കുഞ്ഞിന് മുലപ്പാൽ നൽകാം
കുഞ്ഞിന് മുലപ്പാൽ നൽകാം
Tuesday, September 5, 2017 1:58 AM IST
ദീർഘകാലത്തെ ആരോഗ്യത്തിന് ആദ്യവർഷങ്ങളിലെ പോഷകങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ശൈശവത്തിൽ മുലപ്പാലിനോളം വലിയ സമ്മാനം കുട്ടികൾക്ക് ലഭിക്കാനില്ല. എന്നാൽ, ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം ലഭിക്കുന്ന കുട്ടികളുടെ എണ്ണം ലോകത്ത് മൂന്നിൽ ഒന്ന് മാത്രമാണ്. ശിശുക്കൾക്കു നല്കുന്ന ഫോർമുല പാൽ, അല്ലെങ്കിൽ മറ്റ് സപ്ലിമെൻറുകൾ എന്നിവയെ അപേക്ഷിച്ച് മുലപ്പാലിെൻറ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും പ്രചാരണം നല്കുന്നതിനും ഓഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ വാരമായി ആചരിച്ചുവരികയാണ്.

ആദ്യ ആറുമാസം മുലപ്പാൽ മാത്രം

ശിശുക്കൾ ജനിച്ചുകഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ നല്കണമെന്നും ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നല്കി വളർത്തണമെന്നുമാണ് വ്യക്തമായ നിർദ്ദേശം.

ആദ്യത്തെ ആറുമാസത്തേയ്ക്ക് ശിശുവിന് ആവശ്യമായ ഉൗർജ്ജവും പോഷണവും മുലപ്പാൽ വഴി ലഭിക്കും. ആദ്യ വർഷത്തെ രണ്ടാം പകുതിയിൽ ആവശ്യമായ പോഷകങ്ങളുടെ പകുതി നല്കാനും രണ്ടാം വർഷം ആവശ്യമായ പോഷകങ്ങളുടെ മൂന്നിലൊന്ന് നല്കാനും മുലപ്പാലിന് കഴിയും.

മുലയൂട്ടൽ എന്നത് സ്വാഭാവികമാണെങ്കിലും അതിനെക്കുറിച്ച് കൂടുതലായി പഠിച്ചെടുക്കാവുന്നതാണ്. തുടർച്ചയായും ശരിയായ രീതിയിലും മുലകുടിപ്പിക്കുന്നതിന് അമ്മമാർക്ക് സജീവമായ പിന്തുണ ആവശ്യമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

മുലപ്പാൽ കുടിക്കാത്ത കുട്ടികൾ മരിക്കാനുള്ള സാധ്യത മുലപ്പാൽ മാത്രം കുടിക്കുന്ന കുട്ടികളേക്കാൾ പതിന്നാല് മടങ്ങാണെന്ന് ഈയടുത്ത കാലത്ത് ലാൻസെറ്റ് നുട്രീഷൻ സീരിസിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.

സ്പർശന, ബൗദ്ധിക വികസനത്തിന് മുലപ്പാൽ സഹായകമാണെന്നും പകരുന്ന രോഗങ്ങൾക്കെതിരേയും ഗുരുതമായ രോഗങ്ങളേയും ചെറുക്കാൻ ശിശുക്കളെ അത് സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മുലയൂട്ടലിന്‍റെ ഗുണങ്ങൾ

അമ്മമാരുടെ ആരോഗ്യത്തിനും മുലയൂട്ടൽ നല്ലതാണ്. കുട്ടികളുണ്ടാകുന്ന ഇടവേള കൂട്ടുന്നതിനും ഗർഭാശയ കാൻസർ, സ്തനങ്ങളിലെ കാൻസർ എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. മുലയൂട്ടുന്ന അമ്മമാരിൽ മുലയൂട്ടുന്ന ഓരോ വർഷവും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം വരെ കുറയുമെന്നും ഗർഭാശയ കാൻസർ ഉണ്ടാകാതിരിക്കാനുള്ള സാധ്യത 21 ശതമാനം വരെ വർദ്ധിക്കുമെന്നും സ്തനങ്ങളിലെ കാൻസർ 28 ശതമാനം വരെ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാരുടെ ജീവിതദൈർഘ്യം 12 മാസമോ അതിലധികമോ വർദ്ധിക്കും.

മുലയൂട്ടലിെൻറ മേ·യെക്കുറിച്ചുള്ള ബോധവത്കരണം മൂലം ഫോർമുല ആഹാരം നല്കുന്നത് പടിഞ്ഞാറൻ നാടുകളിലും വികസിത രാജ്യങ്ങളിലും പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. മുലയൂട്ടുന്നത് പതിവായിരുന്ന ഇന്ത്യയിൽ ഇത് ഇപ്പോൾ കുറഞ്ഞുവരുന്നു.

ഗ്രാമീണ, നഗര മേഖലകളിലെ ജനസംഖ്യയിൽ അഞ്ചുവയസിൽ താഴെയുള്ള 96 ശതമാനം കുട്ടികളേയും മുലയൂട്ടി വളർത്തിയതാണ്. നഗരങ്ങളിൽ 29 ശതമാനം കുട്ടികൾക്കും ജനിച്ച് അരമണിക്കൂറിനുള്ളിൽ മുലയൂട്ടൽ തുടങ്ങിയപ്പോൾ ഗ്രാമീണമേഖലയിൽ 21 ശതമാനം മാത്രം കുട്ടികൾക്ക് മാത്രമാണ് ഈ ഭാഗ്യം ലഭിച്ചത്. നിർദ്ദേശിച്ചിരിക്കുന്നതുപോലെ ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ നഗരജനസംഖ്യയിലെ 30 ശതമാനം കുട്ടികൾക്കും ഗ്രാണീണമേഖലയിലെ 22 ശതമാനം കുട്ടികൾക്കും മുലപ്പാൽ ലഭിച്ചു.

ഫോർമുല ആഹാരത്തെ അപേക്ഷിച്ച് മുലപ്പാലിെൻറ പ്രാധാന്യത്തെക്കുറിച്ച് നുടെ നാട്ടിലെ പല അമ്മമാർക്കും അവബോധമില്ല. പശുവിൻപാൽകൊണ്ട് നിർമിച്ചതായതിനാലും പല സജീവ പോഷകഘടകങ്ങളും അടങ്ങിയിട്ടില്ലാത്തതിനാലും ഫോർമുല ആഹാരം മുലപ്പാലിെൻറ അടുത്തെങ്ങുമെത്തില്ല. അതിനപ്പുറം മുലപ്പാൽ നല്കുന്ന കുട്ടികളുമായി അമ്മമാർക്കുണ്ടാകുന്ന ആത്മബന്ധം ഫോർമുല ആഹാരം നല്കുന്ന കുട്ടികളുമായുണ്ടാകില്ല. മുലകുടിക്കുന്പോൾ കുട്ടിയുമായി സംവദിക്കുന്നത് ശിശുവിെൻറ വൈകാരിക, ബൗദ്ധിക വളർച്ചയ്ക്ക് വളരെയേറെ പ്രധാനപ്പെട്ടതാണ്. ഗർഭാവസ്ഥയ്ക്കുശേഷം കുട്ടിയുടെ തലച്ചോറിെൻറ വളർച്ചയുടെ ഭൂരിഭാഗവും ആദ്യത്തെ ആറാഴ്ചകളിലാണ്. മുലയൂട്ടുന്പോൾ സംസാരിക്കുക, പാടുക, കുട്ടിക്ക് വായിച്ചുകൊടുക്കുക എന്നിവ കുട്ടിയിൽ പഠനത്തോടുള്ള സ്നേഹം വർധിപ്പിക്കുകയും ഭാഷാനൈപുണ്യം പെട്ടെന്ന് വികസിക്കാൻ സഹായിക്കുകയും ചെയ്യും.

മുലയൂട്ടുന്പോൾ കുട്ടിയുടെ ശരീരത്തിൽ തഴുകുന്നത് തലച്ചോറിലെ ന്യൂറോണുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും വൈകാരികമായ സമ്മർദ്ദം താങ്ങാൻ കുട്ടിയെ സഹായിക്കുകയും ചെയ്യും. വൈകാരികമായ പിരിമുറുക്കങ്ങൾ തരണം ചെയ്യുന്നതിന് മുലയൂട്ടൽ കുട്ടിയെ സഹായിക്കുന്നുണ്ട്.


മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് ഉയർന്ന ഐക്യു ഉണ്ടെന്നും അവർ സ്കൂളുകളിൽ മെച്ചമാണെന്നും പല ആധികാരിക പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിെൻറ വളർച്ചയെ സഹായിക്കുന്ന ഡോകാസ ഹെക്സോണിക് ആസിഡ് (ഡിഎച്ച്എ) എന്ന ഒമേഗ3 ഫാറ്റി ആസിഡ് കൊഴുപ്പ് ഘടകം മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. വളർച്ചയ്ക്കും തലച്ചോറിലെ കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള പോഷകമാണ് ഡിഎച്ച്എ. മുലപ്പാലിലെ കൊളസ്ട്രോൾ, ഗാലക്ടോസ് എന്നിവയും തലച്ചോറിെൻറ വളർച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്.

മുലപ്പാൽ സൂക്ഷിച്ചുവയ്ക്കാം

ജോലി നോക്കുന്നുവെന്നതാണ് മുലയൂട്ടലിൽനിന്ന് അമ്മമാർ വിട്ടുനിൽക്കാനുള്ള ഒരു കാരണം. എന്നാൽ ജോലി ചെയ്യുന്ന അമ്മമാർക്ക് ആദ്യത്തെ ആറുമാസത്തേയ്ക്ക് കുട്ടിയെ മുലയൂട്ടാൻ കഴിയും. ഇതിനായി മുലപ്പാൽ പിഴിഞ്ഞെടുത്ത് സൂക്ഷിച്ചുവയ്ക്കണം. ഇത് എങ്ങനെയാണെന്ന് അമ്മമാർ അറിഞ്ഞിരിക്കേണ്ടതാണ്. കൈ ഉപയോഗിച്ചോ ബ്രസ്റ്റ് പന്പ് ഉപയോഗിച്ചോ പാൽ പിഴിഞ്ഞെടുക്കാം. പിഴിഞ്ഞെടുത്ത പാൽ കുടിക്കുന്നത് പരിചയമാകാൻ കുട്ടിക്ക് കുറെ ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം.

സാധാരണ ഉൗഷ്മാവിൽ ആറ് മണിക്കൂർ വരെ മുലപ്പാൽ കേടുകൂടാതെയിരിക്കും. എന്നാൽ, നമ്മുടെ നാട്ടിലെ ഉഷ്ണകാലാവസ്ഥ പരിഗണിക്കുന്പോൾ നാല് മണിക്കൂർ വരെ മുലപ്പാൽ കേടാവാതിരിക്കും. റഫ്രിജറേറ്ററിൽ 24 മണിക്കൂർ വരെയും പ്രത്യേക ഡോറുള്ള ഫ്രീസറിൽ മൂന്നുമാസംവരെയും മുലപ്പാൽ സൂക്ഷിച്ചുവയ്ക്കാം. ഗാഢശീതീകരണിയിൽ മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ മുലപ്പാൽ ആറുമാസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ, മുലപ്പാൽ ചൂടാക്കുകയോ മൈക്രോവേവ് ചെയ്യുകയോ ചെയ്താൽ മുലപ്പാലിന് രോഗപ്രതിരോധ ശേഷി നല്കുന്ന ഗുണങ്ങൾ നശിച്ചുപോകും. ഒരു പാത്രത്തിൽ ചൂടായ വെള്ളമെടുത്ത് അതിനുള്ളിലേക്ക് സ്റ്റീൽ പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മുലപ്പാൽ ഇറക്കിവച്ച് പരോക്ഷമായി ചൂടാക്കുകയാണ് വേണ്ടത്.

അമ്മമാരിലെ തെറ്റിധാരണ ഒഴിവാക്കാം

ചെറിയ സ്തനങ്ങളുള്ളതിനാൽ മുലയൂട്ടാൻ കഴിയില്ലെന്ന് ചില സ്ത്രീകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ചെറിയ സ്തനങ്ങളുള്ളവർക്കും വലിയ സ്തനങ്ങളുള്ള സ്ത്രീകളെപ്പോലെ തന്നെ പാൽ ഉത്പാദിപ്പിക്കാൻ കഴിയും. മികച്ച ആഹാരം, ഇഷ്ടംപോലെ വിശ്രമം, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് എല്ലാം മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. വിജയകരമായി മുലയൂട്ടാൻ കഴിയുമെന്നുള്ള ആവിശ്വാസവും അതിനായുള്ള താത്പര്യവും ഏറെ സഹായിക്കും.

തലതിരിഞ്ഞ മുലഞെട്ടുകളാണ് ചില സ്ത്രീകൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നം. മുലഞെട്ടിനു ചുറ്റുമുള്ള ഇരുണ്ട ഭാഗമായ ഏരിയോളയിൽ അമർത്തുന്പോൾ ഉള്ളിലേക്കുവലിഞ്ഞ മുലഞെുകൾ പുറത്തേക്ക് വരാത്തതാണ് പ്രശ്നം. എന്നാൽ, ഒബ്സ്റ്റെട്രീഷൻ, മുലയൂട്ടൽ ബോധവത്കരണത്തിൽ വിദഗ്ധയായ നിയോനേറ്റോളജിസ്റ്റ് അല്ലെങ്കിൽ ലാക്റ്റേഷൻ കണ്‍സൾട്ടൻറിന് ചില പൊടിക്കൈകൾ വഴി വിജയകരമായി മുലയൂട്ടാൻ അയെ സഹായിക്കാൻ കഴിയും.

വരണ്ടതും വിണ്ടുകീറിയതുമായ മുലഞെട്ടുകൾ ഉള്ളവർ സോപ്പും സുഗന്ധമുള്ള ക്രീമുകളും ആൽക്കഹോൾ അടങ്ങിയ ലോഷനുകളും ഉപയോഗിക്കരുത്. ഇത് ഉപയോഗിച്ചാൽ മുലഞെട്ട് കൂടുതൽ വരണ്ടതും വേദനയുള്ളതുമായിത്തീരും. കോണ്‍ ബ്രാ പാഡുകൾ മാത്രമേ ഉപയോഗിക്കാവൂ. മുലയൂട്ടലിനുശേഷം പുറത്തേയ്ക്കുവരുന്ന പാൽ മുലഞെട്ടിൽ തേച്ചുപിടിപ്പിക്കുന്നത് വിണ്ടുകീറിയ മുലഞ്ഞെുകൾ സുഖമാകാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.

കുഞ്ഞിനു പാൽ കിട്ടുന്നുണ്ടോ?

കുിക്ക് ആവശ്യത്തിന് മുലപ്പാൽ ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചാണ് പല അമ്മമാരുടെയും ആശങ്ക. കുട്ടിക്ക് ആവശ്യത്തിന് മുലപ്പാൽ ലഭിക്കുന്നുണ്ടോയെന്ന് എങ്ങനെ അറിയാനാകും? ഒരു ദിവസം ആറു മുതൽ എുവരെ ഡയപ്പറുകൾ ഉപയോഗിക്കേണ്ടി വരുന്ന കുട്ടികൾക്ക് ശരിയായ അളവിൽ പാൽ ലഭിക്കുന്നുണ്ട് എന്ന് അനുമാനിക്കാം. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കുട്ടികൾക്ക് ഫോർമുല ആഹാരമോ ഇൻഫൻറ് പ്ലെയിൻ വാറോ കൊടുക്കേണ്ടതില്ല. കൃത്യമായ ഇടവേളയിൽ കുട്ടിയെ മുലയൂുന്നത് പാൽ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും.

ഡോ. ജോസ് പോൾ
സീനിയർ കണ്‍സൾട്ടന്‍റ്

ഡോ. എസ്. രാജശ്രീ
സീനിയർ സ്പെഷലിസ്റ്റ്, നിയോനേറ്റോളജി, ആസ്റ്റർ മെഡ്സിറ്റി, എറണകുളം

തയാറാക്കിയത് : സീമ മോഹൻലാൽ