ജീപ് കോന്പസിനു മികച്ച പ്രതികരണം
മും​ബൈ: ഫി​യ​റ്റ് ക്രൈസ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സ് (എ​ഫ്സി​എ) ഇ​ന്ത്യ​യി​ലെ​ത്തി​ച്ച അ​മേ​രി​ക്ക​ൻ ക​മ്പ​നി ജീ​പ്പി​ന്‍റെ കോ​ന്പ​സ് എ​ന്ന എ​സ്‌​യു​വി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യി​ൽ ബു​ക്കിം​ഗ് 8,000 ക​വി​ഞ്ഞു. 14.95 ല​ക്ഷം രൂ​പ മു​ത​ൽ വി​ല​യാ​രം​ഭി​ക്കു​ന്ന കോ​ന്പ​സ് വാ​ഹ​ന​പ്രേ​മി​ക​ളെ മാ​ത്ര​മ​ല്ല മ​റ്റു വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളെ​യും ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്.

ര​ഞ്ച​ൻ​ഗാ​വി​ലെ ഫി​യ​റ്റ് ഇ​ന്ത്യ ഓ​ട്ടോ​മൊ​ബൈ​ൽ​സ് പ്ലാ​ന്‍റി​ൽ കോ​ന്പ​സി​ന്‍റെ ഉ​ത്പാ​ദ​നം കൂ​ട്ടി. ജീ​വ​ന​ക്കാ​രു​ടെ ഷി​ഫ്റ്റു​ക​ളു​ടെ എ​ണ്ണ​വും ഉ​യ​ർ​ത്തി. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഈ ​പ്ലാ​ന്‍റി​ലെ ഷിഫ്​റ്റി​ൽ മാ​റ്റം​വ​രു​ത്തു​ന്ന​ത്. ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ​യും എ​ഫ്സി​എ​യു​ടെ​യും സം​യു​ക്ത ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ യൂ​ണി​റ്റാ​ണി​ത്.


കോ​ന്പ​സി​നു​വേ​ണ്ടി മു​ട​ക്കി​യ​ത് ര​ണ്ടു മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ഫ്സി​എ​ക്ക് തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ ല​ഭി​ച്ച ബു​ക്കിം​ഗു​ക​ൾ​ക്ക് 24.5 കോ​ടി ഡോ​ള​റി​ന്‍റ മൂ​ല്യ​മു​ണ്ട്. ക​മ്പ​നി കോ​ന്പ​സി​നു​വേ​ണ്ടി മു​ട​ക്കി​യ​ത് 28 കോ​ടി ഡോ​ള​റും. ഇ​പ്പോ​ൾ 90 കോ​ന്പ​സ് എ​സ്‌​യു​വി​ക​ൾ പ്ര​തി​ദി​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. ഇ​ത് 110 ആ​യി ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ഫ്സി​എ ഇ​പ്പോ​ൾ.