ആ​ർ​കോം വോ​യ്സ് കോ​ളു​ക​ൾ നി​ർ​ത്തു​ന്നു
ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വോ​യ്സ് കോ​ൾ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കു​ന്നു. ഡി​സം​ബ​ർ ഒ​ന്നു​വ​രെ മാ​ത്ര​മേ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വോ​യ്സ് കോ​ളു​ക​ൾ ചെ​യ്യാ​നാ​കൂ. ഡി​സം​ബ​ർ 31 വ​രെ ന​ന്പ​ർ മ​റ്റു സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രി​ലേ​ക്കു പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. ട്രാ​യി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം ക​ന്പ​നി 4ജി ​ഡാ​റ്റാ സ​ർ​വീ​സ് തു​ട​ർ​ന്നും ന​ൽ​കും.


കേ​ര​ള​ത്തി​ലും ആ​ന്ധ്ര​പ്ര​ദേ​ശ്, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്ട്ര, യു​പി, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സ​ർ​ക്കി​ളു​ക​ളി​ൽ ആ​ർ​കോം സേ​വ​നം ന​ൽ​കു​ന്നു​ണ്ട്.

അ​നി​ൽ അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ന്പ​നി​ക്ക് ഏ​താ​ണ്ട് 46,000 കോ​ടി രൂ​പ​യു​ടെ ക​ട​മു​ണ്ട്. മ​റ്റു ക​ന്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് ടെ​ല​കോം രം​ഗ​ത്തു പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ആ​ർ​കോ​മി​ന്‍റെ ശ്ര​മ​ങ്ങ​ൾ ഫ​ല​വ​ത്താ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം.
Loading...