ആ​പ്പി​ൾ വാ​ച്ച് 3 ഒ​രു​ങ്ങു​ന്നു
ആ​പ്പി​ൾ സ്മാ​ർ​ട്ട് വാ​ച്ചു​ക​ളു​ടെ അ​ടു​ത്ത ത​ല​മു​റ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഐ​ഫോ​ണ്‍ 8 അ​വ​ത​രി​പ്പി​ക്കു​ന്ന അ​ടു​ത്ത​മാ​സം​ത​ന്നെ ആ​പ്പി​ൾ വാ​ച്ച് 3 പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ആ​പ്പി​ളി​ന്‍റെ മു​ഖ്യ പാ​ർ​ട്ണ​ർ​മാ​രി​ൽ ഒ​ന്നാ​യ ക്വാ​ന്‍റ കം​പ്യൂ​ട്ട​ർ മൂ​ന്നാം ത​ല​മു​റ സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ ടെ​സ്റ്റിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ചൈ​ന​യി​ലെ ഇ​ക്ക​ണോ​മി​ക് ഡെയ്‌ലിയാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പു​തി​യ ഫ്ളാ​ഗ്ഷി​പ് സ്മാ​ർ​ട്ട്ഫോ​ണാ​യ ഐ​ഫോ​ണ്‍ 8 അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ന​വീ​ക​രി​ച്ച ഐ​ഫോ​ണ്‍ 7എ​സ്, 4 കെ ​ആ​പ്പി​ൾ ടി​വി (അ​ഞ്ചാം ത​ല​മു​റ) എ​ന്നി​വ​യും പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.


രൂ​പ​ത്തി​ലും വ​ലി​പ്പ​ത്തി​ലും മു​ൻ മോ​ഡ​ലി​നു സ​മാ​ന​മാ​യി​രി​ക്കും ആ​പ്പി​ൾ വാ​ച്ച് 3. എ​ൽ​ടി​ഇ ക​ണ​ക്‌ടിവി​റ്റി​യാ​ണ് പു​തു​താ​യി പ്ര​തീ​ക്ഷി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന ഫീ​ച്ച​ർ. അ​തോ​ടെ ഐ​ഫോ​ണു​മാ​യി ക​ണ​ക്‌ട് ചെ​യ്യാ​തെ​യും 4ജി ​ല​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ര​ണ്ടു​കോ​ടി സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ വി​റ്റ​ഴി​ക്കാ​നാ​ണ് ആ​പ്പി​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.