വിലകുറഞ്ഞ സ്മാർട്ട് ഫോണുകളുമായി ബിഎസ്എൻഎൽ
ന്യൂ​ഡ​ൽ​ഹി: പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി 17 വ​ർ​ഷം പി​ന്നി​ടു​ന്ന ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ.

വി​ല​കു​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ൺ-​സിം കാ​ർ​ഡ് കോം​ബോ ബ​ണ്ടി​ൽ​ഡ് ഓ​ഫ​റാ​ണ് ബി​എ​സ്എ​ൻ​എ​ലി​ന്‍റെ പ​ദ്ധ​തി. 2,500 രൂ​പ​യ്ക്കു​ള്ളി​ൽ ഹാ​ൻ​ഡ്സെ​റ്റ് നി​ർ​മി​ക്കാ​നാ​യി മൊ​ബൈ​ൽ നി​ർ​മാ​താ​ക്ക​ളാ​യ മൈ​ക്രോ​മാ​ക്സ്, ലാ​വ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​മാ​യി ബി​എ​സ്എ​ൻ​എ​ൽ ച​ർ​ച്ച തു​ട​ങ്ങി. എ​ങ്കിലും, അ​വ​സാ​ന വി​ല എ​ത്ര​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ക‍ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​എ​സ്എ​ൻ​എ​ൽ. എ​ന്നാ​ൽ, സാ​ധാ​ര​ണക്കാ​ർ​ക്കും വാ​ങ്ങാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും സ്മാ​ർ​ട്ട്ഫോ​ണി​ന്‍റെ വി​ല എ​ന്ന് ഉ​റ​പ്പു ന​ല്കു​ന്നു​ണ്ട്.
Loading...