പേ​ടി​എം ഇ​ൻ​ബോ​ക്സ്
പേ​ടി​എം  ഇ​ൻ​ബോ​ക്സ്
Saturday, November 11, 2017 5:05 AM IST
വാ​ട്ട്സ്ആ​പ്പി​ന്‍റെ എ​ല്ലാ​ത്ത​രം ഫീ​ച്ച​റു​ക​ളു​മാ​യി പേ​ടി​എം ഇ​ൻ​ബോ​ക്സ് എ​ത്തി. ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ, ഫോ​ട്ടോ/​വീ​ഡി​യോ ഷെ​യ​റിം​ഗ് എ​ന്നി​വ​യ്ക്കൊ​പ്പം ചാ​റ്റിം​ഗി​നി​ടെ പേ​ടി​എം വാ​ല​റ്റ് ഉ​പ​യോ​ഗി​ച്ച് പ​ണം അ​യ​യ്ക്കു​ക​യോ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഈ ​പ്ലാ​റ്റ്ഫോ​മി​ലു​ണ്ടാ​കും. വാ​ട്ട്സാ​പ്പി​ൽ ഉ​ള്ള ലൈ​വ് ലൊ​ക്കേ​ഷ​ൻ ഷെ​യ​റിം​ഗ്, അ​യ​ച്ച മെ​സേ​ജ് ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള ഡി​ലീ​റ്റ് ഫോ​ർ എ​വ​രി​വ​ണ്‍ ഫീ​ച്ച​റു​ക​ളും പേ​ടി​എം ഇ​ൻ​ബോ​ക്സി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക ബ്ലോ​ഗ് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

പ​ണ​മി​ട​പാ​ടു​ക​ൾ​ക്കു പു​റ​മേ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ്യാ​പാ​രി​ക​ളു​മാ​യും പ​ര​സ്പ​ര​വും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ഞ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് പു​തി​യ പ്ലാ​റ്റ്ഫോം- പേ​ടി​എം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ൻ​ഡ്രോ​യ്ഡി​ൽ സേ​വ​നം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. ഐ​ഒ​എ​സി​ൽ വൈ​കാ​തെ എ​ത്തും. പേ​ടി​എ​മ്മി​ന്‍റെ മു​ഖ്യ ആ​പ്പി​ൽ ബോ​ട്ടം നാ​വി​ഗേ​ഷ​ൻ ബാ​റി​ൽ ഇ​ൻ​ബോ​ക്സ് ഓ​പ്ഷ​ൻ കാ​ണാം. അ​തി​ൽ ടാ​പ് ചെ​യ്താ​ൽ നേ​രെ ചാ​റ്റി​ലേ​ക്ക് എ​ത്താം. കോ​ണ്ടാ​ക്ട് ലി​സ്റ്റി​ലു​ള്ള ആ​രൊ​ക്കെ പേ​ടി​എം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് അ​തി​ലൂ​ടെ അ​റി​യാ​നും ക​ഴി​യും.


മി​ക​ച്ച മെ​സേ​ജിം​ഗ് അ​നു​ഭ​വ​മാ​ണ് ഇ​ൻ​ബോ​ക്സ് ന​ൽ​കു​ന്ന​തെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ടെ​ക്സ്റ്റ് ബോ​ക്സി​ന് വ​ലി​പ്പം തീ​രെ​ക്കു​റ​വാ​ണെ​ന്ന ന്യൂ​ന​ത​യേ​യു​ള്ളൂ. വ​ലി​യ മെ​സേ​ജു​ക​ൾ ടൈ​പ്പ് ചെ​യ്യു​ന്പോ​ൾ തു​ട​ക്കം എ​ന്താ​യി​രു​ന്നെ​ന്ന് കാ​ണാ​ൻ പ്ര​യാ​സ​മാ​കും. മെ​സേ​ജ് എ​ഡി​റ്റ് ചെ​യ്യാ​നും ബു​ദ്ധി​മു​ട്ടാ​കും.

എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ സു​ര​ക്ഷ​യോ​ടെ​യാ​ണ് ഇ​ൻ​ബോ​ക്സ് എ​ത്തു​ന്ന​ത്.
എ​ന്താ​യാ​ലും പു​തി​യ സ​ർ​വീ​സി​ലൂ​ടെ ആ​പ്ലി​ക്കേ​ഷ​ന് കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പേ​ടി​എം.