റോയൽ എൻഫീൽഡിന്‍റെ പുതിയ പ്ലാന്‍റിൽ ഉത്പാദനം തുടങ്ങി
ചെ​ന്നൈ: പ്ര​മു​ഖ ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ പു​തി​യ പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചു. ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പു​തി​യ പ്ലാ​ന്‍റ് ക​ന്പ​നി​യു​ടെ മൂ​ന്നാ​മ​ത്തെ നി​ർ​മാ​ണ യൂ​ണി​റ്റാ​ണ്. ഇ​ന്ത്യ​യും അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റു​ക​ളും ല​ക്ഷ്യ​മി​ട്ടു​ള്ള വാ​ഹ​ന​നി​ർ​മാ​ണ​മാ​യി​രി​ക്കും ഈ ​പ്ലാ​ന്‍റി​ൽ ന​ട​ക്കു​ക. പൂ​ർ​ണ​തോ​തി​ലു​ള്ള ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ മൂ​ന്നു പ്ലാ​ന്‍റു​ക​ളി​ലും​കൂ​ടെ ആ​കെ 8.25 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യും. ക​മ്പ​നി​യു​ടെ മ​റ്റു ര​ണ്ടു പ്ലാ​ന്‍റു​ക​ളും ചെ​ന്നൈ​യി​ൽത​ന്നെ​യാ​ണ്.


2017-18 സാ​ന്പ​ത്തി​ക​വ​ർ​ഷം മൊ​ത്തം 800 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ന​ട​ത്തി​യി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ലെ പു​തി​യ പ്ലാ​ന്‍റ്, പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളും പ്ലാ​റ്റ്ഫോ​മു​ക​ളും, യു​കെ​യി​ലും ലെ​സ്റ്റ​റി​ലും ചെ​ന്നൈ​യി​ലും ടെ​ക്നി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ​വ ഈ ​നി​ക്ഷേ​പ​ത്തി​ൽ ഉ​ൾ​പ്പെ​ടും.