ആ​പ്പി​ളി​നെ മ​റി​ക​ട​ന്ന് ഹു​വൈ
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ആ​​​​ഗോ​​​​ള സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ വി​​ല്പ​​ന​​​​യി​​​​ൽ ടെ​​​​ക് ഭീ​​​​മ​​​​ൻ ആ​​​​പ്പി​​​​ളി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹു​​​​വൈ. വി​​​​ല്പ​​​​ന​​​​യി​​​​ൽ ആ​​​​പ്പി​​​​ളി​​​​നെ പി​​​​ന്ത​​​​ള്ളി ര​​​​ണ്ടാം സ്ഥാ​​​​ന​​​​മാ​​​​ണ് ഹു​​​​വൈ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സാം​​​​സം​​​​ഗ് ആ​​​​ണ് ഒ​​​​ന്നാം​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​ത്. കൗ​​​​ണ്ട​​​​ർ​​​​പോ​​​​യി​​​​ന്‍റ് എ​​​​ന്ന മാ​​​​ർ​​​​ക്ക​​​​റ്റ് റി​​​​സ​​ർ​​​​ച്ച് സ്ഥാ​​​​പ​​​​നം ജൂ​​​​ണ്‍, ജൂ​​​​ലൈ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ല്പ​​​​ന​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വി​​​​ല്പ​​​​ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ളി​​​​വാ​​​​യ​​​​ത്.


ചൈ​​​​നീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ലു​​​​ള്ള മേ​​​​ൽ​​​​ക്കൈ​​​​യാ​​​​ണ് ഹു​​​​വൈക്ക് നേ​​​​ട്ടം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​തെ​​​​ന്നു കൗ​​​​ണ്ട​​​​ർ​​​​പോ​​​​യി​​​​ന്‍റ് റി​​​​സ​​​​ർ​​​​ച്ച് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പീ​​​​റ്റ​​​​ർ റി​​​​ച്ചാ​​​​ർ​​​​ഡ്​​​​സ​​​​ണ്‍ പ​​​​റ​​​​ഞ്ഞു. മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​ണ​​​​രം​​​​ഗ​​​​ത്ത് ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ആ​​​​ധി​​​​പ​​​​ത്യം ഏ​​​​റെ പ്ര​​​​ക​​​​ട​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. ഏ​​​​റ്റ​​​​വു​​മ​​​​ധി​​​​കം വിറ്റഴിച്ച സ്മാ​​​​ർ​​​​ട് ഫോ​​​​ണ്‍ എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് ആ​​​​പ്പി​​​​ളി​​​​ന്‍റെ ഐ​​​​ഫോ​​​​ണ്‍ 7നാണ്.