ജി​യോ പണി തുടങ്ങി; വാലിഡിറ്റിയും സ്പീഡും വെട്ടി, നിരക്ക് കൂട്ടി
സൗ​ജ​ന്യ​ത്തി​നും ഓ​ഫ​റു​ക​ൾ​ക്കും ശേ​ഷം റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം ഡാ​റ്റാ പാ​യ്ക്കു​ക​ളു​ടെ നി​ര​ക്കു​യ​ർ​ത്തി. ഒ​പ്പം ഡാ​റ്റാ സ്പീ​ഡി​ലും വെ​ട്ടിക്കു​റ​യ്ക്ക​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഏ​റെ ജ​ന​പ്രീ​തി ല​ഭി​ച്ച 399 രൂ​പ​യു​ടെ ഡാ​റ്റാ പാ​യ്ക്ക് പ​രി​ഷ്ക​രി​ച്ച​താ​ണ് പു​തി​യ നി​ര​ക്കി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യം. 399 രൂ​പ​യ്ക്കു ല​ഭി​ച്ച ഡാ​റ്റ പാ​യ്ക്ക് ല​ഭി​ക്കാ​ൻ ഇ​നി​മു​ത​ൽ 459 രൂ​പ ന​ല്ക​ണം. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് തി​രി​ച്ച​ടി ന​ല്കി മ​റ്റൊ​രു മാ​റ്റം​കൂ​ടി പു​തി​യ നി​ര​ക്കി​ലു​ണ്ട്. ദി​വ​സേ​ന ഒ​രു ജി​ബി വീ​തം 56 ദി​വ​സ​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന 309 രൂ​പ​യു​ടെ പാ​യ്ക്ക് ഉ​പേ​ക്ഷി​ച്ചു. ഇ​നി മു​ത​ൽ ഏ​റ്റ​വും കു​റ​ഞ്ഞ റീ​ചാ​ർ​ജ് പാ​യ്ക്ക് 399 രൂ​പ​യാ​ണ്.

വേ​ഗം കു​റ​ച്ചു

ദി​വ​സേ​ന 128 കെ​ബി​പി​എ​സ് വേ​ഗ​ത്തി​ലു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ന​ല്കി​യ സ്ഥാ​ന​ത്ത് 64കെ​ബി​പി​എ​സ് ആ​യി കു​റ​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച കാ​ഷ്ബാ​ക്ക് ഓ​ഫ​റി​നു ശേ​ഷ​മു​ള്ള നി​ര​ക്കു​മാ​റ്റ​മാ​ണി​ത്.

പോ​സ്റ്റ് പെ​യ്ഡ് വ​രി​ക്കാ​ർ​ക്ക്

വാ​ലി​ഡി​റ്റി കു​റ​ച്ച​താ​ണ് പോ​സ്റ്റ് പെ​യ്ഡ് വ​രി​ക്കാ​ർ​ക്കു ന​ല്കി​യ ഇ​രു​ട്ട​ടി. ഇ​നി മു​ത​ൽ 30 ദി​വ​സ​ത്തെ ബി​ല്ലിം​ഗ് ആ​യി​രി​ക്കും. നേ​ര​ത്തേ മൂ​ന്നു മാ​സം കൂ​ടു​ന്പോ​ഴാ​യി​രു​ന്നു ബി​ൽ ന​ല്കി​യി​രു​ന്ന​ത്. കൂ​ടാ​തെ, ഇ​നിമു​ത​ൽ പോ​സ്റ്റ് പെ​യ്ഡ് വ​രി​ക്കാ​രി​ൽ​നി​ന്ന് സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് വാ​ങ്ങു​ക​യും ചെ​യ്യും. ദി​വ​സേ​ന​യു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗം 64 കെ​ബി​പി​എ​സ്. ജി​യോ​യു​ടെ പു​തി​യ പോ​സ്റ്റ് പെ​യ്ഡ് പ്ലാ​നു​ക​ളും വി​വ​ര​ങ്ങ​ളും പ​ട്ടി​ക​യി​ൽ.
പ്രീ ​പെ​യ്ഡ് വ​രി​ക്കാ​ർ​ക്കും പൊള്ളും

പ്രീ ​പെ​യ്ഡ് വ​രി​ക്കാ​രു​ടെ പാ​യ്ക്കു​ക​ളു​ടെ നി​ര​ക്കു​യ​ർ​ത്തു​ക​യും കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തു. 399 രൂ​പ​യ്ക്ക് 84 ദി​വ​സ​ത്തെ കാ​ലാ​വ​ധി ന​ല്കി​യി​രു​ന്ന​ത് 70 ദി​വ​സ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു.

459 രൂ​പ​യു​ടെ പ്ലാ​ൻ ഉ​പ​യോ​ഗി​ച്ചാ​ൽ 84 ദി​വ​സ​ത്തെ കാ​ലാ​വ​ധി ല​ഭി​ക്കും. 509 രൂ​പ​യ്ക്ക് 56 ദി​വ​സം കാ​ലാ​വ​ധി ന​ല്കി​യി​രു​ന്ന​ത് 49 ദി​വ​സ​മാ​യും വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, വ​ലി​യ തു​ക​ക​ളു​ടെ 999, 1,999, 4,999 രൂ​പ​യു​ടെ പ്ലാ​നു​ക​ൾ​ക്ക് കാ​ലാ​വ​ധി​യി​ൽ മാ​റ്റ​മി​ല്ല. യ​ഥാ​ക്ര​മം 90, 180, 360 ദി​വ​സ​ങ്ങ​ളാ​ണ് ഈ ​പ്ലാ​നു​ക​ളു​ടെ കാ​ലാ​വ​ധി. എ​ന്നാ​ൽ, ഡാ​റ്റ​യു​ടെ അ​ള​വ് വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. 999 രൂ​പ​യ്ക്ക് 90 ജി​ബി ഡാ​റ്റ ന​ല്കി​യി​രു​ന്ന​ത് 60 ജി​ബി ആ​യി വെ​ട്ടി​ക്കു​റ​ച്ചു.

1999 രൂ​പ​യു​ടെ പ്ലാ​നി​ൽ 155 ജി​ബി ഡാ​റ്റ​യി​ൽ​നി​ന്ന് 125 ജി​ബി​യാ​യും 4,999 രൂ​പ​യു​ടെ പ്ലാ​നി​ൽ 380 ജി​ബി​യി​ൽ​നി​ന്ന് 350 ജി​ബി​യാ​യും കു​റ​ച്ചു.
Loading...