ലോ​ക​ത്തെ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ ടെ​ക് ഹ​ബ് ബം​ഗ​ളൂ​രു
ബം​​​​ഗ​​​​ളൂ​​​​രു: ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ചെ​​​​ല​​​​വു കു​​​​റ​​​​ഞ്ഞ ടെ​​​​ക് ഹ​​​​ബ് ബം​​​​ഗ​​​​ളൂ​​​​രു ആ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ. ഓ​​​​ഫീ​​​​സ് വാ​​​​ട​​​​ക​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മൂ​​​​ല​​​​ധ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ലെ കു​​​​റ​​​​വാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നെ നേ​​​​ട്ട​​​​ത്തി​​​​ന​​ർ​​ഹ​​മാ​​ക്കി​​​​യ​​​​ത്. ഇം​​​​ഗ്ല​​​​ണ്ട് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന നൈ​​​​റ്റ് ഫ്രാ​​​​ങ്ക് എ​​​​ന്ന ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി ക​​മ്പ​​നി ​​ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വെ​​​​ളി​​​​വാ​​​​യ​​​​ത്. ലോ​​​​ക​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട 29 ടെ​​ക് ഹ​​​​ബ്ബു​​​​ക​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​ര​​​​ന്നു പ​​​​ഠ​​​​നം.

ല​​​​ണ്ട​​​​നാ​​​​ണ് ഏ​​​​റ്റ​​​​വും ചെ​​​​ല​​​​വേ​​​​റി​​​​യ ടെ​​​​ക് ഹ​​​​ബ്. ഏ​​​​റ്റ​​​​വും ചെ​​​​ല​​​​വു​​​​കു​​​​റ​​​​ഞ്ഞ ടെ​​​​ക്നോ​​​​ള​​​​ജി ജി​​​​ല്ല​​​​യാ​​​​യി വൈ​​​​റ്റ്ഫീ​​​​ൽ​​​​ഡും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. 100 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്ള ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് ഒ​​​​രു വ​​​​ർ​​​​ഷം ശ​​​​ന്പ​​​​ള​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള വി​​​​വി​​​​ധ​​​​യി​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​കെ 8.27 കോ​​​​ടി രൂ​​​​പ​​ മാ​​​​ത്രം ചെ​​​​ല​​​​വു​​​​വ​​​​രു​​​​ന്പോ​​​​ൾ സി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​ഡി​​ലെ സൂ​​​​റി​​​​ച്ചി​​​​ലു​​​​ള്ള ഒ​​രു ക​​മ്പ​​നി​​ക്ക് ഒ​​​​രു​​ വ​​​​ർ​​​​ഷം ചെ​​​​ല​​​​വാ​​​​കു​​​​ന്ന​​​​ത് 52 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Loading...