ആകർഷകം, ഈ ക്ലാസിക് എഡിഷൻ ജുപ്പീറ്റർ
ക​​​ന്പ​​​നി​​​യു​​​ടെ പ​​​താ​​​ക​​​വാ​​​ഹ​​​ക മോ​​​ഡ​​​ലു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ജു​​​പ്പീ​​​റ്റ​​​റി​​​നെ കൂ​​​ടു​​​ത​​​ൽ മി​​​ക​​​വാ​​​ർ​​​ന്ന രൂ​​​പ​​​ത്തി​​​ലും ഭാ​​​വ​​​ത്തി​​​ലും ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ക്ലാ​​​സി​​​ക് എ​​​ഡി​​​ഷ​​​നി​​​ലൂ​​​ടെ. ഐ​​​വ​​​റി പ്രീ​​​മി​​​യം പെ​​​യി​​​ന്‍റും ക്രോം ​​​പ്ലേ​​​റ്റ​​​ഡ് റൗ​​​ണ്ട് റി​​​യ​​​ർ​​​വ്യൂ മി​​​റ​​​റു​​​ക​​​ളും ഏ​​​വ​​​രെ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന ക്ലാ​​​സി​​​ക് സ്റ്റൈ​​​ൽ വാ​​​ഹ​​​ന​​​ത്തി​​​ന് ന​​​ല്കു​​​ന്നു​​​ണ്ട്. വി​​​ൻ​​​ഡ്ഷീ​​​ൽ​​​ഡ് ഡി​​​സൈ​​​നും ഡു​​​വ​​​ൽ ടോ​​​ണ്‍ സീ​​​റ്റ് ക​​​വ​​​റും ക്രോം ​​​പ്ലേ​​​റ്റ​​​ഡ് ബാ​​​ക്ക് റെ​​​സ്റ്റും ഈ ​​​മോ​​​ഡ​​​ലി​​​ൽ പു​​​തു​​​മ​​​യാ​​​ണ്.

ഡി​​​സൈ​​​ൻ

ആ​​​ദ്യം സൂ​​​ചി​​​പ്പി​​​ച്ച​​​തു​​​പോ​​​ലെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ സ​​​ണ്‍ലൈ​​​റ്റ് ഐ​​​വ​​​റി നി​​​റ​​​ത്തി​​​ൽ പ്രീ​​​മി​​​യം ക്രോം ​​​ഹൈ​​​ലൈ​​​റ്റു​​​ക​​​ളാ​​​ണ് ജു​​​പ്പീ​​​റ്റ​​​ർ ക്ലാ​​​സി​​​ക് എ​​​ഡി​​​ഷ​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം. റൗ​​​ണ്ട് റി​​​യ​​​ർ​​​വ്യൂ മി​​​റ​​​റു​​​ക​​​ളും വി​​​ൻ​​​ഡ് ഷീ​​​ൽ​​​ഡും റെ​​​ട്രോ സ്റ്റൈ​​​ൽ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ക​​​ണ്‍സോ​​​ളും ക്ലാ​​​സി​​​ക് ലു​​​ക്കി​​​ന് മാ​​​റ്റുകൂ​​​ട്ടു​​​ന്നു. ഈ ​​​സെ​​​ഗ്മെ​​​ന്‍റി​​​ൽ മ​​​റ്റു മോ​​​ഡ​​​ലു​​​ക​​​ളി​​​ലൊ​​​​​​ന്നും ഇ​​​ല്ലാ​​​ത്ത കു​​​ഷ്യ​​​ൻ​​​ഡ് ക്രോം ​​​പ്ലേ​​​റ്റ​​​ഡ് ബാ​​​ക്ക്റെ​​​സ്റ്റും പ്രീ​​​മി​​​യം ഡു​​​വ​​​ൽ​​​ടോ​​​ണ്‍ സീ​​​റ്റു​​​മാ​​​ണ് ജു​​​പ്പീ​​​റ്റ​​​ർ ക്ലാ​​​സി​​​ക്കി​​​ന് ടി​​​വി​​​എ​​​സ് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഡീ​​​റ്റെ​​​യ്ൽ​​​ഡ് സ്റ്റി​​​ച്ചിം​​​ഗ് ആ​​​യ​​​തി​​​നാ​​​ൽ ആ​​​ഡം​​​ബ​​​ര പ്രൗ​​​ഡി എ​​​ടു​​​ത്തുകാ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ക​​​ണ്‍സോ​​​ൾ അ​​​ന​​​ലോ​​​ഗ് സ്പീ​​​ഡോ​​​മീ​​​റ്റ​​​റും ഓ​​​ഡോ​​​മീ​​​റ്റ​​​റും.

മ​​​റ്റു ഫീ​​​ച്ച​​​റു​​​ക​​​ൾ

എ​​​ക്സ്റ്റേ​​​ണ​​​ൽ ഫ്യു​​​വ​​​ൽ ഫി​​​ല്ലിം​​​ഗ്, മൊ​​​ബൈ​​​ൽ ചാ​​​ർ​​​ജിം​​​ഗ് പോ​​​ർ​​​ട്ട്.

എ​​​ൻ​​​ജി​​​ൻ

4-സ്ട്രോ​​​ക്ക് സിം​​​ഗി​​​ൾ സി​​​ലി​​​ണ്ട​​​ർ എ​​​യ​​​ർ കൂ​​​ൾ​​​ഡ് ഒ​​​എ​​​ച്ച്സി (ഓ​​​വ​​​ർ​​​ഹെ​​​ഡ് കാം​​​ഷാ​​​ഫ്റ്റ്) എ​​​ൻ​​​ജി​​​നാ​​​ണ് ക്ലാ​​​സി​​​ക് ജു​​​പ്പീ​​​റ്റ​​​റി​​​ന്‍റെ ക​​​രു​​​ത്ത്. എ​​​ട്ട് ബി​​​എ​​​ച്ച്പി പ​​​വ​​​റി​​​ൽ 8.4 എ​​​ൻ​​​എം ടോ​​​ർ​​​ക്ക് ഈ ​​​എ​​​ൻ​​​ജി​​​ൻ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു. ബി​​​എ​​​സ് 4 മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള എ​​​ൻ​​​ജി​​​ന് ഡി​​​ജി​​​റ്റ​​​ൽ ഐ​​​ഡി​​​ഐ, ഇ​​​ഗ്നി​​​ഷ​​​ൻ മാ​​​പ്പ് എ​​​ന്നി​​​വ​​​യു​​​ള്ള​​​തി​​​നാ​​​ൽ മി​​​ക​​​ച്ച മൈ​​​ലേ​​​ജ് ക​​​ന്പ​​​നി ഉ​​​റ​​​പ്പു ന​​​ല്കു​​​ന്നു​​​ണ്ട്. ഇ​​​രു​​​ച​​​ക്ര നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ പേ​​​റ്റെ​​​ന്‍റു​​​ള്ള എ​​​ക്ക​​​ണോ​​​മീ​​​റ്റ​​​ർ വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ള​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് എ​​​ക്കോ, പ​​​വ​​​ർ മോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നു.


എ​​​ക്കോ-​​​പ​​​വ​​​ർ മോ​​​ഡു​​​ക​​​ൾ

വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഇ​​​ന്ധ​​​ന ഉ​​​പ​​​യോ​​​ഗം ഡ്രൈ​​​വ​​​ർ​​​ക്കു തി​​​രി​​​ച്ച​​​റി​​​ഞ്ഞ് കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് എ​​​ക്ക​​​ണോ​​​മീ​​​റ്റ​​​ർ വാ​​​ഹ​​​ന​​​ത്തി​​​ന് ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്. മീറ്റർ കൺസോളിൽ ഇതിനുള്ള ഇൻഡിക്കേറ്ററുക ളുണ്ട് എ​​​ക്കോ മോ​​​ഡി​​​ൽ ഡ്രൈ​​​വ് ചെ​​​യ്യു​​​ന്പോ​​​ഴാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ന് മി​​​ക​​​ച്ച ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​വ​​​ർ മോ​​​ഡി​​​ലേ​​​ക്കു മാ​​​റി​​​യാ​​​ൽ ഇ​​​ന്ധ​​​ന​​​ച്ചെ​​​ല​​​വ് ഉ​​​യ​​​രും. മൈ​​​ലേ​​​ജ് നോ​​​ക്കി വാ​​​ഹ​​​നം ഡ്രൈ​​​വ് ചെ​​​യ്യാ​​​ൻ ഈ ​​​മോ​​​ഡു​​​ക​​​ൾ സ​​​ഹാ​​​യി​​​ക്കും.

ബ്രേ​​​ക്കിം​​​ഗ്

ഇ​​​രു ച​​​ക്ര​​​ങ്ങ​​​ളി​​​ലും 90/90-12 ട്യൂ​​​ബ് ലെ​​​സ് ട​​​യ​​​റു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​മാ​​​വ​​​ധി ബ്രേ​​​ക്കിം​​​ഗ് ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി മു​​​ന്നി​​​ൽ 220എം​​​എം ഡി​​​സ്ക് ബ്രേ​​​ക്കും പി​​​ന്നി​​​ൽ 130 എം​​​എം ഡ്രം ​​​ബ്രേ​​​ക്കും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്നു.

കൂ​​​ടാ​​​തെ, മി​​​ക​​​ച്ച സ​​​സ്പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​ണ്. മു​​​ന്നി​​​ൽ അ​​​ഡ്വാ​​​ൻ​​​ഡ് ടെ​​​ലി​​​സ്കോ​​​പി​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​നും പി​​​ന്നി​​​ൽ ഗ്യാ​​​സ് ചാ​​​ർ​​​ജ്ഡ് മോ​​​ണോ ഷോ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​നു​​​മാ​​​ണ്.

സു​​​ര​​​ക്ഷ

ഓ​​​ട്ടോ ഹെ​​​ഡ് ലാ​​​ന്പ് ഓ​​​ണ്‍ സം​​​വി​​​ധാ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള ഹാ​​​ല​​​ജ​​​ൻ ഹെ​​​ഡ് ലൈ​​​റ്റു​​​ക​​​ൾ, 220 എം​​​എം ഡി​​​സ്ക് ബ്രേ​​​ക്ക് എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന സു​​​ര​​​ക്ഷാ ഫീ​​​ച്ച​​​റു​​​ക​​​ൾ.

വി​​​ല : 63,372 രൂ​​​പ (എ​​​ക്സ് ഷോ​​​റൂം)

ടെ​​​സ്റ്റ് ഡ്രൈ​​​വ്:
കോ​​​ട്ട​​​യം ടി​​​വി​​​എ​​​സ്
ഫോൺ: 9746472407


ചു​​​രു​​​ക്ക​​​ത്തി​​​ൽ

മൈ​​​ലേ​​​ജ് - 62 kmpl
ഫ്ര​​​ണ്ട് ബ്രേ​​​ക്ക് - ഡി​​​സ്ക്
റി​​​യ​​​ർ ബ്രേ​​​ക്ക് - ഡ്രം
​​​വീ​​​ൽ ടൈ​​​പ്പ് - അ​​​ലോ​​​യ്
സ്റ്റാ​​​ർ​​​ട്ടിം​​​ഗ് - കി​​​ക്ക് ആ​​​ൻ​​​ഡ് സെ​​​ൽ​​​ഫ് സ്റ്റാ​​​ർ​​​ട്ട്
ഇ​​​ന്ധ​​​ന​​​ശേ​​​ഷി - 5 ലി​​​റ്റ​​​ർ
എ​​​ൻ​​​ജി​​​ൻ ടൈ​​​പ്പ് - 4 സ്ട്രോ​​​ക്ക്, സിം​​​ഗി​​​ൾ സി​​​ലി​​​ണ്ട​​​ർ, എ​​​യ​​​ർ കൂ​​​ൾ​​​ഡ്, ഒ​​​എ​​​ച്ച്സി
സി​​​സി - 109.7
ഗി​​​യ​​​ർ​​​ബോ​​​ക്സ് - ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്
ഇ​​​ന്ധ​​​നം - പെ​​​ട്രോ​​​ൾ

ഓട്ടോസ്പോട്ട്/ഐബി
Loading...