മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനു മുന്പ് നിങ്ങളാരെന്ന് പറയൂ
നിക്ഷേപത്തിനുള്ള മികച്ച വഴിയാണ് മ്യൂച്വൽ ഫണ്ട് . കൃത്യമായൊരു നിക്ഷേപ ശീലം വളർത്തിയെടു ക്കാൻ ഇത് തീർച്ചയായും സഹായിക്കും.

പക്ഷേ നിക്ഷേപം നടത്തണമെങ്കിൽ നിക്ഷേപകൻ ആരാണെന്നു വ്യക്തമായി അറിയിച്ചിരിക്കണം. അതായത് നിക്ഷേപകൻ കൈവൈസി രജിസ്ട്രേഷൻ ഏജൻസിയിൽ (കെആർഎ)കെവൈസി നൽകിയിരിക്കണം. സെബിയുടെ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് കെ ആർഎ.

എൻഎസ്ഡിഎൽ, സിഡിഎസ്എൽ വെഞ്ചേഴ്സ്, ഡോട്ട് എക്സ് ഇന്‍റർനാഷണൽ, കാംസ് ഇൻവെസ്റ്റർ സർവീസസ്, കാർവി ഡേറ്റ മാനേജ്മെന്‍റ് എന്നിവ കെആർഎയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഏജൻസികളാണ്. ഇവയിലൂടെയാണ് നിക്ഷേപകൻ കെവൈസി രജിസ്റ്റർ ചെയ്യേണ്ടത്.

അതിനു പ്രയാസമൊന്നുമില്ല. കെവൈസി രേഖകൾ നിക്ഷേപം നടത്താനിരിക്കുന്ന മ്യൂച്വൽ ഫണ്ടുകളെയോ ബ്രോക്കിംഗ് സ്ഥാപനങ്ങളെയോ ഏൽപ്പിച്ചാൽ മതി. അവർ ഏജിൻസികൾ വഴി കെആർഎയിൽ നിക്ഷേപകന്‍റെ കെവൈസി രജിസ്റ്റർ ചെയ്തുകൊള്ളും.

ഏറ്റവും പുതിയ ഉത്തരവനുസരിച്ച് മ്യൂച്വൽ ഫണ്ട് കെ വൈസിയിൽ ആധാർ വിവരങ്ങൾ കൂടി നിർബന്ധമാക്കിയിട്ടുണ്ട്. ഇപ്പോൾ ആധാർ വിവരങ്ങൾ നൽകിയിട്ടില്ലാത്തവർ ഡിസംബർ 31 നകം ആധാറുമായി മ്യൂച്ചൽ ഫണ്ടിനെ ബന്ധിപ്പിക്കണം.

ഐഡന്‍റിറ്റി പ്രൂഫ്
ഐപാൻകാർഡ്
ഐആധാർ കാർഡ്
ഐവോട്ടർ ഐഡന്‍റിറ്റി കാർഡ്
ഐപാസ്പോർട്ട്
ഐഡ്രൈവിംഗ് ലൈസൻസ്
ഇവയിലേതെങ്കിലും സമർപ്പിക്കുക. ഐഡന്‍റിറ്റി പ്രൂഫിൽ നിങ്ങളുടെ ഫോട്ടോ ഉണ്ടായരിക്കണം എന്നത് നിർബന്ധമാണ്. അതോടൊപ്പം കേന്ദ്ര - സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, റെഗുലേറ്ററി അതോററ്റികൾ, ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, ഐസിഎഐ, ഐസിഡബ്ല്യുഐ, പൊതു ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന ഐഡന്‍റിറ്റി രേഖയുമായിരിക്കണം.

വിലാസം തെളിയിക്കുന്ന രേഖ
ഐആധാർ കാർഡ്
ഐവോട്ടർ ഐഡി കാർഡ്
ഐപാസ്പോർട്ട്
ഐഡ്രൈവിംഗ് ലൈസൻസ്
ഐവീട് വാടകയ്ക്ക് നൽകിയതിന്‍റെയോ വിൽപ്പനയുടെയോ രജിസ്റ്റർ ചെയ്ത ഉടന്പടി
ഐറേഷൻ കാർഡ്
ഐഇൻഷുറൻസ് പോളിസിയുടെ കോപ്പി
ഐവൈദ്യുതി, ഗ്യാസ്, ടെലിഫോണ്‍ എന്നിവയുടെ ഏതിന്‍റെ യെങ്കിലും മൂന്നുമാസത്തിലധികം പഴക്കമില്ലാത്ത ബില്ല്.
ഐഫ്ളാറ്റിന്‍റെ മെയിന്‍റനൻസ് ബില്ല്
ഐബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് മൂന്നുമാസത്തിലധികം പഴക്കമില്ലാത്തത്.
ഐ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക് മാനേജർമാർ, ഗസറ്റഡ് ഓഫീസർമാർ, പാർലമെന്‍റ് മെന്പർമാർ, മൾട്ടി നാഷണൽ ഫോറിൻ ബാങ്ക്, തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി അതോററ്റികളാരെങ്കിലും നൽകുന്ന രേഖകൾ.
ഐരേഖകളിൽ ഫോട്ടോ ഉണ്ടായരിക്കണം എന്നത് നിർബന്ധമാണ്. അതോടൊപ്പം കേന്ദ്ര - സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, റെഗുലേറ്ററി അതോററ്റികൾ, ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, ഐസിഎഐ, ഐസിഡബ്ല്യുഐ, പൊതു ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന ഐഡന്‍റിറ്റി രേഖകൾ.
കാൻസൽഡ് ചെക്ക്
രേഖകളോടൊപ്പം റദ്ദാക്കിയ ബ്ലാങ്ക് ചെക്കു കൂടി നൽകണം. ഓണ്‍ലൈനായിട്ടാണ് നിക്ഷേപം നടത്തുന്നതെങ്കിൽകൂടി റദ്ദാക്കിയ ചെക്ക് നൽകണം.

മ്യൂച്വൽ ഫണ്ട് അക്കൗണ്ട് തുറക്കാൻ

ഒരു അസറ്റ് മാനേജ്മെന്‍റ് കന്പനിയെ മ്യൂച്വൽ ഫണ്ട് അക്കൗണ്ട് തുറക്കാനായി സമീപിച്ചാൽ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.
1. മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഓപ്പണിംഗ് ഫോം
2. ഇസിഎസിനുവേണ്ടി ബാങ്കിലേക്ക് മറ്റൊരു ഫോം പൂരിപ്പിച്ചു നൽകണം.
3. സികെവൈസി ഫോം

അപേക്ഷ ഫോം
അപേക്ഷ ഫോമിൽ പേര്, അഡ്രസ്, എത്ര യൂണിറ്റിനാണ് അപേക്ഷിക്കുന്നത് തുടങ്ങിയ വിവരങ്ങൾ നൽകിയാൽ മതി.

നിലവിൽ ഡീമാറ്റ് അക്കൗണ്ട് ഉള്ളവരാണെങ്കിൽ, വാങ്ങുന്ന മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഡീമാറ്റ് അക്കൗണ്ടിൽ ലഭ്യമാകും. അതുകൊണ്ട് ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ ആ വിവരങ്ങൾ സബ്സ്ക്രിപ്ഷൻ ഫോമിൽ നൽകണം.

ഒരുമിച്ചു വലിയൊരു തുകയോ അല്ലെങ്കിൽ എസ്ഐപി രീതിയിലോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താവുന്നതാണ്. എസ്ഐപി രീതിയിലാണെങ്കിൽ കൃത്യമായ ഒരു നിക്ഷേപ ശീലവും അതോടൊപ്പം വളരും. എസ്ഐപിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇസിഎസ് ( ഇലക്ട്രോണിക് ബാങ്കിംഗ്) വഴി നിക്ഷേപം നടത്താം. ഇതുവഴി നിക്ഷേപത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കൃത്യസമയത്ത് ബാങ്കിൽ പണം ഉറപ്പാക്കിയാൽ മാത്രം മതി.

മ്യൂച്വൽ ഫണ്ട് ഓണ്‍ലൈൻ

മ്യൂച്വൽ ഫണ്ടിൽ ഓഫ് ലൈൻ വഴിയുള്ള നിക്ഷേപം അൽപ്പം ബുദ്ധിമുട്ടാണ്. ഡിസ്ട്രിബ്യൂട്ടറെ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കണം. സമയം നഷ്ടപ്പെടും. പുതിയ പുതിയ ഫണ്ടുകളോ എസ്ഐപി നിക്ഷേപമോ ആരംഭിക്കുന്പോൾ രേഖകളെല്ലാം വീണ്ടും വീണ്ടും സമർപ്പിക്കേണ്ടതായി വരും. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നതാണ് ഓണ്‍ലൈൻ വഴിയുള്ള നിക്ഷേപം. ഒറ്റത്തവണ രേഖകൾ സമർപ്പിച്ചാൽ മതി. അപ്പോൾ ഒരു കോമണ്‍ അക്കൗണ്ട് നന്പർ ലഭിക്കും അതുപയോഗിച്ച് പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്താം.

കെവൈസി, ഇകെവൈസി, സികെവൈസി

നിക്ഷേപകർക്ക് പലപ്പോഴും സംശയമുണ്ടാകും ഏത് കെവൈസിയാണ് തങ്ങൾ സമർപ്പിക്കേണ്ടതെന്ന് അതുകൊണ്ട് വിവിധ കെവൈസികളെക്കുറിച്ച് ഒരു പരിശോധന നടത്താം
കെവൈസി (നോ യുവർ കസ്റ്റമർ)
മ്യൂച്വൽ ഫണ്ട് മേഖലയിൽ കെവൈസി ഇന്ന് നിർബന്ധമാക്കിയിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ അപേക്ഷ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം ഇൻ പേഴ്സണ്‍ വെരിഫിക്കേഷൻ (ഐപിവി) കൂടി നടത്തും.
വിജയകരമായി നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ അവ കെആർഎ (കെവൈസി രജിസ്ട്രേഷൻ ഏജൻസി)യിൽ ചേർക്കും. അതിനുശേഷം ഈ വിവരങ്ങൾ നിങ്ങളുടെ ഡാറ്റബേസിലേക്ക് അപ് ലോഡ് ചെയ്യും.
ഇ കെവൈസി
ഇ കെവൈസിയിൽ നിക്ഷേപകന്‍റെ ആധാർ നന്പർ അടിസ്ഥാനമാക്കിയാണ് കെവൈസി രജിസ്റ്റർ ചെയ്യുന്നത്. ഇ കെവൈസി വന്നതോടെ പേപ്പർ അടിസ്ഥാനമാക്കിയുള്ളതും ഐപിവി(ഇൻ പേഴ്സണൽ വെരിഫിക്കേഷൻ)യും ലളിതമായി.
ഇ കെവൈസി രണ്ടു വിധത്തിലാണ് നിക്ഷേപകന്‍റെ ഐഡന്‍റിറ്റി സാധുവാണോയെന്ന് പരിശോധിക്കുന്നത്.
1. വണ്‍ ടൈം പാസ് വേർഡ്(ഒടിപി): ഇതുവഴി നിക്ഷേപകന് ഒരു സാന്പത്തിക വർഷം 50,000 രൂപവരെയെ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കു. ഈ രീതിയിൽ ഇ കെവൈസി പൂർത്തിയാക്കുന്നവരോട് നിക്ഷേപം ഓണ്‍ലൈൻ ഇലക്ട്രോണിക് രീതിയിൽ തന്നെ ചെയ്യണമെന്നും സെബി നിർദേശിക്കുന്നു.
2. ബയോമെട്രിക്: ഈ രീതിയിൽ ഇ കെവൈസി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പ്രത്യേ നിബന്ധനകളൊന്നുമില്ല. എന്തെങ്കിലും നിബന്ധനയുണ്ടെങ്കിൽ തന്നെ അത് ഫണ്ട് ഹൗസുകളാണ് തീരുമാനി്കുന്നത്.

സികെവൈസി (സെൻട്രൽ കെവൈസി)
കെവൈസി നടപടി ക്രമം എളുപ്പത്തിലാക്കുന്നതിനുള്ള ഇന്ത്യ ഗവണ്‍മെന്‍റ് നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണ് സികെവൈസി.
സികെവൈസി കൈകാര്യം ചെയ്യുന്നത് സിഇആർഎസ്എഐ (സെൻട്രൽ രജിസ്റ്ററി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീസ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ്) ആണ്. നിക്ഷേപകർക്ക് ഒരു തവണ മാത്രം കെവൈസി രജിസ്ട്രേഷൻ നടപ്പിലാക്കുന്നതിനുള്ള ഒരു സംവിധാനം നടപ്പിലാക്കുക എന്നതാണ് സികെവൈസിയിലൂടെ ഉദേശിക്കുന്നത്.
ഇതുവഴി ആർബിഐ, സെബി, ഐആർഡിഎ, പിഎഫ്ആർഡിഎ എന്നിവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിൽ ഇടപാടുകൾ നടത്താൻ ഒന്നിൽ കൂടുതൽ തവണ കെവൈസി രജിസ്റ്റർ ചെയ്യേണ്ടതായി വരുന്നില്ല. നിക്ഷേപകർക്ക് സുഗമമായി തങ്ങളുടെ നിക്ഷേപം നടത്താം. 2017 ഫെബ്രുവരി ഒന്നുമുതലുള്ള നിക്ഷേപങ്ങൾക്ക് സികെവൈസി നിർബന്ധമാക്കിയിരിക്കുകയാണ്.

പുതിയ നിക്ഷേപകർ

നിലവിൽ കെആർഎയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരാണ് പുതിയ നിക്ഷേപകർ. അങ്ങനെയുള്ളവർ അപേക്ഷ ഫോമിനൊപ്പം സികെവൈസി ഫോം കൂടി പൂരിപ്പിച്ചു നൽകണം. അതോടൊപ്പം കെആർഎയുടെ അപോക്ഷ ഫോമും കൂടി പൂരിപ്പിച്ചു നൽകണം.

നിലവിലുള്ള നിക്ഷേപകർ

ഒരു പക്ഷേ, നിങ്ങളുടെ വിവരങ്ങൾ നിലവിൽ കെആർഎയിൽ ഉണ്ടെങ്കിൽ നിങ്ങൾ നിലവിലുള്ള നിക്ഷേപകരുടെ ഗണത്തിൽവരും. വിവരങ്ങൾ നൽകുന്പോൾ തന്നെ ഇതറിയാം. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം തുടരാം. എന്തെങ്കിലും വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ അതു ചേർക്കാം.

മ്യൂച്വൽ ഫണ്ടുകൾ എവിടെനിന്നും വാങ്ങിക്കാം

1. ഡയറക്ട് പ്ലാൻ: ഡിസ്ട്രിബ്യൂട്ടർ വഴിയല്ലാതെ മ്യൂച്വൽ ഫണ്ടുകൾ വാങ്ങിക്കാനുദേശിക്കുന്നവരാണ് ഡയറക്ട് പ്ലാൻ തെരഞ്ഞെടുക്കുന്നത്.ഈ രീതിയിൽ എക്സ്പെൻസ് റേഷ്യോ കുറവായിരിക്കും. അതോടൊപ്പം റിട്ടേണ്‍ അൽപ്പം ഉയർന്നതായിരിക്കും. ഡയറക്ട് പ്ലാൻ വഴിയാണ് മ്യൂച്വൽ ഫണ്ട് വാങ്ങിക്കുന്നതെങ്കിൽ ഡസിട്രിബ്യൂട്ടർക്ക് നൽകേണ്ട ചാർജുകളൊന്നും നൽകേണ്ടതില്ല.

2. ഇന്‍റർമീഡിയറിസ്: വിവധ തരത്തിലുള്ള ഇന്‍റർമീഡിയറീസ് നിലനിൽക്കുന്നുണ്ട്. ബാങ്കുകൾ, ദേശീയ തലത്തിലും പ്രാദേശികവുമായുള്ള വിതരണ കന്പനികൾ, സ്റ്റോക്ക് ബ്രോക്കർമാർ, വ്യക്തികൾ, സാന്പത്തിക ഉപദേശകർ എന്നവരാണ് പ്രധാനമായും ഇന്‍റർമീഡിയറീസായി പ്രവർത്തിക്കുന്നത്. എല്ലാ ഇന്‍റർ മീഡിയറീസും ്അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇ്ൻ ഇന്ത്യ(ആംഫി) യിൽ രജിസ്റ്റർ ചെയ്യണം.
ഇന്‍റർ മീഡിയറീസ് വഴിയാണ് മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതെങ്കിൽ അപോക്ഷ ഫോം പൂരിപ്പിക്കുക, അത് സമർപ്പിക്കുക, അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് നൽകുക എന്നീ സേവനങ്ങളെല്ലാം ഇന്‍റർമീഡിയറീസ് ചെയ്തു നൽകും. പക്ഷേ, ഈ സേവനങ്ങൾക്കെല്ലാം നിശ്ചിത തുക ഫീസായി ഇവർക്ക് നൽകേണ്ടതുണ്ട്.

3. ഐഎഫ്എ(ഇൻഡിപെൻഡന്‍റ് ഫിനാൻഷ്യൽ അഡ്വൈസർ): മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് ആവശ്യമായ നിർദേശങ്ങൾ തരുന്ന വ്യക്തികളായിരിക്കുമിവർ. ഇവരും അപേക്ഷ ഫോം പൂരിപ്പിക്കുക, അത് സമർപ്പിക്കുക തുടങ്ങിയ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കാനാവശ്യമായ സഹായങ്ങൾ നൽകുന്നവരാണ്.

4. എഎംസിയിൽ നിന്നും നേരിട്ട്: അസറ്റ് മാനേജ്മെന്‍റ് കന്പനി(എഎംസി) യിലൂടെ നേരിട്ട് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താവുന്നതാണ്.ആദ്യത്തെ മ്യച്വൽ ഫണ്ട് നിക്ഷേപം നടത്തുന്പോൾ എഎംസി (അസറ്റ് മാനേജ്മെന്‍റ് കന്പനി) സന്ദർശിച്ചു വേണം നിക്ഷേപം നടത്താൻ. പിന്നീടുള്ള നിക്ഷേപങ്ങൾ ഓണ്‍ലൈനായി തന്നെ നടത്താവുന്നതാണ്. ഓഫ്ൈ ലൈനായി നടത്താനാ ഗ്രഹിക്കുന്നവർക്ക് അങ്ങനെയും നിക്ഷേപം നടത്താം.

5. ഓണ്‍ലൈൻ പോർട്ടൽ : മ്യൂച്വൽ ഫണ്ടിൽ ഓണ്‍ലൈൻ പോർട്ടലുകൾ വഴിയും നിക്ഷേപിക്കാം. മിക്ക പോർട്ടലുകൾക്കും ഫണ്ട് എളുപ്പത്തിൽ കൈമാറ്റം നടത്താനായി ബാങ്കുകളുമായി ടൈ അപുമുണ്ടാകും. ഓണ്‍ലൈൻ പോർട്ടലുകൾ അക്കൗണ്ട് തുടങ്ങുന്നതിന്‍റെ ഭാഗമായി ഒരു തുക ഫീസായി ഈടാക്കും.
6. ബാങ്ക് വഴി: ബാങ്കുകൾ വിവിധ അസറ്റ് മാനേജ്മെന്‍റ് കന്പനികളുടെ ഫണ്ടുകൾ വിതരണം ചെയ്യുന്ന മധ്യവർത്തികളായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ബാങ്ക് അക്കൗണ്ട് വഴി നിങ്ങൾക്ക് മ്യൂച്വൽ പണ്ടുകൾ വാങ്ങിക്കാം
7. ഡീമാറ്റ് അക്കൗണ്ട് അല്ലെങ്കിൽ ട്രേഡിംഗ് അക്കൗണ്ട് വഴി: ഡീമാറ്റ് അക്കൗണ്ട് ഉള്ളവർക്ക് ഈ അക്കൗണ്ട് വഴി മ്യൂച്വൽ ഫണ്ടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം.

മ്യൂച്ചൽ ഫണ്ട് ആധാറുമായി ലിങ്ക് ചെയ്യാൻ

ഉപഭോക്താക്കൾക്ക് ഡിസ്ട്രിബ്യൂട്ടർ വഴി ആധാർ ലിങ്ക് ചെയ്യാം. ഓണ്‍ലൈൻ വഴിയും വളരെ എളുപ്പത്തിൽ ആധാർ ലിങ്ക് ചെയ്യാം. ഓണ്‍ലൈൻ വഴിയാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെങ്കിൽ നിക്ഷേപകന്‍റെ ഫോളിയോ നന്പർ മുതലായവ അറിഞ്ഞിരിക്കേണ്ടതുണ്ട്.

വിവരങ്ങൾ നൽകുക

നിക്ഷേപകൻ കെആർഎ (കെവൈസി രജിസ്ട്രേഷൻ ഏജൻസി) വെബ്സൈറ്റിൽ കയറുക. പാൻ നന്പർ, ഇമെയിൽ അഡ്രസ്, അസറ്റ് മാനേജ് മെന്‍റ് കന്പനിയുടെ പേര്, ബാങ്കിന്‍റെ പേര്, ജനനതീയ്യതി, തുടങ്ങിയ വിവരങ്ങൾ നൽകുക. ഇത്രയും വിവരങ്ങൾ നൽകുന്പോൾ തെറ്റൊന്നുമില്ല എങ്കിൽ ആധാർ നന്പറും രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറും നൽകുക.

ആധാർ സാധുവാണോയെന്ന് പരിശോധിക്കുക
ആധാർ നന്പറും രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറും നൽകി കഴിയുന്പോൾ ആധാർ ഓതന്‍റിഫിക്കേഷൻ സ്ക്രീൻ തെളിയും. ഒരു ഒടിപി മൊബൈൽ നന്പറിലേക്ക് അയയ്ക്കും. അത് സ്ക്രീനൽകുക.
ഡോക്യുമെന്‍റ്സ് അപ് ലോഡ് ചെയ്യുക
ആധാർ സാധുവാണോയെന്ന പരിശോധനയ്ക്കു ശേഷം നിക്ഷേപകൻ സെൽഫ് അറ്റസ്റ്റ് (ഡിജിറ്റൽ സിഗ്നേച്ചർ) ചെയ്ത ഇ-ആധാർ അപ് ലോഡ് ചെയ്യണം.
വെരിഫിക്കേഷൻ
ആധാർ നന്പറും രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പറും യുഐഡിഐയുടെ ആധാർ ഡാറ്റബേസ് വെരിഫൈ ചെയ്യും. വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ ഇ-കെവൈസി പൂർത്തിയായെന്നും ഉപഭോക്താവിന് ഇടപാടുകൾ നടത്താമെന്നുമുള്ള നോട്ടിഫിക്കേഷൻ സ്ക്രീനിൽ തെളിയും.
ഐ ഇ കെവൈസി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതും ഇതേ രീതിയിൽ തന്നെയാണ്.
ശ്രദ്ധിക്കാൻ
ഐ വ്യക്തിഗത അക്കൗണ്ടുള്ളവർക്കെ ഈ രീതിയിൽ ഇ-കെവൈസിയും ആധാർ വെരിഫിക്കേഷനും പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.
ഐ സെബിയുടെ നിർദേശ പ്രകാരം ഒരു സാന്പത്തിക വർഷം 50000 രൂപ വരെയുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നവർക്കു മാത്രമേ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി വെരിഫിക്കേഷൻ ഒടിപി വഴി സാധിക്കു.
ഐ നിക്ഷേപ തുക 50000 രൂപയ്ക്കു മുകളിൽ നിക്ഷേപം നടത്തുന്നവരാണെങ്കിൽ ബയോമെട്രിക് വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്.