സുന്ദരിയാകാം
തിളങ്ങുന്ന ചർമം കൊതിക്കാത്ത സ്ത്രീകളില്ല. ശരീരാരോഗ്യം നിലനിർത്തുന്നതിൽ ചർമസംരക്ഷണം മുഖ്യപങ്കുവഹിക്കുന്നു. ദോഷകരമായ ഘടകങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നത് ചർമമാണ്. ചർമസംരക്ഷണത്തിന് ആയുർവേദത്തിൽ ലളിതമായ നിർദേശങ്ങളുണ്ട്. അഭ്യംഗം, വ്യായാമം, ഉദ്വർത്തനം എന്നിവ ഉൾപ്പെടുത്തിയുള്ള ജീവിതം തിളങ്ങുന്ന ആരോഗ്യപൂർണമായ ചർമം ഉറപ്പുവരുത്തും.

അഭ്യംഗം

ഒൗഷധ എണ്ണകൾ ശരിയായവിധത്തിൽ ശരീരത്തിൽ പുരട്ടുന്ന രീതിയാണിത്. പഞ്ചകർമ തിരുുചികിത്സയിലെ ഒരു വിധികൂടിയാണിത്. വേദന മുതൽ പക്ഷാഘാതംവരെ ഉള്ളവർക്ക് അഭ്യംഗം പ്രയോഗിക്കുന്നു. അഭ്യംഗംമൂലം ശരീരത്തിന് പുത്തനുണർവ് ലഭിക്കുന്നു.

ഉദ്വർത്തനം

ഒൗഷധപ്പൊടികൾ ഉപയോഗിച്ച് ചർമത്തിൽ മസാജ് ചെയ്യുന്ന രീതിയാണിത്. അമിതഭാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് ഉത്തമമാണ്.

ജീവിതരീതി

കൃത്യസമയത്തുള്ള ഭക്ഷണവും വിസർജനവും ഉറക്കവും ചർമസൗന്ദര്യം നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.

ആഹാരം

മധുരരസപ്രധാനമായ ഭക്ഷണമാണ് ചർമസൗന്ദര്യത്തിനു വേണ്ടത്. ഉപ്പ്, പുളി, കയ്പ് എന്നിവ കൂടുതലുള്ള ഭക്ഷണം യൗവനത്തിൽതന്നെ ചർമം ചുളിയുന്നതിനും പരുപരുത്തതാകുന്നതിനും കാരണമാകും. എരിവുകൂടിയ ഭക്ഷണം, പ്രത്യേകിച്ചു മധുരവുമായി ചേർത്തു കഴിക്കുന്പോൾ ചർമത്തെ കാര്യമായി ബാധിക്കില്ല. മാതളം, ഉണക്കമുന്തിരി, ഈന്തപ്പഴം, ഇളംവെള്ളരി തുടങ്ങിയവ വളരെ നല്ലതാണ്. പാവയ്ക്ക, ചുരയ്ക്ക, ചെറുപയർ മുതലായവ പോഷകസമൃദ്ധവും അമിതഭാരമുള്ളവർക്കു നല്ലതുമാണെങ്കിലും ചർമത്തിനു ഗുണകരമല്ല.

മലശോധന

ദഹനപ്രക്രിയയുടെ ഭാഗമായതും അല്ലാതെയും ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങൾ യഥാസമയം ശരീരത്തിനുള്ളിൽനിന്നു പുറംതള്ളേണ്ടതാണ്. മലം, മൂത്രം, വിയർപ്പ്, കണ്ണുനീർ, മൂക്കിലെ സ്രവം തുടങ്ങി പലവിധ മാലിന്യങ്ങൾ ശരീരത്തിലുണ്ടാകുന്നു. ഇവയെ യഥാസമയം പുറന്തള്ളിയില്ലെങ്കിൽ ശരീരത്തനു ഹാനികരമാകും. ശരീരാവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് യഥാസമയങ്ങളിലെ മലശോധന അത്യാവശ്യമാണ്.


ഉറക്കം

ശരിയായ സമയത്തുള്ള ഉറക്കവും ഏറെ പ്രധാനപ്പെതുതന്നെ. പകൽനേരം ഉറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉറക്കം ചർമത്തിനു പുത്തനുണർവ് നൽകുന്നു.

വ്യായാമം

ശരീരകലകളിൽ ആവശ്യത്തിന് ഓക്സിജനും പോഷണവും ലഭിക്കാനും ഹൃദയത്തിെൻറ പ്രവർത്തനം മെച്ചപ്പെടുത്താനും വ്യായാമം നിർബന്ധമാണ്. വ്യായാമം ശരീരദോഷങ്ങളെ ശമിപ്പിക്കുകയും ചില രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. യൗവനം നിലനിർത്താനും കൊളസ്ട്രോളും അമിതഭാരവും നിയന്ത്രിക്കാനും ഉത്തമമാണ്. വ്യായാമത്തിലൂടെ ശരീരഭംഗിയുണ്ടാകും. ശരീരവും മനസും ജാഗ്രതയോടെയിരിക്കുകയും ചെയ്യും.

ചർമം തിളങ്ങാൻ

വരണ്ട ചർമത്തിന് കുങ്കുമാദി തൈലം പരീക്ഷിക്കാം. കുറഞ്ഞഅളവിൽ മുഖത്ത് പുരിയശേഷം ഏതാനും മിനിറ്റ് മൃദുവായി തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. രാത്രി പുരട്ടിയശേഷം പിറ്റേന്നു രാവിലെ കഴുകിക്കളയുകയുമാകാം.

ഇരുണ്ടതും വരണ്ടതുമായ ചർമത്തിന് ചന്ദനം പാലിൽ ഉരച്ച് പുരട്ടാം. എണ്ണമയമുള്ള ചർമത്തിന് ലോധ്രമരത്തിെൻറ തടി പാലിൽ ഉരച്ച് പുരാം.

ഭംഗിയുള്ള ചർമമുണ്ടാകാൻ രക്തചന്ദനം പനിനീരിൽ ഉരച്ച് പ്രയോഗിക്കാം.

മേൽപറഞ്ഞ ലളിതമായ ചികിത്സാരീതികൾ ഡോക്ടറുടെ നിർദേശമില്ലാതെതന്നെ പ്രയോഗിക്കാവുന്നതാണ്. മൂന്നു മുതൽ അഞ്ചു ദിവസത്തിനകം ഫലം കാണാനാകും. രോഗലക്ഷണങ്ങൾ തുടർന്നും കാണപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണുക.

ഡോ.ജി.ജി ഗംഗാധരൻ
ഡയറക്ടർ രാമയ്യ ഇൻഡിക് സ്പെഷാലിറ്റി ആയുർവേദ
ബംഗളൂരൂ
Loading...