"ചരിത്രം' വഴിമാറും, ആക്ടിവിറ്റി വരുന്പോൾ!
വെ​ബ് സെ​ർ​ച്ച് ഹി​സ്റ്റ​റി പ​ല​രു​ടെ​യും പ്ര​ശ്ന​മാ​ണ്. അതേസമയം ബ്രൗ​സ​റി​ന്‍റെ ഹി​സ്റ്റ​റി ക്ലി​യ​ർ ചെ​യ്തു, ഇ​നി ഒ​ന്നും പേ​ടി​ക്കേ​ണ്ട എ​ന്ന ധാ​ര​ണ​യാ​ണ് മി​ക്ക​വ​ർ​ക്കും. സെ​ർ​ച്ച് ചെ​യ്യു​ന്ന ബ്രൗ​സ​റു​ടെ ഹി​സ്റ്റ​റി ക്ലി​യ​ർ ചെ​യ്താ​ൽ എ​ല്ലാം മാ​ഞ്ഞു​പോ​കു​മെ​ന്നാ​ണ് മി​ക്ക​വ​രു​ടെ​യും വിചാരം. എ​ന്നാ​ൽ ഗൂ​ഗി​ൾ അ​ക്കൗ​ണ്ടി​ൽ ലോ​ഗി​ൻ ചെ​യ്തി​ട്ടുണ്ടെങ്കിൽ അ​ത് ഗൂ​ഗി​ളി​ന്‍റെ ഹി​സ്റ്റ​റി​യി​ൽ തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​വും.

ആ​ൻ​ഡ്രോ​യി​ഡ് ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ സെ​ർ​ച്ച് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളും ഗൂ​ഗി​ൾ സെ​ർ​ച്ച് ഹി​സ്റ്റ​റി​യിൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വും. കാ​റ്റ​ഗ​റി തി​രി​ച്ച് (ബുക്സ്, ഇമേജ്, വീഡിയോ, ന്യൂസ്... തുടങ്ങിയവ) ഗൂ​ഗി​ൾ ന​മ്മു​ടെ സെ​ർ​ച്ച് ഹി​സ്റ്റ​റി പകർത്തിവയ്ക്കും. പേ​ഴ്സ​ണ​ൽ ക​ന്പ്യൂ​ട്ട​റി​ലും പ​ബ്ലി​ക് ക​ന്പ്യൂ​ട്ട​റി​ലും സെ​ർ​ച്ച് ഹി​സ്റ്റ​റി സൂ​ക്ഷി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. പ​ല വ്യ​ക്തി വി​വ​ര​ങ്ങ​ളും ചോ​രാ​ൻ ഇ​ത് ഇ​ട​യാ​ക്കും.

ഗൂ​ഗി​ൾ സെ​ർ​ച്ച് ഹി​സ്റ്റ​റി എ​ങ്ങ​നെ മാ​യ്ച്ചു ക​ള​യാം?
ഇ​താ അ​തി​നു​ള്ള വ​ഴി
പേ​ഴ്സ​ണ​ലാ​യി​ട്ട് പ​റ​യു​വാ...
പേ​ഴ്സ​ണ​ൽ ക​ന്പ്യൂ​ട്ട​റി​ലും പ​ബ്ലി​ക്ക് ക​ന്പ്യൂ​ട്ട​റി​ലും സെ​ർ​ച്ച് ചെ​യ്ത ഹി​സ്റ്റ​റി മാ​യി​ച്ചു​ക​ള​യാ​ൻ ഇ​പ്ര​കാ​രം ചെ​യ്താ​ൽ മ​തി.
* www.myactivity.google.com എ​ന്ന സൈ​റ്റി​ൽ യൂ​സ​ർ​നെ​യി​മും പാ​സ്‌​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​ക
* ‘Delete activity by’ എ​ന്ന ഒാ​പ്ഷ​ൻ സെ​ല​ക്‌​ട് ചെ​യ്യു​ക

* തു​ട​ർ​ന്നു​വ​രു​ന്ന വി​ൻ​ഡോ​യി​ൽ ഒ​രു ദി​വ​സ​ത്തേ​തോ ആ​ഴ്ച​യി​ലേ​യോ മാ​സ​ത്തേ​തോ അ​ല്ലെ​ങ്കി​ൽ ഇ​തു​വ​രെ​യു​ള്ള മു​ഴു​വ​ൻ സെ​ർ​ച്ച് ഹി​സ്റ്റ​റി​യോ ഏ​താ​ണോ വേ​ണ്ട​ത് അ​ത് സെ​ല​ക്‌​ട് ചെ​യ്യു​ക
* ‘Product’ എ​ന്ന ഒാ​പ്ഷ​നി​ൽ ഏ​തു കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ് ഡി​ലീ​റ്റ് ചെ​യ്യേ​ണ്ട​ത് എ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ക
* ഡി​ലീ​റ്റ് ബ​ട്ട​ൻ അ​മ​ർ​ത്തി​യാ​ൽ ഹി​സ്റ്റ​റി പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യും.

സ്മാ​ർ​ട്ടാ​യി ഡി​ലീ​റ്റ് ചെ​യ്യാ​ൻ

മൊ​ബൈ​ൽ ഫോ​ണി​ൽ സെ​ർ​ച്ച് ഹി​സ്റ്റ​റി മാ​യി​ച്ചു​ക​ള​യാ​ൽ ക​ന്പ്യൂ​ട്ട​റി​ന്‍റെ അ​തേ രീ​തി​ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി ഗൂ​ഗി​ൾ ആ​പ്പി​ൽ മൈ ​ആ​ക്‌​ടി​വി​റ്റി എ​ന്ന ഒാ​പ്ഷ​നി​ലെ ‘Delete activity by’ സെ​ല​ക്‌​ട് ചെ​യ്യു​ക, അ​ല്ലെ​ങ്കി​ൽ www.myactivity.google.com എ​ന്ന അ​ക്കൗ​ണ്ടി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. തു​ട​ർ​ന്ന് ‘Delete activity by’ എ​ന്ന ഒാ​പ്ഷ​ൻ സെ​ല​ക്‌​ട് ചെ​യ്ത് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കിയാൽ സെ​ർ​ച്ച് ഹി​സ്റ്റ​റി പൂ​ർ​ണ​മാ​യും ഡി​ലീ​റ്റ് ചെ​യ്യാം.
സെ​ർ​ച്ച് ഹി​സ്റ്റ​റി ക്ലി​യ​ർ ചെ​യ്യാ​ൻ മാ​ത്ര​മ​ല്ല ഇൗ സൈ​റ്റ് സ​ഹാ​യി​ക്കു​ക. നി​ങ്ങ​ളു​ടെ ഫോ​ണി​ലും ടാ​ബി​ലും ലാ​പ്ടോ​പ്പി​ലും ആ​രെ​ങ്കി​ലും​അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ സെ​ർ​ച്ച് ചെ​യ്യു​ന്നു​ണ്ടോ എ​ന്നും അ​ത് എ​പ്പോ​ൾ എ​വി​ടെ വ​ച്ചാ​ണ് സം​ഭ​വി​ച്ച​തെ​ന്നും മൈ ​ആ​ക്‌​ടി​വി​റ്റി എ​ന്ന ഒാ​പ്ഷ​നി​ലൂ​ടെ കാ​ണാ​ൻ സാ​ധി​ക്കും.

സോനു തോമസ്