പത്തു ലക്ഷം രൂപയ്ക്കുള്ളിലെ പ്രീമിയം ഹാച്ച്ബാക്കുകൾ
പു​​തി​​യ വാ​​ഹ​​നം വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ർ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ല്കു​​ന്ന​​വ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. ഹാ​​ച്ച്ബാ​​ക്ക് മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഇ​​ന്ന് വി​​പ​​ണി​​യി​​ലു​​ള്ള പ്ര​​ാധാ​​ന്യം നി​​മി​​ത്തം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ല്കാ​​ൻ നി​​ർ​​മാ​​താ​​ക്ക​​ളും ശ്ര​​ദ്ധി​​ക്കു​​ന്നു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ ഇ​​ല്ലാ​​തി​​രു​​ന്ന പ്രീ​​മി​​യം ഹാ​​ച്ച്ബാ​​ക്ക് എ​​ന്നൊ​​രു സെ​​ഗ്‌മെ​​ന്‍റു​​ത​​ന്നെ ഇ​​പ്പോ​​ഴു​​ണ്ട്. പ​​ത്തു ല​​ക്ഷം രൂ​​പ​​യി​​ൽ താ​​ഴെ ബ​​ജ​​റ്റു​​ വ​​രു​​ന്ന, മി​​ക​​ച്ച ഫീ​​ച്ച​​റു​​ക​​ൾ വ​​ച്ചു​​നീ​​ട്ടു​​ന്ന ചി​ല ഹാ​​ച്ച്ബാ​​ക്കു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടാം.

മാ​രു​തി സുസുകി ബ​ലേ​നോ

വി​പ​ണി​യി​ൽ വ​ലി​യ ത​രം​ഗ​മു​ണ്ടാ​ക്കി​യ മാ​രു​തി സുസു​കി​യു​ടെ പ്രീ​മി​യം ഹാച്ച്ബാ​ക്ക് മോ​ഡ​ൽ. 1.2 ലി​റ്റ​ർ പെ​ട്രോ​ൾ, 1.3 ലി​റ്റ​ർ ഡി​ഡി​ഐ​എ​സ് ഡീ​സ​ൽ എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്. പ്രൊ​ജ​ക്ട​ർ ഹെ​ഡ്‌​ലാ​ന്പു​ക​ൾ, വി​ൻ​ഡോ​ക​ൾ​ക്ക് യു​വി ഗ്ലാ​സ്, ആ​പ്പി​ൾ കാ​ർ​പ്ലേ, 7-ഇ​ഞ്ച് സ്മാ​ർ​ട്ട്പ്ലേ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, ഡു​വ​ൽ ഫ്ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് സെ​ൻ​സേ​ഴ്സ്, റി​വേ​ഴ്സിം​ഗ് കാ​മ​റ, ഫോ​ഗ് ലാ​ന്പു​ക​ൾ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.
വി​ല: 5.26 -8.43 ല​ക്ഷം രൂപ.

ഹ്യു​​ണ്ടാ​​യി എ​ലൈ​റ്റ് ഐ20

​ഡു​വ​ൽ ബോ​ഡി ക​ള​റു​ക​ളു​മാ​യി 2017 എ​ലൈ​റ്റ് ഐ20 ​അ​ടു​ത്തി​ടെ വി​പ​ണി​യി​ലെ​ത്തി. ഇ​ന്‍റീ​രി​യ​ർ, എ​ക്സ്റ്റീ​രിയ​ർ നി​റ​മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം ആ​പ്പി​ൾ കാ​ർ​പ്ലേ, ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ, മി​റ​ർ ലി​ങ്ക് ക​ണ​ക്ടി​വി​റ്റി​ക​ളു​ള്ള 7-ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, ഡു​വ​ർ എ​യ​ർ​ബാ​ഗ് തു​ട​ങ്ങി​യ​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. 1.2 പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.4 ലി​റ്റ​ർ യു2 ​സി​ആ​ർ​ഡി​ഐ എ​ൻ​ജി​നി​ലും പു​റ​ത്തി​റ​ങ്ങു​ന്ന ഐ20യുടെ വി​ല 5.32 - 8.97 ല​ക്ഷം രൂപ.

ഹോ​​ണ്ട ജാ​​സ്

വി​​സ്താ​​ര​​മു​​ള്ള​​തും ഉ​​പ​​യോ​​ക്തൃ സൗ​​ഹൃ​​ദ​​വു​​മാ​​യ കാ​​ബി​​നാ​​ണ് ജാ​​സി​​ന്‍റെ പ്ര​​ധാ​​ന ഹൈ​​ലൈ​​റ്റ്. 354 ലി​​റ്റ​​ർ ബൂ​​ട്ട് സ്പേ​​സ് മാ​​ജി​​ക് സീ​​റ്റ് വ​​ഴി ഉ​​യ​​ർ​​ത്താ​​നു​​മാ​​കും. ഹൈ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ബി​​ൾ ഡ്രൈ​​വിം​​ഗ് സീ​​റ്റ്, ടി​​ൽ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ബി​​ൾ സ്റ്റി​​യ​​റിം​​ഗ്, ഓ​​ട്ടോ​​മാ​​റ്റി​​ക് ക്ലൈ​​മ​​റ്റ് ക​​ണ്‍ട്രോ​​ൾ, 5-ഇ​​ഞ്ച് ട​​ച്ച് സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റ​​ത്തി​​നൊ​​പ്പം റി​​വേ​​ഴ്സ് പാ​​ർ​​ക്കിം​​ഗ് കാ​​മ​​റ​​യും നാ​​വി​​ഗേ​​ഷ​​നും പ്ര​​ധാ​​ന ഫീ​​ച്ച​​റു​​ക​​ൾ.

വി​​ല:ജാ​​സ് വി​​എ​​ക്സ് 7.89 ല​​ക്ഷം രൂപ
ജാ​​സ് വി ​​സി​​വി​​ടി 8.47 ല​​ക്ഷം രൂപ

ഫോ​​ക്സ്‌​​വാ​​ഗ​​ണ്‍ പോ​​ളോ ജി​​ടി ടി​​എ​​സ്ഐ

1.2 ലി​​റ്റ​​ർ ടി​​സി​​ഐ എ​​ൻ​​ജി​​ൻ, 7-സ്പീ​​ഡ് ഡി​​എ​​സ്ജി (ഡു​​വ​​ൽ ക്ല​​ച്ച്) ഗി​​യ​​ർ​​ബോ​​ക്സ് എ​​ന്നി​​വ ഡ്രൈ​​വി​​ഗ് സു​​ഗ​​മ​​മാ​​ക്കു​​ന്നു. ഹൈ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ബി​​ൾ ഡ്രൈ​​വിം​​ഗ് സീ​​റ്റ്, ടി​​ൽ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ബി​​ൾ സ്റ്റി​​യ​​റിം​​ഗ്, ഡു​​വ​​ൽ എ​​യ​​ർ​​ബാ​​ഗു​​ക​​ൾ, ആ​​ന്‍റി ലോ​​ക്ക് ബ്രേ​​ക്കിം​​ഗ് സി​​സ്റ്റം (എ​​ബി​​എ​​സ്), ഇ​​ല​​ക്‌​​ട്രോ​​ണി​​ക് സ്റ്റ​​ബി​​ലി​​റ്റി പ്രോ​​ഗ്രാം (ഇ​​എ​​സ്പി), ഓ​​ട്ടോ​​മാ​​റ്റി​​ക് ക്ലൈ​​മ​​റ്റ് ക​​ണ്‍ട്രോ​​ൾ, ആം​​ബി​​യ​​ന്‍റ് ലൈ​​റ്റിം​​ഗ്, ക്രൂ​​യി​​സ് ക​​ണ്‍ട്രോ​​ൾ തു​​ട​​ങ്ങി​​യ​​വ പ്ര​​ധാ​​ന ഫീ​​ച്ച​​റു​​ക​​ൾ.
പോ​​ളോ ജി​​ടി​​ഐ ടി​​എ​​സ്ഐ 9.22 ല​​ക്ഷം രൂപ.
പോ​​ളോ ജി​​ടി​​ഐ ടി​​എ​​സ്ഐ സ്പോ​​ർ​​ട് എ​​ഡി​​ഷ​​ൻ 9.71 ല​​ക്ഷം രൂപ.

ഫോ​ർ​ഡ് ഫി​ഗോ

1.2 ലി​റ്റ​ർ പെ​ട്രോ​ൾ, 1.5 ലി​റ്റ​ർ പെ​ട്രോ​ൾ, 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ലു​മാ​യി 13 വേ​രി​യ​ന്‍റി​ൽ ഫി​ഗോ നി​ര​ത്തി​ലെ​ത്തു​ന്നു. ബേ​സ് മോ​ഡ​ലി​ൽ ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റി​ൽ ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ വ​രെ, എ​ബി​എ​സ്, ഇ​ബി​ഡി, വോ​യ്സ് ഗൈ​ഡ​ഡ് ഓ​ഡി​യോ സി​സ്റ്റം, ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ, ഇ​എ​സ്പി തു​ട​ങ്ങി​യ​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.
വി​ല: 4.73-7.7 ല​ക്ഷം രൂപ.

നി​സാ​ൻ മൈ​ക്ര

മൈ​ക്ര​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് ജൂ​ണി​ൽ വി​പ​ണി​യി​ലെ​ത്തി. റെ​യ്ൻ സെ​ൻ​സിം​ഗ് വൈ​പ്പ​റു​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ്‌​ലൈ​റ്റു​ക​ൾ, മി​ക​ച്ച ഇ​ന്‍റീ​രി​യ​ർ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. 1.2 ലി​റ്റ​ർ മൂ​ന്നു സി​ലി​ണ്ട​ർ പെ​ട്രോ​ൾ, 1.5 ഡീ​സ​ൽ എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്. വി​ല: 5.99-7.36 ല​ക്ഷം രൂപ.

ഓട്ടോസ്പോട്ട് / ഐബി