കൗമാരക്കാരിയുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും
ബെല്ല 15 വയസുള്ള പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. കർഷകകുടുംബമാണ് അവളുടേത്. ബെല്ലയുടെ ഐ.ക്യു ആവറേജിനു മുകളിലാണ് (118). പത്താംക്ലാസിലെ പരീക്ഷയ്ക്ക് 89 ശതമാനം മാർക്കുണ്ടായിരുന്നു. എന്നാൽ പ്ലസ്വ ണിൽ ആയപ്പോഴേക്കും പല വിഷയങ്ങൾക്കും തോൽക്കാൻ തുടങ്ങി. പഠനത്തിലെന്നല്ല ഒരു കാര്യത്തിലും താല്പര്യമില്ല. ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. വളരെക്കുറച്ചേ സംസാരിക്കാറുള്ളൂ. പലപ്പോഴും ബോധംകെട്ടുപോകുന്ന അവസ്ഥ. തലവേദന, മറവി, നിസ്സാരകാര്യങ്ങൾക്കുപോലും അമിതദേഷ്യം തുടങ്ങിയവ. പഠനത്തിലും സാമൂഹ്യബന്ധങ്ങളിലുമൊക്കെ മിടുക്കിയായിരുന്ന ബെല്ലയ്ക്കു പെന്നൈന്തു സംഭവിച്ചു? ബെല്ലയുടെ വ്യക്തിത്വത്തെക്കുറിച്ചു പഠിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് പ്ലസ്വണ്ണിനു മാതാപിതാക്കളുടെ നിർബന്ധംമൂലം അവൾക്കു സയൻസ് ഗ്രൂപ്പ് എടുത്തു പഠിക്കേണ്ടിവന്നു. മാത്രമല്ല പ്ലസ്ടു കഴിഞ്ഞു നഴ്സിംഗിനു പോകാനും മാതാപിതാക്കൾ നിർബന്ധിച്ചേക്കുമെന്ന് അവൾ ഉൗഹിച്ചു. അവളുടെ മനസിന് ഒരുതരത്തിലും സ്വീകാര്യമല്ലാത്തതാണ് ഈ രണ്ടുകാര്യങ്ങളും. തെൻറ ഭാവി അവളുടെ ചിന്തയിൽ ഇരുളടഞ്ഞതായി. ഇഷ്ടമില്ലാത്തതു പഠിക്കുക, ഇഷ്ടമില്ലാത്ത ജോലി ജീവിതകാലം മുഴുവൻ ചെയ്യുക. അവൾക്ക് ഒന്നും പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല.

വിഷാദരോഗം അവളെ പിടികൂടിയിരുന്നു. രോഗാവസ്ഥയിലേക്കു കടന്നാൽ ചികിത്സിക്കാതെ നിവൃത്തിയില്ല. ചികിത്സയോടൊപ്പം നഴ്സിംഗിനു പോകേണ്ട ആവശ്യമില്ല. മറിച്ച് ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കാം എന്നുള്ള മാതാപിതാക്കളുടെ ഉറപ്പും അവളുടെ സുഖപ്രാപ്തിക്കു വലിയ സഹായകമായി. ഒരു ജേണലിസ്റ്റാകുക എന്നുള്ള സ്വപ്നത്തോടെ പൂർവാധികം ഉത്സാഹത്തോടെ അവൾ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.(ഡോ. ഷാലു കോയിക്കര വൈരുധ്യങ്ങളുടെ കാലം പേജ് 35)

ഭാരതത്തിലെ ജനസംഖ്യയുടെ 2025 ശതമാനം കൗമാരപ്രായക്കാരാണ്. ഇതിൽ പകുതിയോളം പെണ്‍കുട്ടികളാണ്. കൗമാരം കടന്നുപോകലിെൻറ കാലഘമാണ് (Transition Period) അതുകൊണ്ടുതന്നെ മാറ്റത്തിനുള്ള ഏറെ സാധ്യതയുണ്ട്. കാറ്റും കോളും നിറഞ്ഞ കാലം എന്നൊക്കെ അതിനെ പലരും വിശേഷിപ്പിക്കാറുണ്ട്. ഇത് കുറെയൊക്കെ ശരിയുമാണ്. എന്നാൽ ഇതുമാത്രമല്ല ഏറെ കഴിവുകളും സാധ്യതകളും ഓരോ കുമാരീകുമാര·ാരിലും ഒളിഞ്ഞിരിപ്പുണ്ട്. 15ാമത്തെ വയസിൽ ജർമനിയിലെ ബർഗൻ ബൽസൻ കോണ്‍സൻഡ്രേഷൻ ക്യാന്പിൽ (Bergen-Belsen Concentration Camp, Germany) കൊല്ലപ്പെ ആൻഫ്രാങ്കിെൻറ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.

Every one has inside of him a piece
of good news:
The good news is that you really donÕt knowhow great you can be, how much you can love, What you can accomplish What your potential is!

തന്നിലും മറ്റുള്ളവരിലും വലിയ നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന് ആ കൊച്ചുമിടുക്കി മനസിലാക്കിയിരുന്നു. ഇന്നത്തെ കൗമാരപ്രായക്കാരും അവരോടു ബന്ധപ്പെട്ടവരും എത്രമാത്രം ഈ യാഥാർഥ്യം തിരിച്ചറിയുന്നുവെന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്.

സ്വന്തം ബലവും ബലഹീനതയും മനസിലാക്കുന്നവനു മാത്രമേ സമഗ്ര വ്യക്തിത്വത്തിെൻറ ഉടമയായിത്തീരാൻ സാധിക്കൂ. സ്വന്തം ജീവിതംകൊണ്ട് അന്യനെ സ്നേഹിച്ച് അവനു ന·ചെയ്തു ജീവിതസാഫല്യമടയാൻ കഴിയൂ.

കൗമാരവും സാമൂഹ്യവ്യവസ്ഥിതിയും

ഏതൊരു വ്യക്തിത്വത്തിനും സർഗാത്മകവും (Positive Side) നിഷേധാകവുമായ (Negative Side or Shadows) ഘടകങ്ങളുണ്ട്. പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ കാൾയുംഗ് വ്യക്തിത്വത്തിെൻറ ഇരുളടഞ്ഞ വശത്തെ നിഴൽ എന്നാണ് പറയുന്നത്. കൗമാരമനസുകളുടെ നിഴലാർന്ന വശങ്ങൾ മനസിലാക്കി അതിലൂടെ അവരെ ചൂഷണംചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ പെരുകിവരികയാണ്. ഉദാഹരണത്തിന് ജിജ്ഞാസ കൗമാരക്കാരുടെ പ്രത്യേകതയും അതോടൊപ്പം ബലഹീനതയുമാണ്. ലൈംഗിക ഹോർമോണുകൾ പ്രവർത്തനനിരതമാകുന്നതിെൻറ ഫലമായി ലൈംഗികകാര്യങ്ങൾ അറിയുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ത്വര അവരിൽ ജനിക്കുന്നു. ഇത് ചൂഷണംചെയ്ത് അവരുടെ കണ്ണിനും കാതിനും ഏറ്റവും ആകർഷണീയമായവിധമുള്ള കാര്യങ്ങൾ ദൈനംദിനമെന്നോണം മീഡിയകളിലൂടെയും അല്ലാതെയും അവർക്ക് സംലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. പോർണൊഗ്രഫി തുടങ്ങി ബ്ലൂവെയിൽ ഗെയിംവരെയുള്ള സംഗതികൾ ഇതിനുദാഹരണങ്ങളാണ്.

സ്വന്തം ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി എന്തും ചെയ്യാൻ അവർ തയാ റാവുകയും അതിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാൻ സമൂഹത്തിലെ ഒരുവിഭാഗം തുനിഞ്ഞിറങ്ങുകയും ചെയ്താലുള്ള അവസ്ഥ എത്ര ഗുരുതരമാണ്.

ലഹരി ഉപയോഗം

മദ്യവും മയക്കുമരുന്നും എവിടെയും സുലഭമായിരിക്കുന്ന ഒരവസ്ഥാവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. കേരളജനതയുടെ അഞ്ചുശതമാനം മദ്യത്തിനടിമയാണ്. NDDTC (National Drug Dependence Treatment Centre) Dw AIIMS ( All India Institute of Medical Science ഉം ചേർന്ന് നടത്തിയ പഠനമനുസരിച്ച് പത്തുപേരിൽ ഒരാൾ മദ്യപാനിയാണ്. എുലിറ്റർ മദ്യം ഒരാൾ ഒരുവർഷം ഉപയോഗിക്കുന്നു. മൂന്നുവയസുകാരനുപോലും മദ്യമൊഴിച്ചുകൊടുക്കുന്ന സംസ്കാരമാണ് കേരളത്തിനുള്ളത്. അമേരിക്കയിലെ സിഡിസി (Centre for Disease Control and Prevention)യുടെ കണക്കനുസരിച്ച് അഞ്ചു ഹൈസ്കൂൾ വിദ്യാർഥിനികളിലൊരാൾ മദ്യം ഉപയോഗിക്കുന്നുണ്ട്. കൗമാരക്കാരുടെയിടയിൽ ഒറ്റപ്രാവശ്യംകൊണ്ട് കൂടുതൽ മദ്യം ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നു.

കേരളത്തിലെ പെണ്‍കുട്ടികളുടെയിടയിൽ മദ്യപാനം ഇത്രയുമായിട്ടില്ലെന്നതു ശരിയാണ്. എന്നാൽ അതിനുള്ള സാഹചര്യങ്ങൾ സമൂഹംതന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണ്. അച്ഛനും സഹോദരനും മദ്യപാനികളായ കുടുംബത്തിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? അവൾക്ക് സ്വസ്ഥമായി പഠിക്കാനാകുമോ? സഹപാഠികളുടെയിടയിൽ അവളുടെ സ്ഥാനമെന്തായിരിക്കും? സ്വന്തം അച്ഛനെക്കുറിച്ച് അവൾക്ക് അഭിമാനിക്കാനാകുമോ? കുടുംബജീവിതം സന്തോഷപ്രദമെന്ന് പറയാനാകുമോ? സ്വന്തം അമ്മ ശാരീരികമാനസിക പീഡനത്തിനിരയാകുന്നതു കാണുന്ന അവൾക്ക് സ്ത്രീയായി വളർന്നുവരുന്നതിൽ സന്തോഷിക്കാനോ സ്ത്രീത്വത്തെ അംഗീകരിക്കാനോ കഴിയുമോ? പുരുഷ·ാരെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് എന്തായിരിക്കും? പിതാപുത്രിബന്ധം ആരോഗ്യകരമാകാത്തതുകൊണ്ട് വ്യക്തിത്വവികസനത്തിൽ ഏറെ തടസങ്ങൾ അവൾ അനുഭവിക്കേണ്ടിവരും. മാനസികമോ ലൈംഗികമോ ആയ പീഡനങ്ങൾ അവൾക്കു നേരിട്ടുണ്ടായാലുള്ള അവസ്ഥയോ? അച്ഛെൻറ മദ്യപാനംമൂലം സ്കൂളിൽ പോകാൻപോലും കഴിയാത്ത കുട്ടികളുണ്ട്.

വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ

ഒന്നിലും താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, ഉറക്കകൂടുതൽ, പഠനത്തിലും ജോലിയിലും ശ്രദ്ധിക്കാൻകഴിയാത്ത അവസ്ഥ, ക്ഷീണം, ശാരീരിക തളർച്ച, വിശപ്പില്ലായ്മ, അമിത ക്ഷീണം, പെട്ടെന്നു ശുണ്ഠിപിടിക്കുക, ആരോടും ഇടപെടാൻ താല്പര്യമില്ലാതിരിക്കുക, കളിയിലും ടിവിയിലും താൽപര്യക്കുറവ് എന്നിവ ലക്ഷണങ്ങളാണ്. ഈ അവസ്ഥയിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അതിന് അവരെ നിർബന്ധിക്കാതിരിക്കുക. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിൽ വിഷാദരോഗം കൂടുതലാണ്. പ്രശ്നങ്ങളെ കൂടുതൽ ആന്തരികവല്ക്കരിക്കുന്ന സ്വഭാവമാണ് അവർക്കുള്ളത്.

മനോജന്യ ശാരീരിക രോഗങ്ങൾ

മനോജന്യ ശാരീരിക രോഗങ്ങൾ കൗമാര പെണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ്. ഒന്പതാം ക്ലാസിൽ പഠിക്കുന്ന ലിസയ്ക്ക് ആറേഴു മാസമായി തുടർച്ചയായ തലവേദനയാണ്. എല്ലാ ടെസ്റ്റുകളും ചെയ്തെങ്കിലും കുഴപ്പമൊന്നും കാണുന്നില്ല. ലിസയുടെ അമ്മയ്ക്ക് പഠനത്തെക്കുറിച്ചു മാത്രമേ അവളോടു സംസാരിക്കാനുള്ളൂ. പരീക്ഷയ്ക്ക് ഉന്നതസ്ഥാനം കരസ്ഥമാക്കാൻ സാധിച്ചില്ലെങ്കിൽ അമ്മയ്ക്കു വിഷമമാകില്ലേ? അവളുടെ കഴിവിനപ്പുറത്തും അവൾ ശ്രമിക്കുകയാണ്.


കംപൽഷണ്‍സ് (OCD Obsessive Compulsive Disorder) ഈ പ്രായത്തിലെ കുട്ടികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ബാധിക്കുന്ന ഒന്നാണ്. ആവർത്തിച്ചുള്ള കൈകഴുകൽ, പാത്രങ്ങളോ തുണികളോ വൃത്തിയാക്കൽ, സാധനങ്ങൾ കൂടുതലായി അടുക്കിവയ്ക്കൽ, ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തോ, വാതിൽ പൂട്ടിയോ, ലൈറ്റ് അണച്ചോ തുടങ്ങിയ കാര്യങ്ങൾ ആവർത്തിച്ചു പരിശോധിക്കുക എന്നിവ ഇതിെൻറ ലക്ഷണങ്ങളാണ്. ഇവരുടെ വൈകാരിക ജീവിതം വളരെ തണുത്തതായിരിക്കും. ഇക്കൂട്ടർക്ക് ഒന്നും ആസ്വദിക്കൽ എളുപ്പമല്ല.

ബോധക്ഷയം ഉണ്ടാവുക, കൈകാലുകൾ തളർന്നുപോവുക, വായിൽനിന്നും നുരയും പതയും വരിക, കൈകാലുകൾ ബലംപിടിക്കുക തുടങ്ങിയ ലക്ഷണങ്ങളുള്ള ഹിസ്റ്റീരിക് കണ്‍വേർഷൻ ഡിസോർഡർ കൗമാര പെണ്‍കുട്ടികൾക്കുണ്ടാകുന്ന മാനസികരോഗമാണ്.

പലവിധത്തിലുള്ള അകാരണ ഭയങ്ങളും (Phobias) ഈ പ്രായത്തിൽ പെണ്‍കുട്ടികളിൽ കാണപ്പെടുന്നു. ഉദാഹരണത്തിന് അടച്ചി സ്ഥലങ്ങൾ, ഉയരം, ഇരുന്പ്്, പല്ലി, പാറ്റ, പാലംകടക്കൽ തുടങ്ങിയവയെ ഭയപ്പെടുന്നു. പെട്ടെന്നുള്ള അമിതകോപം, മൂഡുമാറ്റം, ബന്ധങ്ങളിലുള്ള തുടർച്ചയായ സംഘർഷങ്ങൾ, സ്വയം മുറിവേൽപ്പിക്കൽ, ആഹത്യാശ്രമം തുടങ്ങിയവ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിെൻറ സൂചനകളാണ്.

പ്രണയബന്ധത്തിലകപ്പെട്ടു പല പെണ്‍കുട്ടികളും തങ്ങളുടെ ഭാവി നഷ്ടപ്പെടുത്താറുണ്ട്. അതിെൻറ പേരിൽ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. പഠനത്തിൽ ശ്രദ്ധയില്ലായ്മ, മറവി തുടങ്ങിയവ ഇവരുടെ പഠനത്തെ സാരമായി ബാധിക്കുന്നു.

അപകർഷബോധം, സ്വയം മതിപ്പില്ലായ്മ, ഏകാന്തത, സുഹൃത്തുക്കളുടെ അഭാവം മുതലായവ കൗമാര പെണ്‍കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് വളരുന്നതിൽനിന്ന് തടസപ്പെടുത്തുന്നു. സ്വന്തം ശരീരത്തെ ആയിരിക്കുന്ന വിധത്തിൽ അംഗീകരിക്കാൻ സാധിക്കാത്തതും ഇവരുടെ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അത് ഉയരമോ, നിറമോ, തൂക്കമോ ഏതെങ്കിലുമൊക്കെയാവാം. ഈ കാര്യത്തിൽ മറ്റുള്ളവരുടെ കമൻറുകൾ കുട്ടികളെ ഏറെ സ്വാധീനിക്കും. നിന്നെ കണ്ടാൽ ആ വീട്ടിലെ ആളാണെന്നു പറയില്ല... ഇതുകേൾക്കുന്ന കുട്ടി തനിക്കു അശേഷവും സൗന്ദര്യമില്ലെന്നും താൻ മറ്റുള്ളവരെക്കാൾ മോശമാണെന്നും ചിന്തിക്കുന്നു.

പരിഹാരമാർഗങ്ങൾ

പ്രശ്നങ്ങളുടെ നിര നീണ്ടതാണ്. ഇവ എങ്ങനെ പരിഹരിക്കാം? പ്രശ്നങ്ങൾ (Problems) ഡിസോർഡറാകാൻ കാത്തിരിക്കാതെ പരിഹരിക്കുകയെന്നതാണ് കരണീയം. അങ്ങനെയെങ്കിൽ പല മാനസികരോഗങ്ങളെയുംതടയാനാകും (Prevention). താഴേ പറയുന്ന കാര്യങ്ങൾ നമ്മുടെ യുവതലമുറയ്ക്കുവേണ്ടി നമുക്കു ശ്രദ്ധിക്കാം....

* കുട്ടികളെ പഠനത്തിനുള്ള ഉപകരണങ്ങളായി കാണാതെ വ്യക്തികളായി അംഗീകരിക്കുക.
* പഠനത്തിനും ഉന്നതവിജയത്തിനുമായി അമിതസമ്മർദം ചെലുത്താതിരിക്കുക.
* കുികളിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
* പഠനകാര്യത്തിലെന്നപോലെ അവരുടെ വ്യക്തിത്വവികസനത്തിലും താല്പര്യമെടുക്കുക. അതിനു സഹായകമായ ക്ലാസുകൾ, സെമിനാറുകൾ തുടങ്ങിയവയിൽ അവരെ പങ്കെടുപ്പിക്കുക.
* സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പരീക്ഷയാണെന്നു കരുതി ഭക്ഷണം വാരിക്കൊടുത്തു സമയം ലാഭിക്കേണ്ടതില്ല.

ഉത്തരവാദിത്വങ്ങൾ ഏല്പിക്കുക.

* വൈകാരിക പക്വത പ്രാപിക്കുന്നതിന് സഹായിക്കുക. (വികാരങ്ങൾ, സന്തോഷം, സങ്കടം, കോപം എന്നിവ) പക്വമായ രീതിയിൽ പ്രകടിപ്പിക്കുന്നതിന് അവരെ പരിശീലിപ്പിക്കുക. ഇക്കാര്യത്തിൽ ആണ്‍ പെണ്‍ തരംതിരിവ് ആവശ്യമില്ല.
* സ്വാതന്ത്യം നൽകുകയും അതു പക്വമായ രീതിയിൽ ഉപയോഗിക്കുന്നതിന് പരിശീലിപ്പിക്കുകയും ചെയ്യുക.
* സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
* കുട്ടികളെ ശ്രദ്ധിക്കുന്നതിനു ദിവസവും കുറച്ചുസമയം ചിലവഴിക്കുക. പഠനകാര്യങ്ങൾക്കു വേണ്ടിയുള്ളതായിരിക്കരുത് ഇത്.
* അവരുമായി വ്യക്തിപരമായ ബന്ധം പുലർത്തുക, മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും അവർക്കു അനുഭവിക്കാനാകണം.
* അധികമായി സാധനങ്ങൾ വാങ്ങിക്കൂുന്നതിനെ നിരുത്സാഹപ്പെടുത്തണം.
* കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ചു കുറച്ചുസമയം ചെലവഴിക്കുക.
* ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക, പ്രാർഥിക്കുക.
* അവർ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പമല്ലെങ്കിലും അവരെ പ്രോത്സാഹിപ്പിക്കുക.
* ഇച്ഛാഭംഗങ്ങൾ തരണംചെയ്യാൻ പഠിപ്പിക്കുക (Frustration Tolerance)
* പരാജയങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ജീവിതത്തിെൻറ ഭാഗമാണെന്നു പഠിപ്പിക്കുക.
* നിങ്ങളുടെ ബുദ്ധിമുട്ടുകൾ അവരെ അറിയിക്കുക.
* കുടുംബത്തിലെ സംഘർഷങ്ങൾ അവരുടെ മനസിനെ അമിതമായി ഭാരപ്പെടുത്താൻ ഇടയാക്കരുത്.
* ആരോഗ്യകരമായ സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുക.
* ലൈംഗികത അംഗീകരിച്ചു വളരാൻ ലൈംഗിക വിദ്യാഭ്യാസം നൽകുക. അവരുടെ സംശയങ്ങൾ ദുരീകരിക്കാൻ അവരുമായി സംസാരിക്കുക.
* എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നൽകുക.
* ആവശ്യമെങ്കിൽ വിദഗ്ധ സഹായം നൽകാനും മടിക്കരുത്. മറ്റുള്ളവർ അറിയില്ലേ എന്ന മിഥ്യാഭിമാന ചിന്ത കുിട്ടികളുടെ ഭാവിടെ ദോഷകരമായി ബാധിക്കും.
* കൗമാരപ്രായത്തിൽ മാനസികപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ ഓരോരുത്തർക്കും അവരായിത്തിരേണ്ടത് ആയിത്തീരാൻ സാധിക്കുകയൂള്ളൂവെന്ന് മുതിർന്നവരായ നമുക്ക് ഓർമിക്കാം.

കുടുംബബന്ധങ്ങളുടെ പ്രാധാന്യം

കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സഹായത്തിനായി എവിടേക്കു തിരിയണമെന്നു കുട്ടികൾക്കറിയില്ല. മൊബൈൽ ഫോണിനും സീരിയലിനും അടിമകളായ അമ്മമാരുടെ എണ്ണം കുറവല്ല. ആരോടാണ് ഇത്ര വൈകി അ ഫോണിൽ ആരുംകേൾക്കാതെ സംസാരിക്കുന്നതെന്ന് കൗമാരക്കാരിയായ കുട്ടിക്കു ചിന്തിക്കേണ്ടിവന്നാൽ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും? അവൾ അമ്മയെ അനുകരിക്കുന്നവളാകുമോ? അതോ അതിൽനിന്ന് വ്യത്യസ്ത മായി ചിന്തിക്കുന്നവളാകുമോ? അവളുടെ വ്യക്തിത്വരൂപീകരണത്തെയും പഠനത്തെയും എങ്ങനെ അത് സ്വാധീനിക്കും? ഒരുതരത്തിലും കുട്ടികളോടു സൗഹൃദസം ഭാഷണത്തിനു മാതാപിതാക്കൾ പ്രത്യേകിച്ചു അമ്മമാർ തയ്യാറാകുന്നില്ലെങ്കിൽ തങ്ങളുടെ മാനസികാവശ്യങ്ങൾ അവർ ആരോടു പങ്കുവെയ്ക്കും? അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ചുജീവിക്കുന്നതു കാണാനാകുന്നില്ലെങ്കിൽ കുടുംബജീവിതത്തിനു മാതൃക എവിടെനിന്നു ലഭിക്കും? നിരന്തരം സംഘർഷത്തിെൻറ അവസ്ഥയാണുള്ളതെങ്കിൽ കുട്ടിയിൽ എങ്ങനെ ആത്മാഭിമാനം ജനിക്കും?

മാനസികപ്രശ്നങ്ങളും രോഗങ്ങളും

ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെയും കുടുംബബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടുവേണം കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാനസികപ്രശ്നങ്ങൾ മനസിലാക്കാൻ.

ഡോ. ഗായത്രി ഹേമന്ത് (Associate Professor, Dept. of Paediatrics JJM Medical College Karnataka) 500 പെണ്‍കുട്ടികളിൽ നടത്തിയ പഠനത്തിൽ രണ്ടു ശതമാനം പേർ വിഷാദരോഗത്തിനും ഒരു ശതമാനം കുട്ടികൾ ഉത്കണ്ഠയ്ക്കും വിധേയരാണെന്നു കണ്ടെത്തി. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഒഎസി ചൈൽഡ് കെയർ ആൻഡ് സൈക്കോ മെഡിസിൻ വിഭാഗം 883 കുമാരികളെ (12 മുതൽ 18 വയസുവരെ) അപഗ്രഥനംചെയ്തു പഠിച്ചതിൽനിന്ന് ഏകദേശം അഞ്ചുശതമാനം പേർക്ക് വിഷാദരോഗമുള്ളതായി കണ്ടെത്തി.

||

ഡോ. സിസ്റ്റർ ഷാലു കോയിക്കര
ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം