ആനിവേഴ്സറി എഡിഷനുമായി ഫോക്സ്‌വാഗൺ
മും​ബൈ: ഇ​ന്ത്യ​യി​ലെ​ത്തി​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ഫോ​ക്സ്‌​വാ​ഗ​ൺ നാ​ല് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ കാ​റു​ക​ൾ പു​റ​ത്തി​റ​ക്കി. പോ​ളോ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ, അ​മി​യോ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ, വെ​ന്‍റോ ഓ​ൾ സ്റ്റാ​ർ, പോ​ളോ ജി​ടി സ്പോ​ർ​ട് എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

5.99 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) വി​ല​യു​ള്ള പോ​ളോ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ന് നി​ല​വി​ലു​ള്ള ഫീ​ച്ച​റു​ക​ൾ​ക്കൊ​പ്പം 15 ഇ​ഞ്ച് ഡു​വ​ൽ ടോ​ൺ റേ​സ​ർ അ​ലോ​യ് വീ​ലു​ക​ൾ, ബ്ലാ​ക്ക് സീ​റ്റ് ക​വ​റു​ക​ൾ, ഡോ​ർ പാ​ന​ലു​ക​ൾ​ക്കു താ​ഴെ ഗ്രാ​ഫി​ക്സ് എ​ന്നി​വ​യു​ണ്ട്.

‌ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ അ​മി​യോ​യ്ക്ക് 5.79 ല​ക്ഷം രൂ​പ​യാ​ണ് വി​ല. ടോ​സ 15 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ, ഹ​ണി കോ​ന്പ് ഡി​സൈ​നി​ലു​ള്ള സീ​റ്റ് ക​വ​റു​ക​ൾ, ക​റു​ത്ത റി​യ​ർ​വ്യൂ മി​റ​റു​ക​ൾ, ഡോ​ർ പാ​ന​ലി​നു താ​ഴെ​യും ബോ​ണ​റ്റി​ലും ബൂ​ട്ട് ലി​ഡി​ലും ഗ്രാ​ഫി​ക്സു​ക​ൾ എ​ന്നി​വ​യാ​ണ് ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ അ​മി​യോ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ.


ലി​ന​സ് അ​ലോ​യ് വീ​ലു​ക​ളും അ​ലു​മി​നി​യം പെ​ഡ​ൽ ക്ല​സ്റ്റ​റു​ക​ളും ബ്ലാ​ക്ക് ആ​ൻ​ഡ് ഗ്രേ ​ഇ​ന്‍റീ​രി​യ​റു​മാ​ണ് വെ​ന്‍റോ ഓ​ൾ സ്റ്റാ​റി​ന്‍റെ പ്ര​ത്യേ​ക​ത.

ജി​ടി ടി​എ​സ്ഐ, ജി​ടി ടി​ഡി​ഐ വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ പോ​ളോ ജി​ടി സ്പോ​ർ​ട് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. 16 ഇ​ഞ്ച് പോ​ർ​ട്ട​ഗോ അ​ലോ​യ് വീ​ലു​ക​ൾ, 7-സ്പീ​ഡ് ഡി​എ​സ്ജി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ, ഡോ​ർ പാ​ന​ലു​ക​ൾ​ക്കു താ​ഴെ ഗ്രാ​ഫി​ക്സ്, ബ്ലാ​ക്ക് റൂ​ഫ്, ജി​ടി സ്പോ​യി​ല​ർ എ​ന്നി​വ​യാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ