ഗർഭാശയ കാൻസറും പ്രതിവിധികളും
ഗർഭാശയ കാൻസറും  പ്രതിവിധികളും
Saturday, December 9, 2017 5:04 AM IST
പ്രധാനമായും അഞ്ചു തരം അർബുദങ്ങളാണ് സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങൾക്ക് വരാൻ സാധ്യതയുള്ളത്.
1. സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം
2. ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം
3. യൂറൈൻ കാൻസർ അഥവാ ഗർഭപാത്ര അർബുദം
4. വജൈനൽ കാൻസർ അഥവാ യോനീ അർബുദം
5. വൾവർ കാൻസർ അഥവാ സ്ത്രീലൈംഗികാവയവ അർബുദം, വളരെ അപൂർവമായി ഫലോപ്പിയൻ ട്യൂബ് അഥവാ അവാഹിനിക്കുഴൽ അർബുദം.

കൂടുതൽ കാണപ്പെടുന്നത് ഗർഭപാത്ര അർബുദം

ആഗോളതലത്തിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾക്കുണ്ടാകുന്ന അർബുദങ്ങളിൽ ഏറ്റവും അധികം പേർക്ക് വരുന്നത് ഗർഭപാത്ര അർബുദമാണ്. രണ്ടാം സ്ഥാനം അാശയ അർബുദത്തിനാണ്. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിൽ ഗർഭാശയഗള അർബുദരോഗികളാണ് ഏറ്റവും കൂടുതൽ.

ലക്ഷണങ്ങൾ; പലരീതിയിൽ പലവിധം

ആർത്തവവിരാമമുണ്ടായ സ്ത്രീകളിൽ രക്തസ്രാവമുണ്ടാകുന്നതും ആർത്തവമുള്ള സ്ത്രീകളിൽ ക്രമം തെറ്റിയ രക്തസ്രാവമുണ്ടാകുന്നതും ഗർഭാശയ അർബുദത്തിെൻറയും ഗർഭാശയമുഖ അ ർബുദത്തിെൻറയും സാധാരണ ലക്ഷണങ്ങളാണ്. ആർത്തവവിരാമമുണ്ടായവരിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമുണ്ടാകുന്ന രക്തസ്രാവം ഗർഭാശയഗള അർബുദരോഗികളിൽ സാധാരണമാണ്.

പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത അണ്ഡാശയ അർബുദം ഒരു സൈലൻറ് കില്ലറാണെന്നു പറയാം. എങ്കിലും നാലു പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം. വയർ കന്പിക്കുക, ഇടുപ്പിലോ ഉദരഭാഗത്തോ വേദനയുണ്ടാകുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നൽ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്/ വയർ നിറഞ്ഞിരിക്കുന്നുവെന്ന തോന്നൽ എന്നീ ലക്ഷണങ്ങൾ മറ്റു രോഗലക്ഷണങ്ങളായി തെറ്റിദ്ധരിച്ച് തള്ളിക്കളയാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ പതിവായോ ആഴ്ചകളായോ തുടരുന്നുവെങ്കിൽ, ഉടൻതന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

യോനിയിലോ ലൈംഗികാവയവത്തിലോ അർബുദമുള്ളവരിൽ അസാധാരണമായ രക്തസ്രാവമോ മുഴയോ തടിപ്പോ കാണാറുണ്ട്. ഉണങ്ങാത്ത മുറിവുകളും ലൈംഗിക ബന്ധത്തിനുശേഷമുള്ള വേദനയും ട്യൂമറുകളുടെ ലക്ഷണമാകാം.

കാൻസർ സ്ക്രീനിംഗ്

ആരംഭഘട്ടത്തിൽതന്നെ അർബുദം തിരിച്ചറിയുവാൻ കാൻസർ സ്ക്രീനിംഗിലൂടെ സാധിക്കും. ഗർഭാശയമുഖ കോശങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി അർബുദകോശങ്ങളാകുവാൻ മൂന്നു മുതൽ ഏഴു വരെ വർഷങ്ങൾ എടുക്കാറുണ്ട്. ഗർഭാശയമുഖത്തെ കോശങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തി അവ അർബുദമാകുന്നതിനുമുന്പ് നിർണ്ണയിക്കുവാൻ സെർവിക്കൽ സ്ക്രീനിംഗിലൂടെ കഴിയും.

സെർവിക്കൽ കാൻസർ സ്ക്രീനിംഗിൽ പാപ്പ് ടെസ്റ്റ് ഉൾപ്പെടുന്നുണ്ട്. ചില സ്ത്രീകളിൽ എച്ച് പി വി( ഹ്യുമൻ പാപ്പിലോമാ വൈറസ്) ടെസ്റ്റും വേണ്ടി വന്നേക്കാം. രണ്ട് ടെസ്റ്റുകളിലും ഗർഭാശയമുഖത്തെ കോശങ്ങളാണ് എടുക്കുന്നത്. തീരെ ലഘുവായതും എളുപ്പം നടത്താവുന്നതുമായ പ്രക്രിയയാണ് സ്ക്രീംനിംഗിേൻറത്. ഒരു എക്സാം ടേബിളിൽ രോഗിയെ കിടത്തി സ്പെക്കുലം ഉപയോഗിച്ച് യോനീഭാഗം വികസിപ്പിക്കുന്നതിലൂടെ യോനിയുടെയും ഗർഭാശയമുഖത്തിെൻറയും ഉൾഭാഗം വ്യക്തമായി കാണാൻ കഴിയും. ബ്രഷോ മറ്റെന്തെങ്കിലും ഉപകരണം ഉപയോഗിച്ചോ ഗർഭാശയമുഖത്തുനിന്നും കോശങ്ങൾ ശേഖരിക്കുന്നു. പ്രസ്തുത കോശങ്ങൾ പ്രത്യേക ദ്രാവകത്തിലിട്ട് ടെസ്റ്റിംഗിനായി ലബോറട്ടറിയിലേയ്ക്ക് അയക്കുന്നു.

* 21 /29 വരെ പ്രായമുള്ള സ്ത്രീകളിൽ മൂന്നു വർഷത്തിലൊരിക്കൽ പാപ്പ് ടെസ്റ്റ് നടത്തേതാണ്, എച്ച് പി വി ടെസ്റ്റിംഗ് നിർദ്ദേശിക്കാറില്ല.

* 30 /65 വരെ പ്രായമുള്ള സ്ത്രീകളിൽ പാപ്പ് ടെസ്റ്റും എച്ച് പി വി ടെസ്റ്റും (കോടെസ്റ്റിംഗ് ) അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്നതാണ് അഭികാമ്യം. അല്ലാത്തപക്ഷം മൂന്നു വർഷത്തിലൊരിക്കൽ പാപ്പ് ടെസ്റ്റ് നടത്തുന്നത് സ്വീകാര്യമാണ്. പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലാത്ത പക്ഷം അണ്‍ാശയ അർബുദത്തിെൻറയും ഗർഭപാത്ര അർബുദത്തിെൻറയും യോനീഅർബുദത്തിെൻറയും സ്ക്രീനിംഗ് നടത്താറില്ല.
<center>

എച്ച് പി വി വാക്സിനേഷൻ

അണ്ഡാശയ അർബുദം, യോനീ അർബുദം, സ്ത്രീലൈംഗിയാവയവ അർബുദം തുടങ്ങിയവയ്ക്ക് കാരണമാകാറുള്ള എച്ച് പി വി(ഹ്യുമൻ പാപ്പിലോമാ വൈറസ്) യിൽ നിന്നും സംരക്ഷണം നൽകുന്നതാണ് എച്ച് പി വി വാക്സിൻ. ടീനേജ് പ്രായത്തിലെത്താത്ത (പ്രീ ടീൻസ്) ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഈ വാക്സിൻ നിർദ്ദേശിക്കാറുണ്ട്. ഒൻപതു മുതൽ ഇരുപത്തിയാറ് വയസ്സുവരെയുള്ളവർക്ക് എച്ച് പി വി വാക്സിൻ എടുക്കാവുന്നതാണ്. പ്രായത്തിെൻറ അടിസ്ഥാനത്തിൽ രണ്ടോ മൂന്നോ ഇഞ്ചക്ഷനുകളായാണ് ഈ വാക്സിൻ നൽകുന്നത്. പതിനഞ്ചു വയസിനു മുന്പാണ് വാക്സിനേഷൻ ആരംഭിക്കുന്നതെങ്കിൽ ആറു മുതൽ പന്ത്രണ്ട് മാസം വരെ ഇടവേളയിൽ രണ്ട് ഇഞ്ചക്ഷനുകളായാണ് നൽകുന്നത്. പതിനഞ്ചു മുതൽ ഇരുപത്തിയാറു വയസ്സു വരെയുള്ള കൗമാര യൗവന ഘട്ടത്തിലുള്ളവർക്ക് മൂന്നു ഇഞ്ചക്ഷനുകളായാണ് വാക്സിൻ നൽകുക.

ചികിത്സ

ബയോപ്സിയിലൂടെയാണ് ഗർഭാശയഗള അർബുദം, സ്ത്രീലൈംഗികാവയവ അർബുദം, യോനീ അർബുദം എന്നിവ നിർണയിക്കുന്നത്. ഗർഭപാത്രത്തിനുള്ളിലെ ആവരണം അഥവാ എൻഡോമെട്രിയത്തിനുണ്ടാകുന്ന അർബുദം ഡൈലറ്റേഷനിലൂടെയും ക്യുറജേിയത്തിലൂടെയുമാണ് (ഗർഭപാത്രത്തിനുള്ളിലേയ്ക്ക് പ്രത്യേക ഉപകരണം കടത്തി കോശങ്ങൾ ശേഖരിക്കുന്ന പ്രക്രിയ) സ്ഥിരീകരിക്കുന്നത്. അണ്ഡാശയ അർബുദം ബയോപ്സിയിലൂടെ നിർണ്ണയിക്കാൻ കഴിയാറില്ല. അത് ശസ്ത്രക്രിയയിലൂടെയോ ലാപ്രോസ്കോപ്പിയിലൂടെയോ ആണ് നിർണയിക്കുന്നത്.

ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെട്ടതാണ് ചികിത്സാപദ്ധതി. പ്രത്യുൽപാദന അവയവങ്ങൾക്കുണ്ടാകുന്ന അർബുദങ്ങൾക്ക് ഇവയിൽ ഒന്നിലധികം ചികിത്സകൾ ആവശ്യമായി വന്നേക്കാം. ട്യുമറും അതിനു തൊടുത്തുള്ള ലിംഫ് നോഡുകളും എടുത്തുകളയുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

ചില സാഹചര്യത്തിൽ സാന്ത്വന പരിചരണത്തിെൻറ ഭാഗമായി ട്യുമറിെൻറ ഒരു ഭാഗം എടുത്തുമാറ്റുന്ന ശസ്ത്രക്രിയ ചെയ്യാറുണ്ട്. ട്യുമറിെൻറ വലിപ്പം കുറയ്ക്കുന്നതിലൂടെ മറ്റു ചികിത്സകൾ കൂടുതൽ ഫലപ്രദമാക്കാനും കഴിയും. അണ്ഡാശയഅർബുദത്തിെൻറ ചികിത്സയിൽ കീമോതെറാപ്പിയാണ് ഉപയോഗിക്കാറുള്ളത്. പ്രത്യുൽപാദന അവയവങ്ങളിലുണ്ടാകുന്ന അർബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് കൂടി പകർന്ന മെറ്റാസ്റ്റാറ്റിക്ക് കാൻസറുകളുടെ ചികിത്സയിലും കീമോതെറാപ്പിയാണ് സാധാരണയായി ചെയ്യാറുള്ളത്.

അർബുദചികിത്സയിൽ റേഡിയേഷൻ പ്രധാനപങ്ക് വഹിക്കാറുണ്ട്. പ്രത്യേകിച്ചും ഗർഭാശയമുഖ അർബുദത്തിലും ഗർഭപാത്ര അർബുദത്തിലും സ്ത്രീലൈംഗികാവയവ അർബുദത്തിലും യോനീ അർബുദത്തിലുമാണ് കൂടുതലായി റേഡിയേഷൻ ഉപയോഗിക്കുന്നത്.

ഗർഭാശയമുഖ അർബുദത്തിലും എൻഡോമെട്രിയൽ അർബുദത്തിലും അകമേയും (ബ്രാക്കി തെറാപ്പി) പുറമേയും റേഡിയേഷൻ നൽകാറുണ്ട്. ഗർഭാശയമുഖ അർബുദത്തിെൻറ ആരംഭഘട്ടത്തിൽ ശസ്ത്രക്രിയയാണ് നിർദിഷ്ടചികിത്സ. അല്ലാത്തപക്ഷം റേഡിയേഷൻ തെറാപ്പി നിർദേശിക്കാറുണ്ട്.

ഗർഭപാത്ര അർബുദത്തിൽ ശസ്ത്രക്രിയയും അതോടൊപ്പം റേഡിയേഷനുമടങ്ങുന്ന ചികിത്സാ പദ്ധതിയാണ് സ്വീകരിക്കാറുള്ളത്. അണ്ഡാശയ അർബുദത്തിന് കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ചികിത്സാപദ്ധതി. റേഡിയേഷൻ ഉൾപ്പെടുന്ന ചികിത്സ വളരെ ചുരുക്കമായേ ഉപയോഗിക്കാറുള്ളൂ. സ്ത്രീലൈംഗികാവയവത്തിലും യോനിയിലുമുണ്ടാകുന്ന അർബുദത്തിനും റേഡിയേഷൻ ഫലപ്രദമാകാറുണ്ട്.

||

ഡോ. ജോംസി ജോർജ്
അഡീഷണൽ വൈസ് പ്രിൻസിപ്പൽ ആൻഡ് ഹെഡ് ഓങ്കോളജി സർവീസ്
സ്പെഷൽ എക്സിക്യുട്ടീവ് ഓഫീസർ, ബിസിഎംസിഎച്ച്, തിരുവല്ല

തയാറാക്കിയത്: തോമസുകുട്ടി മാത്യു