നഖം മിനുക്കാം
നഖം മിനുക്കാം
Thursday, August 10, 2017 2:06 AM IST
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന നഖകലയുടെ കാലമാണ്. പലതരം മുത്തുകളും, വർണക്കല്ലുകളും ഗ്ലിറ്റർ (തിളക്കമാർന്ന വസ്തുക്കൾ) ഉപയോഗിച്ചും നഖം കലാകമാക്കാം. വീട്ടിൽവച്ചുതന്നെ നെയിൽ ആർട്ട് നടത്തുവാൻ സഹായിക്കുന്ന നെയിൽ ആർട്ട് കിറ്റ് ഇന്നു ലഭിക്കും. ഒരു കിറ്റിൽ വ്യത്യസ്ത വർണങ്ങളിലെ നെയിൽ പോളിഷ് ഉണ്ടാകും. വ്യത്യസ്ത ഡിസൈനുകൾ കൊത്തുവാൻ സഹായിക്കുന്ന പ്രിൻറിങ് പ്ലേറ്റ്, സ്റ്റാന്പിംഗ് സ്പോഞ്ച്, പലതരത്തിലുള്ള ടൂളുകൾ തുടങ്ങിയവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അലങ്കാരങ്ങൾക്കായി ഗ്ലിറ്റർ, മുത്തുകൾ, നക്ഷത്ര പുഷ്പ മാതൃകകൾ അങ്ങനെ വ്യത്യസ്ത ഡിസൈനുകൾ. കിറ്റുകളുടെ വില വർധിക്കുന്നതനുസരിച്ച് ഇവയുടെ എണ്ണത്തിലും ക്വാളിറ്റിയിലും മാറ്റം വരും.

കിറ്റിൽ ലഭിക്കുന്ന പ്രിൻറിംഗ്പ്ലേറ്റിലെ കുഴികളിൽ വിവിധ നിറങ്ങളിലെ നെയിൽ പോളിഷ് ഒഴിച്ചശേഷം കിറ്റിൽതന്നെ ലഭിക്കുന്ന സ്റ്റാന്പിംഗ് സ്പോഞ്ചുകൊണ്ട് ഓരോ നിറത്തിലും മുക്കി നഖങ്ങൾ അലങ്കരിക്കാം. നഖങ്ങളിലേക്കു വിവിധ മാതൃകകൾ പകരുവാൻ സഹായിക്കുന്ന കൂർത്തതും പരന്നതുമായ വ്യത്യസ്ത സ്റ്റിക്കുകൾ ലഭ്യമാണ്. നെയിൽ ആർട്ടിനുവേണ്ടിയുള്ളതിനാൽ സാധാരണ നെയിൽ പോളിഷിനെക്കാൾ കട്ടിയുള്ളവയാണ് കിറ്റുകളിൽ ലഭിക്കുന്നത്. ഇവ നഖത്തിലിശേഷം നമ്മുടെ അഭിരുചിക്കനുസരിച്ച് ഗ്ലിറ്ററോ ചെറിയ മുത്തുകളോ ഒക്കെ പതിപ്പിക്കാം. ക്യൂട്ടക്സ് ഉണങ്ങുന്നതിനു മുൻപ് ഇവ പതിച്ചശേഷം മുകളിൽ നിറമില്ലാത്ത നെയിൽ പോളിഷ് ക്ലിയർ ഇടാം. ക്ലിയർ പോളിഷ് അലങ്കാരങ്ങൾ നഖത്തിൽ ഒട്ടിയിരിക്കാൻ സഹായിക്കും. കൂടുതൽ തിളക്കവും ലഭിക്കും. കിറ്റിൽ ലഭിക്കുന്ന ചെറിയ സെല്ലോടേപ്പ് നഖത്തിെൻറ നടുഭാഗത്ത് ഒിച്ചശേഷം രണ്ടു വശങ്ങളിലും ഇഷ്ടമുള്ള ക്യൂക്സ് ഇടാം. ഉണങ്ങിയശേഷം സെല്ലോടേപ്പ് മാറ്റുന്പോൾ ലഭിക്കുന്ന സ്പേസ് മുത്തുകൊണ്ടോ ഗ്ലിറ്റർകൊണ്ടോ അല്ലെങ്കിൽ ഡോട്ടുകൾ ഇട്ടോ ഭംഗിയാക്കാം. സാധാരണ നെയിൽ കിറ്റുകളിൽ ചെറിയ കുപ്പികളിൽ തിളക്കമർന്ന ക്യൂട്ടക്സുകൾ ലഭിക്കും. ഇവ നെയിൽ ആർട്ടിനെ കൂടുതൽ തിളക്കമാക്കും.


വ്യത്യസ്ത നിറങ്ങളിലെ നെയിൽ പോളിഷ് ഒരേ നഖത്തിലിശേഷം ടൂളുകൾകൊണ്ട് കിറ്റിൽ ലഭിക്കുന്ന പൂക്കളും ഇലകളും ഉൾപ്പെടുന്ന വ്യത്യസ്ത ഡിസൈനുകൾ ഒട്ടിക്കാം. ഇല്ലെങ്കിൽ ഓരോ നഖത്തിനും വിവിധ വർണത്തിലെ പോളിഷ് ഇട്ടശേഷം അലങ്കരിക്കാം. അങ്ങനെ ഫാഷൻ സെൻസ് ഉപയോഗിച്ച് പല അദ്ഭുതങ്ങൾ കാണിക്കാം.

വെളിച്ചമടിക്കുന്പോൾ മഴവിൽ വർണങ്ങൾ നഖത്തിൽ തെളിയുന്ന ഹോളോഗ്രാഫിക് ഫിനിഷുള്ള നെയിൽ പോളിഷും ഇന്നു വിപണിയിൽ ലഭിക്കും. നെയിൽ പോളിഷ് ഉണങ്ങും മുൻപ് കുഞ്ഞുമുത്തുകൾ (മൈക്രോ ബീഡ്സ്) നഖത്തിൽ ഇടുന്പോൾ നഖത്തിനു മേൽ മണ്‍തരികൾ തൂകിയതുപോലുള്ള പ്രതീതിയുണ്ടാകും.

അക്രിലിക്സ്, നെയിൽ ജെൽ എന്നീ രാസമിശ്രിതം ഉപയോഗിച്ചുള്ള അലങ്കാരങ്ങളും നിലവിലുണ്ട്. ഇത്തരം ഇറക്കുമതി ചെയ്യുന്ന കിറ്റുകളോട് താൽപര്യമില്ലാത്തവർക്കും കെമിക്കലുള്ള ജല്ലും കൃത്രിമ അലങ്കാരങ്ങളും മറ്റും വേണ്ടാത്തവർക്കും സ്വന്തം കൈയിലുള്ള നെയിൽ പോളിഷ് കൊണ്ട് കൈനഖങ്ങളിൽ അഴകു വിടർത്താം. നമ്മുടെ കൈയിൽ പച്ചയോ ചുവപ്പോ നിറങ്ങളിലെ ക്യൂക്സ് മാത്രമാണ് ഉള്ളതെന്നിരിക്കെ പച്ചനിറം ഒരു വിരൽനഖത്തിലിശേഷം ഈർക്കിലോ ടൂത്ത്പിക്കോകൊണ്ട് ഇഷ്ടമുള്ള മാതൃക (ക്യൂട്ടക്സ് ഉണങ്ങും മുൻപ്) ഈ പച്ചയ്ക്കുമേൽ ഇടുക. നിറയെ കുത്തുകൾ (ഡോട്ട്സ്) ഇടുന്നതും ഭംഗിയാണ്. ചുവപ്പിേ·ൽ പച്ച ക്യൂട്ടക്സ്കൊണ്ടും ഇതുപോലെ നെയിൽ ആർട്ട് തീർക്കാം. നന്നായി വരകൾ ഭംഗിയായി കോറിയിടാം. അടുക്കളയിൽ പാത്രം കഴുകാൻ വാങ്ങുന്ന സ്പോഞ്ച് ചെറിയ കഷണങ്ങളാക്കി അതിേ·ൽ പലനിറങ്ങളിലെ നെയിൽ പോളിഷ് ഒഴിച്ചശേഷം നഖത്തിേൽ പതിപ്പിക്കാറുണ്ട്. ഇങ്ങനെ നഖം ഏതു സുന്ദരരൂപത്തിലും ആക്കാം.

ഡോ. അകിത ഗോപിനാഥ്