സ്നേഹസംഗീതം പകർന്ന് റോസ്
സാംസ്കാരിക നഗരത്തിലെ സംഗീത പാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച റോസ് ഹാൻസ് പിതാവ് റപ്പായി പകർന്ന് നൽകിയ സംഗീതം രുചിച്ചാണ് പിച്ചവച്ച് തുടങ്ങിയത്. 1995ലാണ് റോസും ഭർത്താവ് ഹാൻസ് ജോർജും വയനാടൻ ചുരം കയറുന്നത്. ഇരുപത്തിരണ്ടു വർഷം മുൻപ് പൂരങ്ങളുടെ നാട്ടിൽ നിന്നു കേരളത്തിെൻറ വടക്കേ അരികിലുള്ള വയനാിട്ടിലേക്ക് എത്തുന്പോൾ നൂറുകണക്കിന് ശിഷ്യർക്ക് സംഗീതം പകർന്ന് നൽകാനായിരിക്കുമെന്ന് റോസ് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. സംഗീതം പഠിക്കാനായി വിവിധ പ്രായത്തിലുള്ളവരാണ് ഇന്ന് വയനാിലെ കേരള സംഗീത കലാക്ഷേത്രത്തിൽ എത്തുന്നത്. അഞ്ചുവയസു മുതൽ അറുപതു വയസുകാർ വരെ റോസിെൻറ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്നു.

തുടക്കം കലോത്സവ വേദിയിൽ നിന്ന്

സ്കൂൾ കലോത്സവ വേദികളിലെ നിറ സാന്നിധ്യമായ റോസിന് പിന്നീട് പുറകോ് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിതാവ് റപ്പായി പകർന്നു നൽകിയ സംഗീതം നിരവധി വർഷങ്ങളിൽ കലോത്സവ വേദികളിൽ ആസ്വാദകരെ ആനന്ദത്തിൽ ആറാടിച്ചു. അമച്വർ ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല തൃശൂർ ആലപ്പാട്ട് കീറ്റിക്ക റപ്പായി. എഴുത്തും പാട്ടും അഭിനയവും ഒരുപോലെ ഹൃദയത്തിലും വേദിയിലും കൊണ്ടുനടന്ന കലാകാരനായിരുന്നു അദ്ദേഹം. ആ ഉൗർജ്ജം തന്നെയാണ് പ്രീഡിഗ്രി പഠനത്തിന് ശേഷം തൃശൂർ എസ്ആർവി മ്യൂസിക് കോളജിൽ നിന്ന് സംഗീതം പഠനം തുടരുന്നതിന് പ്രചോദനമായത്. ദേവീ സ്തുതികൾ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നും ഉയരുന്നതിൽ കുടുംബത്തിൽ പല എതിർപ്പുകളും ഉയർന്നു. എന്നാൽ പിതാവ് റപ്പായി നൽകിയ പിൻബലമാണ് സംഗീത പഠനം തുടരുന്നതിന് സഹായിച്ചത്. അ റോസ്ലിയും സഹോദരങ്ങളും സംഗീതത്തിൽ പ്രഗൽഭരാണെങ്കിലും കുടുംബത്തിൽ സംഗീതം ജീവിതവ്രതമാക്കിയത് റോസ് മാത്രമാണ്.

1990ൽ തൃശൂർ എസ്ആർവി സംഗീത കോളജിൽ നിന്നു ഗാനഭൂഷണം നേടി. നാലു വർഷത്തെ സംഗീത പഠനം ഓൾ ഇന്ത്യാ റേഡിയോ തൃശൂർ നിലയത്തിൽ ജോലി ചെയ്യുന്നതിന് സഹായിച്ചു. തംബുരു ആർട്ടിസ്റ്റായി മൂന്നു വർഷം ഓൾ ഇന്ത്യാ റേഡിയോയിൽ പ്രവർത്തിച്ചു. വീണ, തംബുരു, കീ ബോർഡ് എന്നിവയിൽ ഇക്കാലത്ത് പ്രാവീണ്യം നേടി. പ്രധാനമായും തംബുരുവിലാണ് റോസ് തെൻറ പ്രാവീണ്യം തെളിയിച്ചത്.

തൃശൂർ കമല, പെരുന്പാവൂർ വാസുദേവൻ, പാലക്കാട് സീതാലക്ഷ്മി തുടങ്ങിയ ഗുരുക്കൻമാരുടെ ശിക്ഷണത്തിലാണ് റോസ് സംഗീതം അഭ്യസിച്ചത്. പിന്നീട് തിരൂർ കേന്ദ്രീയ വിദ്യാലയത്തിൽ സംഗീതാധ്യാപികയായി. തുടർന്ന് വേദികളിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണമായിരുന്നു. നൂറു കണക്കിന് സംഗീത കച്ചേരികളിലാണ് തെൻറ പ്രാഗൽഭ്യം തെളിയിച്ചത്.

കേരള സംഗീത കലാക്ഷേത്രം പിറക്കുന്നു

1993ലാണ് തൃശൂർ സ്വദേശിയായ ഹാൻസ് ജോർജുമായുള്ള വിവാഹം. സംഗീത പാരന്പര്യമുള്ള കുടുംബമായിരുന്നില്ല ഹാൻസ് ജോർജിേൻറത്. എന്നാൽ റോസിന് സർവ പിന്തുണയും നൽകുന്നതിൽ ഭർത്താവ് ്രദ്ധിച്ചു. 1995ൽ ജോലി സംബന്ധമായ ആവശ്യവുമായി വയനാട്ടിൽ എത്തി. ഇതോടെയാണ് സംഗീതാധ്യാപനത്തിൽ പുതിയ ചുവടുവയ്പ് നടത്തിയത്. ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാർക്ക് പരിചയപ്പെടുത്തുന്നതിന് കേരള സംഗീത കലാക്ഷേത്രമെന്ന സംഗീത വിദ്യാലയം പിറവിയെടുത്തത് 22 വർഷം മുൻപാണ്. തുടക്കത്തിൽ എട്ട് വിദ്യാർഥികളുമായി പ്രവർത്തനം തുടങ്ങിയ കേരള സംഗീത കലാക്ഷേത്രത്തിൽ ഇപ്പോൾ നൂറോളം വിദ്യാർഥികളാണ് സംഗീതം അഭ്യസിക്കുന്നത്. നിലവിൽ 1500 ഓളം ശിഷ്യസന്പത്തുണ്ട് റോസിന്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലായി വയനാട്ടിൽ മൂന്ന് സംഗീത വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.


ഇതിനിടെ വയനാട്ടുകാരനായ ഖാലിദ് എന്ന നവാഗത സംവിധായകെൻറ അതാരായിരുന്നു എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്തു. ചിത്രത്തിൽ ഗാനങ്ങളും ആലപിച്ചു. ജ·ാന്തരങ്ങൾ, അതിരുകൾ, ഇനിയെങ്കിലും, പരിവർത്തനങ്ങൾ, സൈബർകോം, ക്വട്ടേഷൻ, സമയമായി തുടങ്ങിയ ടെലിഫിലിമുകളിലും റോസ് പാടിയിട്ടുണ്ട്.

ചെന്പൈ സംഗീതോത്സവത്തിൽ കേരള സംഗീത കലാക്ഷേത്രത്തിൽ നിന്നുള്ള കുട്ടികൾ എല്ലാത്തവണയും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വർഷം 14 കുികളാണ് ചെന്പൈ സംഗീതോത്സവത്തിൽ പങ്കെടുത്തത്. 1997ൽ കേരളോത്സവത്തിലും കേരള സ്കൂൾ കലോത്സവങ്ങളിൽ 2010ലും 2013ലും സംഗീതത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കേരള സംഗീത കലാക്ഷേത്രത്തിലെ കലാകാരൻമാർ തങ്ങളുടെ കഴിവ് തെളിയിച്ചത്.

ബിഎസ്എസ് അംഗീകാരം

ഭാരത സർക്കാരിെൻറ പ്ലാനിംഗ് കീഷന് കീഴിലുള്ള ഭാരത് സേവക് സമാജ് (ബിഎസ്എസ്) അംഗീകാരമുള്ള വയനാട്ടിലെ ഏക സ്ഥാപനമാണ് റോസ് ഹാൻസിെൻറ കേരള സംഗീത കലാക്ഷേത്രം. ബിഎസ്എസിനു കീഴിൽ ആറു വർഷം നീണ്ടുനിൽക്കുന്ന ഡിപ്ലോമ കോഴ്സാണ് നടത്തുന്നത്. സ്വരപൂർണ, ഗാനപൂർണ, രാഗപൂർണ എന്നിവയിൽ ലെവൽ ഒന്ന്, രണ്ട് എന്നിങ്ങനെ ഓരോ വർഷം നീണ്ടുനിൽക്കുന്ന പഠനമാണ് നടക്കുന്നത്. ഇവിടെനിന്ന് 10 വിദ്യാർഥികൾ സ്വരപൂർണയിൽ പരീക്ഷ എഴുതിയതിൽ എല്ലാവരും പാസായി. നാലു പേർക്ക് ഡിസ്റ്റിംഗ്ഷനുമുണ്ട്.

സംഗീതം എളുപ്പത്തിൽ പഠിക്കുന്നതിനുള്ള സൂത്രവാക്യങ്ങൾ റോസിെൻറ കൈയിലുണ്ട്. സ്വരവിന്യാസങ്ങൾ ജീവിതവുമായി ബന്ധപ്പെടുത്തി ഉദാഹരണങ്ങൾ സഹിതമാണ് സംഗീതം പകർന്നു നൽകുന്നത്.

രണ്ടു പതിറ്റാണ്ട് പിന്നി സംഗീത ജീവിതത്തിൽ 2011ൽ ആർ് ഓഫ് കൾച്ചറൽ മൊമെൻറസ് ഓഫ് ഇന്ത്യ കലാദർപ്പണം അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നിരവധി പുരസ്കാരങ്ങൾ റോസിനു ലഭിച്ചു. ഭർത്താവ് ഹാൻസ് ജോർജും ബിരുദ വിദ്യാർഥിയായ മകൻ റോഷൻ ഹാൻസും പിന്തുണയേകി റോസിനൊപ്പമുണ്ട്.

അദീപ് ബേബി