പിന്നാക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് മുണ്ടൂരില്‍
തൃശൂര്‍: പിനാക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് മുണ്ടൂര്‍ ഷോറൂം ഡിസംബര്‍ 18-നു തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് റോയല്‍ എന്‍ഫീല്‍ഡ് കേരള റീജണല്‍ മാനേജര്‍ ലിജിന്‍ രാജ്, റീജണല്‍ സെയില്‍സ് മാനേജര്‍ ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.

ഉദ്ഘാടനത്തിനു മുന്നോടിയായി പിനാക്കിള്‍ തൃശൂര്‍ ഷോറൂമില്‍നിന്ന് മുണ്ടൂരിലേക്ക് ബുള്ളറ്റ് റൈഡ് നടക്കും. 50 റൈഡര്‍മാര്‍ അടങ്ങുന്ന സംഘത്തെ മറീന മൈക്കിള്‍ കുരിശിങ്കല്‍ നയിക്കും.