അറിഞ്ഞു ചികിത്സിക്കണം, അലർജി
പ്രായഭേദമെന്യേ പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ് അലർജി. ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജിക്ക് കാരണമാവുന്നത് എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാതെ, ചികിത്സിക്കാതിരുന്നാൽ അലർജി ശല്യം കാലങ്ങളോളം അനുഭവിക്കേണ്ടതായി വരും. ഭക്ഷണത്തിലൂടെയും, ശ്വാസത്തിലൂടെയും, ത്വക്കിലൂടെയുമാണ് പ്രധാനമായും അലർജി ശല്യമുണ്ടാകുന്നത്. പൊതുവെ കണ്ടുവരുന്ന വിവിധതരം അലർജികൾ...

അലർജി; കഴിക്കുന്ന ഭക്ഷണത്തിലൂടെ

90 ശതമാനം അലർജിയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ വരുന്നതാണ്. ആദ്യം ഓരോരുത്തർക്കും അലർജിയുണ്ടാക്കുന്ന ഭക്ഷണവസ്തുക്കൾ ഏതെന്ന് തിരിച്ചറിയണം. മുട്ട, പാൽ, ഗോതന്പ്, നിലക്കടല, കൊഞ്ച് പോലുള്ള ചിലതരം മത്സ്യങ്ങൾ, കക്കയിറച്ചി, തുടങ്ങിയവയാണ് പ്രധാനമായും അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ. ഭക്ഷണ അലർജിയാണെങ്കിൽ കഴിച്ച് രണ്ട് മിനിറ്റ് മുതൽ ഒന്നോ, രണ്ടോ മണിക്കൂർ വരെയുള്ള സമയത്തിനകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ചിലരിൽ ശരീരമാസകലം ചൊറിച്ചിൽ, നീറ്റൽ തുടങ്ങി പല തരത്തിലുള്ള ലക്ഷണങ്ങൾ കാണാം. ഇത് വലിയ പ്രശ്നങ്ങളില്ലാത്ത ലക്ഷണങ്ങളാണ്. എന്നാൽ ഗുരുതരമായ ലക്ഷണങ്ങളുമുണ്ട്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുക, ഹൃദയമിടിപ്പ് കൂടുക, തുടർച്ചയായി ചുമയ്ക്കുക തുടങ്ങിയവ അപകടകരമായ ലക്ഷണങ്ങളാണ്. തൊണ്ടയ്ക്കുള്ളിലെ വീക്കം, തലകറക്കം, ബോധക്ഷയം എന്നിവയും കുറെക്കൂടി ഗുരുതരമായ ലക്ഷണങ്ങളാണ്. അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗം തീർത്തും ഒഴിവാക്കണം. മാത്രമല്ല ഗുരുതരമായ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കിൽ ഡോക്ടറെ കാണുകയും വേണം.

ത്വക് അലർജി

സാധാരണ കൂടുതലായി കണ്ടുവരുന്ന അലർജിയാണിത്. വളർത്തുമൃഗങ്ങളുമായുള്ള സന്പർക്കം, കടന്നൽ, തേനീച്ച, തേൾ, എട്ടുകാലി, വിവിധ പുഴുക്കൾ, പോളിസ്റ്റർ പോലുള്ള വസ്ത്രങ്ങൾ, ചില ആഭരണങ്ങൾ എന്നിവയൊക്കെ ത്വക്കിൽ അലർജി ഉണ്ടാക്കും. അർടിക്കേരിയ, എക്സിമ, കോണ്‍ടാക്റ്റ് ഡെർമറ്റൈറ്റിസ് എന്നിങ്ങനെ മൂന്നു തരത്തിലാണ് തൊലിപ്പുറമെയുള്ള അലർജി കാണപ്പെടുന്നത്.

എക്സിമ

പ്രധാനമായും ചില ഭക്ഷണം കൊണ്ടുള്ള അലർജിയാണിത്. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊി കരപ്പൻ പോലെ കാണപ്പെടും. ഇരുപത്തിയഞ്ചു വയസുവരെയുള്ള കാലയളവിൽ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അലർജി കാണപ്പെടുന്നവരിൽ ഭൂരിഭാഗത്തിനും ഭാവിയിൽ ആസ്ത്മ വരാനും സാധ്യതയുണ്ട്.

കോണ്‍ടാക്റ്റ് ഡെർമറ്റൈറ്റിസ്

ഏററവും കൂടുതൽ കാണപ്പെടുന്ന സ്കിൻ അലർജിയാണിത്. അലർജനുകളുമായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലമാണ് ഇത്തരത്തിലുളള അലർജി ഉണ്ടാവുന്നത്. മററു ശരീരഭാഗത്തെങ്ങും ചൊറിച്ചിലുണ്ടാവില്ല. എന്നാൽ നിരന്തരമായ ചൊറിച്ചിൽ കാരണം തൊലി കട്ടികൂടിയും വരണ്ടും കറുത്തും കാണപ്പെടും.

കൈകൾ, മുഖം, ചുണ്ട്, കണ്‍പോളകൾ, കഴുത്ത്, കാലുകൾ, ജനനേന്ദ്രിയങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം അലർജി കാണപ്പെടുന്നത്. സൗന്ദര്യവർധക വസ്തുക്കളുടെ തുടർച്ചയായുള്ള ഉപയോഗം, ഹെയർ ഡൈ, എണ്ണ, ഡിയോഡറൻറുകൾ, ചെരുപ്പ്, ലൂബ്രിക്കൻറ് ജെല്ലി, ഗർഭനിരോധന ഉറകൾ തുടങ്ങിയവയും കോണ്‍ടാക്റ്റ് ഡെർമറ്റൈറ്റിസിനു കാരണമാവാറുണ്ട്. ആഭരണങ്ങൾ മുതൽ ചെരിപ്പും വാച്ചിെൻറ പയും വരെ ചിലരെ വിഷമിപ്പിക്കുന്നു. ലതർ സ്ട്രാപ്പുകൾ, റബർ, ഡിറ്റർജൻറുകൾ എന്നിവയും അലർജിക്കു കാരണമാകുന്നുണ്ട്.

അർടിക്കേരിയ

തൊലിപ്പുറമേ കാണുന്ന, പൊങ്ങിയ പാടുകളായിട്ടാണ് അർടിക്കേരിയ പലപ്പോഴും പ്രത്യക്ഷപ്പെടുക. മിക്കവാറും കടുത്ത ചൊറിച്ചിൽ കാണപ്പെടുമെങ്കിലും തൊലി പൊട്ടുകയോ വ്രണമായിത്തീരുകയോ ചെയ്യാറില്ല. ചിലർക്ക് പുകച്ചിൽ, ഉൗത്തൽ, ചൂടനുഭവപ്പെടുക എന്നിവയും കാണാം. വായ, തൊണ്ട, ജനനേന്ദ്രിയങ്ങൾ മുതലായ ഭാഗങ്ങളിലും ഇങ്ങനെ തടിച്ചുപൊങ്ങാം. ഇത്തരം അലർജിയുള്ളവരിൽ ചിലപ്പോൾ ശ്വാസതടസമനുഭവപ്പെടാനിടയുണ്ട്. ആഹാരസാധനങ്ങൾ, പ്രാണികൾ, ചില മരുന്നുകൾ എന്നിവയോടെല്ലാമുളള അലർജി മൂലം അർടിക്കേരിയ ഉണ്ടാവാം. ചിലർക്ക് ചൂട്, തണുപ്പ്, മർദ്ദം എന്നിവ മൂലവും ഉണടാവാം. തൊലിപ്പുറമേ പേനകൊണ്ടോ മറേറാ വരച്ചാലുടൻ തടിച്ചുവീർത്തുവരുന്ന ഡെർമറ്റോഗ്രാഫിസം എന്ന അവസ്ഥയും ഇതിെൻറ ഭാഗമാണ്.


കാലാവസ്ഥാ മാറ്റവും അലർജിയും

നാം ശ്വസിക്കുന്ന വായുവിലൂടെയുണ്ടാകുന്ന അലർജി സർവ സാധാരണമാണ്. ശ്വാസകോശത്തെയും മൂക്കിനെയുമാണിതു കൂടുതലായും ബാധിക്കുക. മഴ, മഞ്ഞ്, വെയിൽ അങ്ങനെ ഓരോ കാലാവസ്ഥയിലും വിവിധ തരം അലർജികൾ പലരിലും കണ്ടുവരാറുണ്ട്. പൊടി, പൂന്പൊടികൾ, മൃഗരോമങ്ങൾ, പൂപ്പലുകൾ, അടച്ചി മുറികൾ എന്നിവ ശ്വാസകോശ അലർജിക്ക് കാരണമാവാം.

ആസ്ത്മ രോഗമുള്ളവരെ വലയ്ക്കുന്നതാണ് കാലാവസ്ഥാ മാറ്റം. മഞ്ഞുമാറി മഴ വരുന്പോഴും, ചൂട് മാറി തണുപ്പു വരുന്പോഴുമെല്ലാം ആസ്ത്മ കൂട്ടാം. മാത്രമല്ല പൊടി, ഫംഗസ്, പൂപ്പൽ, പൂന്പൊടി എന്നിവയും അലർജിക്ക് കാരണമാവും.

ചിലർക്ക് സൂര്യനോടുപോലും അലർജിയുണ്ടാവാം. വെയിലുകൊണ്ടാൽ മിനിറ്റുകൾക്കകം തൊലിപ്പുറമെ തടിപ്പ്, ചൊറിച്ചിൽ, ചുവപ്പുനിറം എന്നിവയാണ് രോഗലക്ഷണങ്ങൾ. സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങളിൽ മാത്രം രോഗമുണ്ടാവുന്നു എന്നതുകൊണ്ടുതന്നെ എളുപ്പം രോഗനിർണയം നടത്താം. വെയിലത്തിറങ്ങുന്പോൾ കുടപിടിക്കുക, ശരീരഭാഗങ്ങൾ മറയ്ക്കുന്ന തരത്തിൽ വസ്ത്രം കൊണ്ടുമൂടുക എന്നിവയോടൊപ്പം ത്വക്കിൽ സണ്‍സ്ക്രീൻ ലോഷൻ പുരുന്നതും ഒരുപരിധിവരെ സൂര്യനോടുളള അലർജിയിൽനിന്നും സരക്ഷണം നൽകും.

ഇത്തരം സന്ദർഭങ്ങളിൽ അലർജിയുള്ള വസ്തുക്കൾ തിരിച്ചറിയുകയും അവ ഒഴിവാക്കാൻ ശ്രദ്ധിക്കുകയും വേണം. അലർജിയുണ്ടാക്കുന്നവയെന്ന് ബോദ്ധ്യപ്പെട്ട ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കുന്നതാണ് ഉചിതം. കോണ്‍ടാക്റ്റ് ഡെർമറ്റൈറ്റിസിനു കാരണമാവുന്ന വസ്തുക്കളും കഴിയുന്നത്ര ഒഴിവാക്കണം. ഗ്ലൗസുപയോഗിച്ച് ജോലിചെയ്യുന്നത് ജോലിസംബന്ധമായ സ്കിൻ അലർജിക്ക് ഒരു പരിധിവരെ സഹായകമാവും .

കുട്ടികളിലെ അലർജി

ചിലപ്പോഴൊക്കെ പാരന്പര്യമായി കാണാറുണ്ടെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ല . എന്നാൽ മാതാപിതാക്കളിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അലർജി ഉണ്ടെങ്കിൽ കുട്ടികൾക്കും അലർജി വരാനുള്ള സാധ്യതകളുണ്ട്. മാതാപിതാക്കളിൽ ഇരുവർക്കും അലർജിയുണ്ടെങ്കിൽ കുട്ടികൾക്ക് അലർജി വരാനുള്ള സാധ്യത ഇരിയാണ്. കളിച്ചു നടക്കേണ്ട പ്രായത്തിലുള്ള അലർജി കുഞ്ഞുങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഭക്ഷണത്തിലൂടെയും, അന്തരീക്ഷത്തിൽ നിന്നുമെല്ലാം കുട്ടികൾക്ക് അലർജിയുണ്ടാവാറുണ്ട്. പശുവിൻ പാൽ, മുട്ട, ഗോതന്പ്, പയർ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളോടുളള അലർജി കുട്ടികളിൽ കൂടുതലായി കണ്ടുവരാറുണ്ട്. ശരീരം ചൊറിഞ്ഞു തടിക്കുക, ചർദ്ദി, വയറു വേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

മരുന്നുകളും അലർജിയാകുമോ

ശരീരത്തിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതാണ് അലർജി . പെനിസിലിൻ, സൽഫർ അടങ്ങിയ ചില മരുന്നുകൾ, ആസ്പിരിൻ തുടങ്ങിയ വേദനാസംഹാരികൾ എന്നിവ ചിലരിൽ അലർജിയുണ്ടാക്കാറുണ്ട്. അലർജിയുണ്ടാക്കുന്ന മരുന്നുകൾ ആണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞാൽ, അതിെൻറ ഉപയോഗം നിർത്തുകയും, ഡോക്ടറെ സമീപിച്ച് കുറിപ്പ് മാറ്റിവാങ്ങേണ്ടതുമാണ്.

അലർജിയുള്ളവർ ചെയ്യേണ്ടത്

ഏത് വസ്തുവാണ് അല്ലെങ്കിൽ ഭക്ഷണപദാർത്ഥമാണ് അലർജിക്ക് കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്നും അകലം പാലിക്കുകയാണ് ആദ്യം വേണ്ടത്. വിരുദ്ധാഹാരം, പകലുറക്കം ഒഴിവാക്കുക, പൊടിയുള്ള അന്തരീക്ഷത്തിൽ അധിക സമയം ചെലവഴിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണം. മാത്രമല്ല അലർജിക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

||

ഡോ: നീനു സദാനന്ദൻ
കണ്‍സൾന്‍റ് ഡെർമറ്റോളജിസ്റ്റ് & കോസ്മറ്റോളജിസ്റ്റ്
എലൈറ്റ് മിഷൻ ഹോസ്പിറ്റൽ,കൂർക്കഞ്ചേരി , തൃശൂർ