ത​മി​ഴ് കാ​ർ​വാ​ൻ എ​ത്തി
ത​മി​ഴ് കാ​ർ​വാ​ൻ എ​ത്തി
Wednesday, December 20, 2017 3:56 AM IST
ഹി​ന്ദി സം​ഗീ​ത​പ്രേ​മി​ക​ളെ വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ട് സം​ഗീ​ത ക​ന്പ​നി​യാ​യ സാ​രേ​ഗ​മ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഒ​രു ഉ​പ​ക​ര​ണം അ​വ​ത​രി​പ്പി​ച്ചു- കാ​ർ​വാ​ൻ. പേ​രു​കേ​ട്ട് തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട, കാ​റും വാ​നു​മൊ​ന്നു​മ​ല്ല കാ​ർ​വാ​ൻ. പ​ഴ​യ റേ​ഡി​യോ സെ​റ്റി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന പാ​ട്ടു​പെ​ട്ടി​യാ​ണ് കാ​ർ​വാ​ൻ. 5000 പാ​ട്ടു​ക​ളാ​ണ് അ​തി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന​ര കി​ലോ​ഗ്രാം മാ​ത്രം ഭാ​ര​മു​ള്ള ഇ​തി​ൽ ര​ണ്ടു സ്പീ​ക്ക​റു​ക​ളും എ​ൽ​സി​ഡി ഡി​സ്പ്ലേ​യു​മു​ണ്ട്. ബ്ലൂ​ടൂ​ത്ത് ക​ണ​ക്ടി​വി​റ്റി, യു​എ​സ്ബി പ്ലേ​ബാ​ക്ക്, എ​ഫ്എം റേ​ഡി​യോ, ഹെ​ഡ്ഫോ​ണി​ന് 3.5എം​എം ജാ​ക് എ​ന്നി​ങ്ങ​നെ പാ​ട്ടി​നു​ള്ള എ​ല്ലാ​വ​ഴി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് കാ​ർ​വാ​ൻ. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്്ഷ​നി​ല്ലാ​തെ​യും പാ​ട്ടു​കേ​ൾ​ക്കാം.

ഇ​പ്പോ​ഴി​താ, കാ​ർ​വാ​ന്‍റെ ത​മി​ഴ് പ​തി​പ്പ് പു​റ​ത്തി​യി​രി​ക്കു​ന്നു. ഒ​പ്പം കാ​ർ​വാ​ൻ മി​നി എ​ന്ന പേ​രി​ൽ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റും അ​വ​ത​രി​പ്പി​ച്ചു. യ​ഥാ​ക്ര​മം 5,990 രൂ​പ​യും 2,290 രൂ​പ​യു​മാ​ണ് വി​ല.
ഹി​ന്ദി​യി​ലേ​തു​പോ​ലെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത അ​യ്യാ​യി​രം പാ​ട്ടു​ക​ളാ​ണ് ത​മി​ഴ് കാ​ർ​വാ​നി​ലു​മു​ള്ള​ത്. സി​നി​മാ​പ്പാ​ട്ടു​ക​ൾ, ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ ശാ​സ്ത്രീ​യ സം​ഗീ​ത​വും ഇ​ൻ​സ്ട്ര​മെ​ന്‍റ​ൽ മ്യൂ​സി​ക്കും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗാ​യ​ക​ർ, സം​ഗീ​ത​സം​വി​ധാ​യ​ക​ർ, ര​ച​യി​താ​ക്ക​ൾ എ​ന്നി​ങ്ങ​നെ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പാ​ട്ടു​ക​ൾ എ​ളു​പ്പ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത് പ്ലേ ​ചെ​യ്യാം. പാ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഡി​സ്പ്ലേ​യി​ൽ കാ​ണി​ക്കും. സെ​ല​ക്ട് ചെ​യ്യാ​ൻ ജോ​ഗ്-​ഡ​യ​ൽ സ​ഹാ​യി​ക്കും. ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ നാ​ലു മ​ണി​ക്കൂ​റി​ലേ​റെ പ്ര​വ​ർ​ത്തി​ക്കും.

കാ​ർ​വാ​ൻ മി​നി സ്പീ​ക്ക​റി​ന് വി​ഖ്യാ​ത ഗാ​യി​ക എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​വ​ർ പാ​ടി​യ 251 പാ​ട്ടു​ക​ൾ പ്രീ​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ലും ഓ​ക്സ് ഇ​ൻ​പു​ട്ട്, ബ്ലൂ​ടൂ​ത്ത്, യു​എ​സ്ബി സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും.

ര​ണ്ടു​ല്പ​ന്ന​ങ്ങ​ൾ​ക്കും ഒ​രു​വ​ർ​ഷ​ത്തെ വാ​റ​ന്‍റി ന​ൽ​കു​ന്നു​ണ്ട്. -വി.ആർ.