എയ്റോപോണിക്സിൽ നൂറുമേനി
തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർ ഡൻസിലെ യുവ ഐടി എൻജിനിയറാ യ അർജുൻ സുരേഷിന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ എയ്റോപോണിക്സ് കൃഷി യുടെ അദ്ഭുതമുണ്ട്. അർജുൻ സുരേ ഷും യുവ എൻജിനിയർമാരായ അശ്വിൻ വിനുവും എസ്.ജെ. അഭിജിത്തും ചേർന്നു വിളയിച്ചെടുത്ത മണ്ണില്ലാ കൃഷി വസന്തം.

പിവിസി കുഴലുകൾക്കു മീതെ കായ്ച്ചുലഞ്ഞ് നില്ക്കുന്ന നല്ല ചുവ ന്നു പഴുത്ത തക്കാളി, പടർന്നു പന്തലിച്ച പയർവള്ളികളിൽ പാകമായ പച്ചപ്പയർ, പിന്നെ സമൃദ്ധമായി കായച്ചുനില്ക്കുന്ന വെണ്ടകൾ. മണ്ണിൽ കൃഷിചെ യ്യുന്നതിനെക്കാൾ ഫലസന്പ ന്നമായി കാണുന്ന ചെ ടികൾ മൂന്നു യുവാ ക്കളുടെ കൃഷി സ്നേ ഹത്തിന്‍റെയും സാങ്കേതിക ജ്ഞാ നത്തിന്‍റെയും ഫലമാണ്. മാത്രമല്ല വിഷരഹിതമായ ശുദ്ധ പച്ചക്കറിയാ ണ് യുവകൂട്ടായ്മ വിളയിച്ചെടു ത്തതെന്ന സവിശേഷതയുമുണ്ട്. കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ വളരെ വിരളമായി കാണു ന്ന ഒന്നാണ് എയ്റോപോണി ക്സ് കൃഷി.

കുട്ടിക്കാലം മുതലെ ചെടി നടുവാനും പരിപാലിക്കുവാനും ഇഷ്ടമുള്ള അർജുനും അശ്വിനും അഭിജിത്തും തങ്ങളുടെ കൃഷി താത്പര്യവും എൻജിനിയറിംഗ് വൈ ദഗ്ധ്യവും കൂട്ടിചേർത്തപ്പോൾ സഫലമായതാണ് ടെറസിലെ ഈ വിസ്മയകരമായ എയ്റോപോണി ക്സ്കൃഷി. സ്വന്തമായി സ്ഥല മില്ലാത്തവർക്കും ഫ്ളാറ്റിൽ താമ സിക്കുന്നവർക്കും വലിയ ആശ്വാ സമായി മാറുകയാണ് മണ്ണില്ലാത്ത അതീവ ഹരിതാ ഭമായ എയ്റോപോണിക്സ്. ചെടികൾ ക്കാവശ്യ മായ മൂലകങ്ങൾ ചേർത്ത വെള്ളം പിവിസി പൈപ്പുകൾക്കുള്ളിലൂടെ ചെടി കളുടെ വേരിൽ സ്പ്രേചെയ്യുന്ന താണ് കൃഷിയുടെ അടിസ്ഥാനം. ഒരു പ്രഷർ പന്പും സ്പ്രേ ചെയ്യു ന്ന നോസിലുകളും ഉപയോഗിച്ച് രണ്ടുമിനിട്ടിടവിട്ടാണ് ചെടികളിൽ മൂലകജലം സ്പ്രേ ചെയ്യുന്നത്. മൂലകജല സ്രോതസായി പ്രവർ ത്തിക്കുന്നത് 500 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ്. മണ്ണിൽ നിന്നും ചെടികൾക്കു പ്രകൃതി വഴി ലഭിക്കുന്ന പ്രാഥമിക മൂലകങ്ങൾ ആയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാൽസ്യം, മഗ്നീഷ്യം, സൾഫർ എന്നീ ദ്വിതീയ മൂലക ങ്ങളും ആവശ്യാനുസരണം നല്കുന്നുണ്ട്. ഇതു കൂടാതെ ചെടി കൾക്കാ വശ്യമായ അളവിൽ മാത്രം സൂക്ഷ്മ മൂലകങ്ങളും നല്കുന്നു.

ഈ വർഷമാണ് അശ്വിനും അർജുനും അഭിജിത്തും തങ്ങ ളുടെ കൃഷിലോകത്തെ പുതിയ പരീക്ഷണത്തിനു തുടക്കം കുറി ക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2017 മേയ് 14ന്. അഞ്ചു പയർ വിത്ത്, അഞ്ച് വെണ്ടവിത്ത് എന്നിവ കുഞ്ഞ് ചെടിച്ചട്ടികളിൽ പാകി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തക്കാളിവിത്തും മറ്റു ചട്ടികളിൽ പാകി. പിവിസി കുഴലുകൾക്കു മുകളിലെ ദ്വാരത്തിലെ ചെറു ചട്ടികളിലാണ് കൃഷി. ചട്ടിക്കുള്ളി ൽ റോക്ക്വൂൾ നിറച്ച് ഇതിലാണ് വിത്തു കിളിർപ്പിക്കുന്നത്. മുപ്പത് ചട്ടികൾ ഒന്നിച്ചുവയ്ക്കുന്ന രീതിയിലാണ് സംവി ധാനം. മൂലകമിശ്രി തജലം ആവ ശ്യാനുസരണം ശ്യാനുസരണം സ്പ്രേ ചെയ്ത പ്പോൾ ചെടികൾ വളരുകയും പിവിസി പൈപ്പിന്‍റെ ഉള്ളിലേക്കു വേരുകൾ ഇറങ്ങി തുടങ്ങുകയും ചെയ്തു. മൂലകജലസ്പ്രേ ഈ വേരുകളിൽ എത്തിതുടങ്ങിയ തോടെ വിസ്മയകരമായ വേഗ ത്തിൽ ചെടികൾ വളർന്നു തുടങ്ങി. ഒന്നര മാസമായപ്പോഴേക്കും പച്ചക്കറികൾ വിളവെടുപ്പിനു തയാറായി. ചെടികളുടെ പെട്ടെ ന്നുള്ള വളർച്ചയും ഇലകളുടെ നല്ല പച്ചനിറവും തങ്ങളെ വലിയ രീതിയിൽ ആഹ്ലാദിപ്പിച്ചെന്നു യുവ എൻജിനിയർമാർ പറയുന്നു.

മറ്റൊരു പരീക്ഷണവും ഇവർ ഇതിനിടയിൽ നടത്തിയിരുന്നു. പിവിസി പൈപ്പിലെ ചട്ടികളിൽ വിത്തുകൾ പാകുന്ന അതേ സമ യത്തുതന്നെ ടെറസിലെ ചെറിയ മണ്‍തിട്ടയിൽ ഇതേ വിത്തുകൾ പാകി. മൂലകജലക്കൂട്ട് ലഭിച്ച തക്കാളിയും വെണ്ടയും പയറും നല്ല പൊക്കത്തിൽ വളരുകയും കായ്ക്കുകയും ചെയ്തപ്പോൾ സാമാന്യം പൊക്കത്തിൽ എത്തിയ തേയുള്ളൂ മണ്ണിൽ നട്ട ചെടികൾ. ഹൈഡ്രോപോണിക്സ്, എയ്റോ പോണിക്സ് എന്നിവയെ കുറി ച്ചുള്ള അടിസ്ഥാന തത്ത്വങ്ങൾ ഇന്‍റർനെറ്റിൽ നിന്നും മനസിലാ ക്കിയ ശേഷമാണ് ഇവർ പുതിയ സംരംഭ ത്തിനു തുടക്കംകുറി ക്കുന്നത്. എന്നാൽ അതൊരു ആധാരശില മാത്രമായിരുന്നു. കേട്ടുകേൾവി മാത്രമുള്ള ആധുനി ക കൃഷിരീതി അഭിജിത്തും, അർ ജുനും, അശ്വിനും ഏറെ പരീക്ഷി ച്ചും സ്വയം പ്രവർത്തിച്ചും സാക്ഷാ ത്കരിച്ചതാണ്. പിവിസി പൈ പ്പുകൾ മുറിച്ചെടുക്കുന്നതുൾപ്പെ ടെ എല്ലാ ജോലികളും ഇവർ സ്വയം ചെയ്യുകയായിരുന്നു.

നട്ടുച്ചവെയിലിൽ പോലും ഏറെ അധ്വാനിച്ചാണ് ഇവർ ഓരോ ഘട്ടവും പൂർത്തീകരിച്ചത്. പ്ലംബിം ഗ് പണി ഉൾപ്പെടെ നടക്കുന്പോൾ പിവിസി കുഴലുകൾക്കുള്ളിൽ എന്തെങ്കിലും പൊടിയോ മറ്റോ തടഞ്ഞ് ജല സ്പ്രേ ചെടികളുടെ വേരിൽ എത്തുന്ന നോസിലുകൾ അടയാതിരിക്കാൻ ശ്രദ്ധിക്കണ മായിരുന്നു. എയ്റോപോണിക്സ് കൃഷിയുടെ ബാഹ്യസംവിധാനം രൂപപ്പെടുത്തുന്നതുപോലെ തന്നെ മൂലകക്കൂട്ട് തയാറാക്കുന്നതും സംവിധാന നിയയന്ത്രണം നടത്തു ന്ന ഇലക്ട്രോണിക്സ് തയാറാ ക്കുന്നതുമെല്ലാം വളരെ ശ്രദ്ധാപൂർ വം ചെയ്തു. ചെടിയു ടെ വിവിധ വളർച്ചാഘട്ട ങ്ങളിൽ ആവശ്യമായ മൂലകങ്ങൾ കണ്ടെത്തി നല്കിയി രുന്നു. അതായത് വേരുകൾ വള ർന്നു തുടങ്ങുന്ന സമയത്ത് ഫോസ്ഫറസാണ് കൂടുതൽ വേണ്ടത്. എന്നാൽ പുഷ് പിക്കു കയും കായ്ക്കുകയും ചെയ്യുന്ന സമയത്ത് പൊട്ടാസ്യം, കാൽസ്യം എന്നിവയാണ് അധികം ആവശ്യം. അർഡ്വിനോമൈക്രോ കണ്‍ട്രോ ളർ ബോർഡ് ഉപോഗിച്ചാണ് ചെടികളിലേക്കുള്ള വെ ള്ളവും വളവും സ്പ്രേയിംഗ് നിയന്ത്രിക്കു ന്നത്. മണ്ണിൽ സാധാരണയായി നടത്തുന്ന കൃഷിയെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും അപര്യാ പ്തതയെക്കുറിച്ചുമെല്ലാം ശാ സ്ത്രീയമായി പഠിച്ച ശേഷമാണ് എയ്റോപോണിക്സി ലേക്ക് ഇവർ ചുവടുവയ്ക്കുന്നത്. മണ്ണിൽ കൃഷി ചെയ്യുന്പോൾ നമ്മൾ ചെടികൾക്കു നല്കുന്ന വെള്ളത്തിന്‍റെ വലിയൊരു ഭാഗം ചെടിക്ക് ഉപയോഗിക്കാൻ കഴിയാതെ മണ്ണിന്‍റെ ആഴങ്ങളിലേക്കു പോവുകയാണ്. ഒരു പ്രത്യേക ചെടിക്കു യഥാർത്ഥത്തിൽ ആവശ്യമായ മൂലക ങ്ങളുടെ നല്ലഭാഗം ഇങ്ങനെ നഷ്ടമാകുന്നു. മണ്ണിൽ ധാരാളം മൂലകങ്ങൾ ഉണ്ടെങ്കിലും ഒരു നിർദ്ദിഷ്ട ചെടിക്കാവശ്യമായ ഏതെങ്കിലും ഒരു മൂലകം ചിലപ്പോൾ ചെടി നട്ടിരിക്കുന്ന മണ്ണിൽ ഇല്ലാതെ വരുന്ന അവസ്ഥയുമുണ്ട്. ഇതിനൊക്കെ യുള്ള പരിഹാരമായും എയ്റോപോണിക്സ് കൃഷിയെ ഇവർ കാണുന്നു.


യന്ത്രസംവിധാനം ഉപയോഗപ്പെടുത്തി, മനുഷ്യ സഹായം അധികമില്ലാതെ ചെടികൾ വളരുകയും തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു ഈ കൃഷിരീതിയിൽ. എന്നാൽ പൂർണമായും ഓട്ടോമാറ്റിക്ക് അല്ല. മൂലകക്കൂട്ട് ചെടികൾക്കുവേണ്ടി നേർപ്പിച്ച് നല്കേണ്ടതുണ്ട്. എയ്റോപോണിക്സ് കൃഷിക്ക് ഏറെ ഗുണവശ ങ്ങളുണ്ട്. മണ്ണിലെ കൃഷിപോലെ വെള്ളം അധികം വേണ്ടിവരുന്നില്ല. അധ്വാനവും കുറവാണ്. രണ്ടുദിവസം വീടുവിട്ടു പോയാലും മനുഷ്യസഹാ യമില്ലാതെ സംവിധാനം പ്രവർത്തിച്ചുകൊള്ളും എന്നതിനാൽ ചെടികൾ വാടിപ്പോകില്ല. മണ്ണില്ലാതെ വളരുന്നതിനാൽ മണ്ണുവഴി പകരുന്ന രോഗങ്ങളു ടെയും കീടങ്ങളുടെയും ഉപദ്രവവും കുറയുന്നുണ്ട്. മാരക രോഗങ്ങൾ വരുത്തുന്ന വളമോ കീടനാശി നികളോ ഒന്നും ഉപയോഗി ക്കാതെയാണ് എൻജിനി യർമാർ വീടിന്‍റെ ടെറസിൽ കൃഷി നടത്തി യിട്ടുള്ളത്.

കൃഷിയെ ചെറുകീടങ്ങളിൽ നിന്നും കാക്ക, ചെറു പക്ഷികൾ ഇവയിൽ നിന്നുമൊക്കെ സംരക്ഷിക്കാനും ജൈവ കീടനാശിനികളും പ്രകൃതിദത്തമായ രീതികളുമാണ് ഇവർ ഉപയോഗി ക്കുന്നതും. ഇത്ര നല്ല വിളവെടുപ്പുലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല, കായ്ച്ചുലഞ്ഞ് നിൽക്കുന്ന ചെടികൾ മനസിനു നല്കുന്ന ആഹ്ലാദം വാക്കു കൾക്കപ്പുറമാണെന്ന് ഇവർ പറയുന്നു. എയ്റോ പോണിക്സ് കൃഷിയെക്കുറിച്ച് ഗവേഷണാ ത്മകമായി പഠിച്ചശേഷം സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം പിവിസി പൈപ്പുകൾ ഉപയോഗിച്ച് ഒരു പുതിയ സംവി ധാനം രൂപപ്പെടുത്തുകയായിരുന്നു ഇവർ. മണ്ണില്ലാതെ, ജലം ആധാരമായുള്ള ഹൈഡ്രോപോ ണിക്സ് കൃഷിയുടെ തത്ത്വങ്ങളും ഗുണങ്ങളും മനസിലാക്കുകയായിരുന്നു ആദ്യ ചുവട്. മണ്ണിനെ ക്കാൾ അന്പതു ശതമാനം വേഗത്തിൽ ഹൈഡ്രോ പോണിക്സ് കൃഷിയിൽ ചെടി വളരും. എങ്കിലും വേരുകൾ എപ്പോഴും വെള്ളത്തിൽ മുങ്ങിയിരിക്കു ന്നതിനാൽ വെള്ളം കെട്ടിനില്ക്കുന്നത് സാരമില്ലാത്ത കാബേജ്, തക്കാളി, ലെറ്റൂസ് തുട ങ്ങിയവയാണ് ഈ കൃഷിരീതിക്ക് അനുയോജ്യം. വെള്ളത്തിൽ അലിഞ്ഞിരിക്കുന്ന ഓക്സിജനും കാർബണ്‍ ഡൈ ഓക്സൈഡുമാണ് ചെടികൾ ആഗീരണം ചെയ്യുന്നത്. എന്നാൽ ഒരുലിറ്റർ വെള്ളത്തിൽ എട്ടു മില്ലി ഗ്രാം ഓക്സിജൻ മാത്രമേ കാണ പ്പെടൂ. അതിനാൽ മൂലകക്കൂട്ട് എത്ര ശക്തമാണെങ്കിലും ചെടി വളർച്ച, ഉദ്ദേശിക്കുന്നതുപോലെ ത്വരിതപ്പെടുത്തുകയില്ല. എന്നാൽ എയ്റോപോണിക്സിൽ രണ്ട് മിനിട്ട് ഇടവേളയിൽ രണ്ട് സെക്ക ൻഡു നേരം വേരുകളിൽ മൂലക ജലം തളിക്കുന്നതിനാൽ ഓക്സി ജൻ ആഗീരണം ശക്തമാകുന്നു. മണ്ണിലെ കൃഷികളെക്കാളും ഹൈ ഡ്രോപോണിക്സിനെക്കാളും വേഗത്തിൽ എയ്റോപോണിക്സ് കൃഷിയിൽ ചെടികൾ വളരുകയും ചെയ്യുന്നു.

ആദ്യ സംരംഭമായതിനാൽ ഈ സംവിധാനത്തിനു 20,000 രൂപ ചെ ലവായിട്ടുണ്ട്. സാധാരണക്കാ ർക്കു വേണ്ടി പണച്ചെലവു കുറച്ചു കൊണ്ടുള്ള ഒരു ഡിസൈനും ഇവരുടെ വലിയ ലക്ഷ്യമാണ്. നിലവിൽ 10,000 രൂപയുള്ള സിസ്റ്റം ആലോചനയിലാണ്. മനുഷ്യ ഇടപെടലുകൾ ഇല്ലാതെ പൂർണമാ യും സ്വയം പ്രവർത്തി ക്കുന്ന ഒരു സിസ്റ്റമാണ് അർജുന്‍റെയും അശ്വിന്‍റെയും അഭിജിത്തിന്‍റെയും സ്വപ്നം. സംവിധാനത്തിന്‍റെ വ ലുപ്പക്കൂടുതലും മറ്റിടങ്ങളിലേക്കു യന്ത്രസംവിധാനം കൊണ്ടുപോ കുന്നതിന്‍റെയും ബുദ്ധിമുട്ടുകളും പരിഹരിക്കാനുള്ള ഗവേഷണ ത്തിലാണിവർ. 500 ലിറ്റർ മൂലകജലം എന്നതുമാറ്റി ഒരു ലിറ്റർ എന്നാക്കി വലുപ്പം കുറച്ചു കൊണ്ടുള്ള സംവിധാനം ലക്ഷ്യ മിടുന്നുണ്ട്. ഒരു വിളവെടുപ്പിനാ വശ്യമുള്ള മൂലക മിശ്രിതം ശേഖരിച്ചുവയ്ക്കാനുള്ള യന്ത്ര സംവിധാനമുണ്ടായാൽ എയ്റോ പോണിക്്സ് കൃഷി പൂർണമായും മനുഷ്യ സഹായമില്ലാതെ ചെയ്യാം. വൈദ്യുതി ഇല്ലാത്ത സാഹചര്യ ങ്ങളിലും നിലയ്ക്കുന്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ ബാറ്ററി ഉപയോഗിക്കുന്നതും പുതിയ സംവിധാനത്തിന്‍റെ ഭാഗമാക്കും. അർജുൻ സുരേഷിന്‍റെ വീട്ടിലെ മട്ടുപ്പാവിൽ നടന്ന പരീക്ഷണ ങ്ങൾക്കും വിജയത്തിനും എല്ലാ സഹായവു മായി അച്ഛൻ സുരേഷ് ബാബുവും (സിഡാക്ക്) അമ്മ ഗീതയും എൻജിനിയർമാർക്ക് ഒപ്പമുണ്ട്

എസ്. മഞ്ജുളാദേവി
അർജുൻ സുരേഷ്- 999 57 22 741.
ഫോട്ടോ: ടി.സി.ഷിജുമോൻ