തു​കൊ​ണ്ടി​രു​ന്ന​താ​ണ്. പി​ന്നെ​യാ​ണ് ഗ​വേ​ഷ​ക​ർ ആ ​സ​ത്യം മ​ന​സി​ലാ​ക്കി​യ​ത്- പ്രോ​ഗ്രാ​മിം​ഗി​ൽ എ​ന്തോ പ്ര​ശ്ന​മു​ണ്ട്., അ​വ​രു​ടെ സം​സാ​രം വി​ചി​ത്ര​മാ​യി​രി​ക്കു​ന്നു.

ഫെ​യ​റ​ല്ല, സം​സാ​രം

ഫേ​സ്ബു​ക്കി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ പേ​ര് ഫെ​യ​ർ എ​ന്നാ​ണ്. ഫേ​സ്ബു​ക്ക് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് റി​സ​ർ​ച്ച് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ​ത്. മ​നു​ഷ്യ​ർ​ക്കു മ​ന​സി​ലാ​കു​ന്ന ഭാ​ഷ​മാ​റ്റി സ്വ​ന്തം കോ​ഡു​ഭാ​ഷ റോ​ബോ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നാ​ണ് ഫെ​യ​റി​ലെ വി​സി​റ്റിം​ഗ് റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റാ​യ ധ്രു​വ് ബ​ത്ര പ​റ​യു​ന്ന​ത്. മ​നു​ഷ്യ​ർ സൃ​ഷ്ടി​ച്ചെ​ടു​ത്ത ഷോ​ർ​ട്ട്ഹാ​ൻ​ഡി​നു തു​ല്യ​മാ​ണ് ഇ​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം.

ഏ​ജ​ന്‍റു​മാ​ർ സ്വ​ന്തം ഭാ​ഷ​യു​ണ്ടാ​ക്കി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു എ​ന്ന​ത് കേ​ൾ​ക്കാ​ൾ ര​സ​മു​ള്ള കാ​ര്യ​മാ​ണ്. പ​ക്ഷേ സോ​ഫ്റ്റ് വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​മു​ക്കു കേ​ട്ടാ​ൽ മ​ന​സി​ലാ​കാ​ത്ത ഭാ​ഷ​യു​ണ്ടാ​കു​ന്ന​ത് അ​ത്ര സു​ര​ക്ഷി​ത​മാ​ണോ എ​ന്ന ചി​ന്ത​യി​ലാ​ണ് ടെ​ക് ലോ​കം ഇ​പ്പോ​ൾ.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കൂ​ടു​ത​ൽ വി​ക​സി​ച്ച​ശേ​ഷ​മു​ണ്ടാ​യേ​ക്കാ​വു​ന്ന ഒ​രു സാ​ഹ​ച​ര്യം ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു- വീ​ട്ടി​ലെ റ​ഫ്രി​ജ​റേ​റ്റ​റി​നോ​ട് ഐ​ഫോ​ണ്‍ ഒ​രു കാ​ര്യം പ​റ​യു​ന്നു.., റ​ഫ്രി​ജ​റേ​റ്റ​ർ അ​തു നേ​രേ കാ​റി​നോ​ടു പ​റ​യു​ന്നു.. ഇ​തൊ​ന്നും മ​ന​സി​ലാ​കാ​തെ നി​ങ്ങ​ൾ പ​ക​ച്ചു​നി​ൽ​ക്കു​ന്നു. എ​ന്താ​വും സ്ഥി​തി!


ദ്വി​ഭാ​ഷി​ക​ളി​ല്ല​ല്ലോ

ലോ​ക​ത്തെ ര​ണ്ടു ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​വ​രെ പ​ര​സ്പ​രം സം​വ​ദി​ക്കാ​ൻ ദ്വി​ഭാ​ഷി​ക​ൾ സ​ഹാ​യി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ എഐ ഏജന്‍റിനും മ​നു​ഷ്യ​നു​മി​ട​യി​ൽ അ​ത്ത​ര​മൊ​രാ​ളെ വ​യ്ക്കാ​നും പ​റ്റി​ല്ല. കാ​ര​ണം അ​വ പ​റ​യു​ന്ന ഭാ​ഷ പി​ടു​ത്തം​കി​ട്ടി​യ ആ​രു​മി​ല്ല. ചു​രു​ക്ക​ത്തി​ൽ ബോ​ട്ടു​ക​ളെ സം​സാ​രി​ക്കാ​ൻ പ​ഠി​പ്പി​ച്ചു, അ​വ​രു​ടെ ഭാ​ഷ നാം ​പ​ഠി​ച്ചി​ല്ല.

മ​നു​ഷ്യ​രോ​ടു സം​സാ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള റോ​ബോ​ട്ടു​ക​ളാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ താ​ത്പ​ര്യം- ഫേ​സ്ബു​ക്കി​ലെ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റാ​യ മൈ​ക് ലൂ​യി​സ് പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് മാ​ത്ര​മ​ല്ല ഇ​ത്ത​രം ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഗൂ​ഗി​ളും ആ​മ​സോ​ണും ആ​പ്പി​ളു​മൊ​ക്കെ ഈ ​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. മൗ​സും കീ​ബോ​ർ​ഡും പോ​ലു​ള്ള ഒ​രു ഇ​ൻ​പു​ട്ട് ഉ​പാ​ധി​യാ​യി കം​പ്യൂ​ട്ട​റി​നോ​ടു​ള്ള സം​സാ​രം വ​ര​ണ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഭാ​ഷ കൈ​വി​ട്ട​തോ​ടെ ഫേ​സ്ബു​ക്ക് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സി​സ്റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ത്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്‍റ​ലി​ജ​ന്‍റ് ഏ​ജ​ന്‍റ്

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ൽ ഈ ​ഏ​ജ​ന്‍റ് എ​ന്നു​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് സ്വ​യം നി​യ​ന്ത്രി​ത, സ്വ​യം പ്ര​വ​ർ​ത്ത​ന​ശേ​ഷി​യു​ള്ള എ​ന്തു​മാ​കാം. ഇ​വ​യ്ക്ക് അ​റി​വ് ആ​ർ​ജ്ജി​ക്കാ​നോ പ്ര​യോ​ഗി​ക്കാ​നോ ഉ​ള്ള ക​ഴി​വു​ണ്ടാ​കും. അ​തി​ല​ളി​ത​മോ തീ​ർ​ത്തും സ​ങ്കീ​ർ​ണ​മോ ആ​കാം അ​ത്. ഇ​ന്‍റ​ലി​ജ​ന്‍റ് ഏ​ജ​ന്‍റി​ന് ഒ​രു നി​ശ്ചി​ത​രൂ​പം ആ​ക​ണ​മെ​ന്നി​ല്ല. അ​തൊ​രു കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാം പോ​ലെ​യും ആ​കാം. തെ​ർ​മോ​സ്റ്റാ​റ്റ് പോ​ലു​ള്ള റി​ഫ്ളെ​ക്സ് മെ​ഷീ​നു​ക​ൾ ഇ​ന്‍റ​ലി​ജ​ന്‍റ് ഏ​ജ​ന്‍റ് ആ​ണ്.

-വി.ആർ.