റെ​ഡ്മി 5 സീ​രീ​സ്
റെ​ഡ്മി 5, നോ​ട്ട് 5 സീ​രീ​സു​ക​ളി​ൽ ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഷ​വോ​മി ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഈ​മാ​സം ആ​ദ്യം എം​ഐ മി​ക്സ് 2, എം​ഐ നോ​ട്ട് 3 എ​ന്നീ ഫോ​ണു​ക​ൾ ക​ന്പ​നി പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

പു​തി​യ സീ​രീ​സി​നെ​ക്കു​റി​ച്ച് ക​ന്പ​നി ഒൗ​ദ്യോ​ഗി​ക​മാ​യി വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഫോ​ണ്‍ ബോ​ക്സി​ന്‍റെ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ ചോ​ർ​ന്നു.


ഷ​വോ​മി​യു​ടെ ലോ​ഞ്ച് പാ​റ്റേ​ണ്‍ അ​നു​സ​രി​ച്ച് റെ​ഡ്മി 5എ, 5, 5 ​പ്ല​സ് എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഏ​താ​ണ്ട് എ​ണ്ണാ​യി​രം രൂ​പ​യാ​യി​രി​ക്കും പ്രാ​രം​ഭ വി​ല​യെ​ന്നാ​ണ് സൂ​ച​ന.