ഹ്യൂ​ണ്ടാ​യി​ നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹ്യൂ​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ "​നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ’ വി​പ​ണി​യി​ലെ​ത്തു​ന്നു.

ഫ്യൂ​ച്ച​റി​സ്റ്റി​ക് ഡി​സൈ​ൻ, ഡൈ​നാ​മി​ക് പെ​ർ​ഫോ​മ​ൻ​സ്, സൂ​പ്പ​ർ സേ​ഫ്റ്റി, പു​ത്ത​ൻ ടെ​ക്നോ​ള​ജി, അ​ത്യാ​ധു​നി​ക സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ റോ​ഡു​ക​ൾ​ക്ക് യോ​ജി​ക്കു​ന്ന വി​ധ​ത്ത​ത്തി​ൽ മി​ക​ച്ച ഹൈ​സ്പീ​ഡ് സ്റ്റെ​ബി​ലി​റ്റി, വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​ള്ള സൗ​ക​ര്യം, എ​ന്നീ സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ഓ​ൾ ന്യൂ ​കെ2 പ്ലാ​റ്റ്ഫോ​മി​ലാ​ണ്. ബീം ​ആ​ക്സി​ലി​ലെ കോ​യി​ൽ സ്പ്രിം​ഗു​ക​ൾ, റി​യ​ർ​ഷോ​ക്ക് അ​ബ്സോ​ർ​ബ​റു​ക​ൾ പി​ന്നി​ലി​രി​ക്കു​ന്ന യാ​ത്രാ​ക്കാ​ർ​ക്ക് സു​ഖ​ക​ര​മാ​യ യാ​ത്ര പ്ര​ദാ​നം ചെ​യ്യു​ന്നു. പു​തി​യ വെ​ർ​ണ​യി​ൽ ഫ്ര​ണ്ട് സ​സ്പെ​ൻ​ഷ​നി​ൽ മെ​ക്പേ​ർ​സ​ണ്‍ സ്ട്ര​ക്ടി​ൽ കോ​യി​ൽ സ്പ്രിം​ഗ്, ഗ്യാ​സ്ഷോ​ക്ക് അ​ബ്സോ​ർ​ബ​ർ ഫ്ര​ണ്ട് സെ​റ്റ​ബി​ലൈ​സ​ർ എ​ന്നി​വ​യു​ള്ള​തി​നാ​ൽ വ​ള​രെ ദു​ർ​ഘ​ട​മാ​യ വ​ള​വു​ക​ളി​ൽ വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി റോ​ളിം​ഗ് കു​റ​യ്ക്കു​ന്നു. മോ​ട്ടോ​ർ ഡ്രി​വ​ണ്‍ പ​വ്വ​ർ സ്റ്റി​യ​റിം​ഗ് സി​സ്റ്റം (എം​ഡി​പി​എ​സ്) ഡ്രൈ​വ​ർ​മാ​ർ​ക്ക് ഉ​യ​ർ​ന്ന സ്പീ​ഡി​ലും വ​ള​വു​ക​ളി​ലും വാ​ഹ​ന​ത്തെ മി​ക​ച്ച രീ​തി​യി​ൽ ക​ണ്‍​ട്രോ​ൾ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.


നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ 1.6 ലി​റ്റ​ർ ഡു​വ​ൽ വി​ടി​വി​ടി പെ​ട്രോ​ൾ എ​ഞ്ചി​നി​ലും 1.6 ലി​റ്റ​ർ യു2 ​സി​ആ​ർ​ഡി​ഐ വി​ജി​ടി ഡീ​സ​ൽ എ​ഞ്ചി​നി​ലും ല​ഭി​ക്കും.