അലോഷിയുടെ ക്ഷീരവിജയം
ചാണകം മണക്കുന്ന ജീവിതം ഇഷ്ടപ്പെടാതെ മൂക്കുപൊത്തുന്ന യുവാക്കൾ കണ്ടു പഠിക്കണം ഈ ജീവിതം.സ്വന്തം മണ്ണിനെ ഇഷ്ടപ്പെടുകയും സ്വന്തം ജീവിതം ഫലപുഷ്ടമാക്കുകയും ചെയ്യുന്ന യുവാവ്.

ഒന്നിച്ചു നിന്നാൽ ജീവിതം വിജയിപ്പിക്കാമെന്നു യുവാവും കുടുംബവും ജീവിതത്തിലൂടെ കാണിച്ചു തരുന്നു. കൂടെ പിതാവും അമ്മയുമുണ്ട്. ഇത് കുടയത്തൂർ പൊന്നാമറ്റത്തിൽ അലോഷി ജോസഫ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകർഷകൻ. നാലു വർഷം മുന്പ് ഒരു പശുവിൽ നിന്നും തുടങ്ങി. അതിന്‍റെ പേര് നന്ദിനി. ഇന്ന് തൊഴുത്ത് നിറയെ പശുക്കൾ. ഏഴു പ്രസവിച്ച നന്ദിനി പശുവും കൂടെയുണ്ട്. ഒന്നിൽ നിന്നും 76-ലേക്കു വന്ന കഥ.

2012-ൽ ഒരു പശുവിൽ നിന്നും തുടങ്ങിയ ഇദ്ദേഹത്തിന്‍റെ കന്നു കാലി വളർത്തൽ സംരംഭം ഇന്ന് 56 പശുക്കളിലും, ഇരുപതു കിടാക്കളിലും എത്തിനിൽക്കുന്നു. ഭാര്യാപിതാവായ മാത്യു പൂരയിട ത്തിൽ നിന്നും ലഭിച്ച നന്ദിനി എന്ന പശുവിൽ നിന്നാണ് ഇദ്ദേ ഹത്തിന്‍റെ കന്നുകാലി വളർത്തൽ ആരംഭിച്ചത്.
ഏഴുതവണ പ്രസവിച്ച നന്ദിനി ഇപ്പോഴും ഇദ്ദേഹത്തിന്‍റെ ഫാമിൽ വരുമാനം നൽകുന്ന വളായി വള രുന്നു. തീറ്റ പുല്ല്, പൈനാപ്പിൾ കാനി തുടങ്ങിയ വയാണ് ഇദ്ദേഹം പശുകൾക്ക് ഭക്ഷണമായി നൽകു ന്നത്.
പെരുന്പാവൂർ ,തമിഴ്നാട്, ഈ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പശുക്കളെ ഫാമിൽ എത്തിക്കുന്നത്. ഇങ്ങനെ വാങ്ങി യ 17 പശുക്കളിൽ നിന്നുണ്ടായതാണ് നിലവിലുള്ള പശുക്കൾ മുഴുവൻ. ദിവസേന 500 ലിറ്റർ പാലാണ് ഇവയിൽ നിന്നും ലഭി ക്കുന്നത്. 10 ലിറ്റർ മുതൽ 19 ലിറ്റർ വരെ പാൽ ചുരത്തുന്ന പശു ക്കളാണ് ഇദ്ദേഹത്തിന്‍റെ ഫാമിലുള്ളത്. 40 എണ്ണത്തെ കറക്കുന്നുണ്ട്. തൊടുപുഴ സോവിസോ, മിൽമ, കുടുംബശ്രീ തുടങ്ങി യ സ്ഥലങ്ങളിലാണ് അലോഷി പാൽ വിൽക്കുന്നത്.
അവരെല്ലാം വാഹനത്തിൽ വന്നു പാലെടുക്കും. ഭാര്യ ആശ യാണ് ഫാമിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നത്. പിതാവ് ജോസഫ്, അമ്മ ത്രേസ്യാമ്മ എന്നിവരും ഒപ്പമുണ്ട്. എന്തിനു രണ്ടിൽ പഠിക്കുന്ന മകൾ അലോന പോലും പുല്ലുമായി പശുവിന്‍റെ അടുത്തുണ്ട്. രണ്ട് സഹായികൾ കൂടെയുണ്ട്. ഇവർ അയൽസംസ്ഥാനത്തുള്ളവരാണ്.

ഓരോ പശുവിനെയും കിടാവിനെയും പേരുചൊല്ലി വിളിച്ചാണ് അലോഷിയും ആശയും പരിപാലിക്കുന്നത്. മണിക്കുട്ടി, നന്ദിനി മുത്തുമണി, പൂവാലി, മാളു, കന്നിമോൾ, മേരി, പാറു, ഘടോൾഘജൻ എന്നിങ്ങനെ പേരുകൾ നിറയുന്നു. പേരു വിളിക്കുന്നതാണ് ഇവയ്ക്കും ഇഷ്ടം. പേരു വിളിക്കുന്പോൾ തല കുലുക്കിയു്ള സ്നേഹപ്രകടനം മാത്രം മതി കണ്ടുനിൽക്കുന്നവരുടെ മനസ് നിറയാൻ. അത്ര യ്ക്ക് വാത്സല്യത്തോടെയാണ് പശുക്കളെ പരിപാലിക്കുന്നത്.


വെളുപ്പിന് രണ്ടിനു അലോഷിയുടെ ദിനചര്യ ആരംഭിക്കുന്നു. കന്നുകാലികളെ കുളി പ്പിച്ചു കറന്ന് രാവിലെ ആറിനു മുന്പ് അലോഷി പാൽ വിതരണം നടത്തി കഴിയും. മെഷീൻ ഉപ യോഗിച്ചാണ് പശുകളെ കറക്കു ന്നത്. മൂന്നു കാന്പുള്ള പശുവിനെ കൈയ്ക്കു കറക്കുന്നു. ഉച്ചകഴി ഞ്ഞ് ഒന്നിന് രണ്ടാമത്തെ കറവ തുടങ്ങുന്നു.

രണ്ടാം കറവയിൽ നിന്നു ലഭി ക്കുന്ന പാൽ കുടയത്തൂർ മിൽ മയുടെ സൊസൈറ്റിയിൽ നൽ കും. സ്വന്തം പറന്പിലും സഹോദരന്‍റെ പറന്പിലുമായി കൃഷി ചെയ്തിരിക്കുന്ന തീറ്റ പ്പുല്ലും പൈനാപ്പിൾ കാനിയും മിഷനിൽ അരിഞ്ഞാണ് പശു ക്കൾക്ക് ഭക്ഷണമായി നൽകുന്നത്.

പശുക്കൾക്കു വെള്ളം കുടിക്കാൻ പോലും സൗകര്യം. തൊഴുത്ത് വൃത്തിയുള്ളതാണെന്നതാണ് ഇവരുടെ വിജയം. ഒരു ഈച്ച പോലും പശുക്കളെ ശല്യം ചെയ്യുന്നില്ല. അത്രമാത്രം ഇവർ ശ്രദ്ധാലുക്കളാണ്.
ചാണകവും വില്പന നടത്തുന്നുണ്ട്. ചാണകം ഉണക്കി തയാറാക്കുന്നതിനും പ്രത്യേക സംവിധാനം പറന്പിൽ ഒരുക്കിയിട്ടുണ്ട്. ഇതിനകം പല അവാർഡുകളും നേടി കഴിഞ്ഞു. വിശ്രമത്തിനു മാത്രം സമയം കിട്ടാറില്ലെന്നതാണ് സത്യം.

രാവിലെ ഭക്ഷണം കഴിക്കുന്നതു പോലും പശുക്കൾക്കു തീറ്റ നൽകിയശേഷമാണെന്നു പറഞ്ഞാൽ പതിനൊന്നു കഴിയുമെന്നുസാരം. മൃഗസംരക്ഷണവകുപ്പിലെ ഡോ. ബിജു ചെന്പരത്തിയെ പോലുള്ളവരുടെ മാർഗനിർദേശവും ക്ലാസുകളും അലോഷിക്കു പ്രയോജനപ്രദമായിട്ടുണ്ട്. കൂടാതെ കുടയത്തൂർ മൃഗാശുപത്രിയിലെ ഡോക്ടർമാരും സഹായിക്കാറുണ്ട്. ജഴ്സി, എച്ച്എഫ് വിഭാഗങ്ങളിലുള്ള പശുക്കളെ കൊണ്ടു നിറഞ്ഞിരിക്കുന്നു ഈ തൊഴുത്ത്.

പിഡിഡിപി സെൻട്രൽ സൊ സൈറ്റിയുടെ അവാർഡ് ലഭിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനതലത്തിൽ മികച്ച ക്ഷീരകർഷക അവാർഡും. ഒരു ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിച്ചത്.
ഇവർക്ക് രണ്ടു കുട്ടികളാണു ള്ളത്. മൂത്തകുട്ടി അലോന മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഇളയകുട്ടി രണ്ടു വയസുള്ള മിലനാണ്. അലോഷി ജോസഫ് - 9447718385

ജോണ്‍സണ്‍ വേങ്ങത്തടം
Loading...