സെസ് വർധന: വാഹന നിർമാതാക്കൾക്ക് ആശ്വാസം
സെസ് വർധന: വാഹന നിർമാതാക്കൾക്ക് ആശ്വാസം
Wednesday, September 13, 2017 4:58 AM IST
ന്യൂ​ഡ​ൽ​ഹി: കാ​റു​ക​ളു​ടെ സെ​സ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന തോ​തി​ൽ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന (സി​യാം) ആ​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി. ചെ​റു​കാ​റു​ക​ൾ​ക്ക് സെ​സ് വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ലും സി​യാം സ​ന്തു​ഷ്‌‌​ടി രേ​ഖ​പ്പെ​ടു​ത്തി.

സെ​സ് പ​ത്തു​ ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച ച​ര​ക്ക് സേ​വ​ന​നി​കു​തി (ജി​എ​സ്ടി) കൗ​ൺ​സി​ൽ ഏ​ഴു​ ശ​ത​മാ​നം വ​രെ​യേ വ​ർ​ധി​പ്പി​ച്ചു​ള്ളൂ.

നാ​ലു മീ​റ്റ​റി​ൽ താ​ഴെ നീ​ള​വും 1200 സി​സി പെ​ട്രോ​ൾ അ​ല്ലെ​ങ്കി​ൽ 1500 സി​സി ഡീ​സ​ൽ എ​ൻ​ജി​നു​മു​ള്ള ചെ​റു​കാ​റു​ക​ൾ​ക്ക് സെ​സ് വ​ർ​ധി​പ്പി​ച്ചി​ല്ല. മ​റ്റു​ള്ള കാ​റു​ക​ൾ​ക്കും എ​സ്‌‌​യു​വി​ക​ൾ​ക്കും ര​ണ്ടു​ ശ​ത​മാ​നം, അ​ഞ്ചു​ ശ​ത​മാ​നം, ഏ​ഴു​ ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് സെ​സ് വ​ർ​ധ​ന.
ചെ​റു​കാ​റു​ക​ള​ട​ക്കം എ​ല്ലാ കാ​റു​ക​ൾ​ക്കും ജി​എ​സ്ടി​ക്ക് മു​ൻ​പു​ണ്ടാ​യി​രു​ന്ന​തി​ലും കു​റ​വാ​ണ് ഇ​പ്പോ​ൾ നി​കു​തി​യും സെ​സും​കൂ​ടി ന​ല്​കേ​ണ്ട​ത്.


സെ​സ് വ​ർ​ധ​ന​മൂ​ലം ചി​ല കാ​റു​ക​ൾ​ക്കു വ​രു​ന്ന വി​ല​വ​ർ​ധ​ന
(ഏ​ക​ദേ​ശ സൂ​ചി​ക)
മാ​രു​തി എ​ർ​ടി​ഗ 43,000 രൂ​പ,
സി​യാ​സ് 15,000.
ഹ്യൂ​ണ്ടാ​യി ക്രെ​റ്റ 63,000, വെ​ർ​ണ 16,000,
എ​ലാ​ൻ​ട്ര 25,000, ട​ക്സ​ൺ 1,27,000.
മ​ഹീ​ന്ദ്ര ബൊ​ലേ​റോ 49,000,
സ്കോ​ർ​പി​യോ 67,000, എ​ക്സ്‌‌​യു​വി 85,000.
ഹോ​ണ്ട സി​റ്റി 17,000, ബി​ആ​ർ​വി 62,000,
സി​ആ​ർ​വി 1,62,000.
ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ 94,000,
ഫോ​ർ​ച്യൂ​ണ​ർ 1,71,000, കൊ​റോ​ള 30,000.
റെ​നോ ഡ​സ്റ്റ​ർ 58,000, ലോ​ഡ്ജി 54,000.
ജീ​പ് കോം​പാ​സ് 1,00,000.
ഫോ​ക്സ്‌‌​വാ​ഗ​ൺ വെ​ന്‍റോ 16,000,
ടി​ഗ്വാ​ൻ 2,00,000.
ടാ​റ്റാ സ​ഫാ​രി 68,000, ഹെ​ക്സ 76,000 രൂ​പ.