ബിസിനസ് മെച്ചപ്പെടുത്താം, വാട്സ്ആപ്പിലൂടെ
ബി​സി​ന​സ് ഉ​പ​യോ​ഗം ല​ക്ഷ​മി​ട്ടു​കൊ​ണ്ടു​ള്ള പു​തി​യ വാ​ട്സ്ആ​പ് വ​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ടി​നു പു​റ​കെ പതി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തുവ​ന്നി​രി​ക്കു​ക​യാ​ണ്. വേ​രി​ഫൈ ചെ​യ്ത ബി​സി​ന​സ് അ​ക്കൗ​ണ്ട് ആ​ണെ​ങ്കി​ൽ പേ​രി​നു നേ​രേ പ​ച്ച നി​റ​ത്തി​ലു​ള്ള ചെ​ക്ക്മാ​ർ​ക്ക് ബാ​ഡ്ജ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. അ​ല്ലെ​ങ്കി​ൽ ബാ​ഡ്ജി​ന്‍റെ നി​റം ഗ്രേ​യാ​യി​രി​ക്കും. ഉ​പ​യോ​ക്ത​ക്ക​ളു​മാ​യി ചാ​റ്റ് ചെ​യ്യാ​നും, ക​ന്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കാ​നു​മു​ള്ള ഒാ​പ്ഷ​ൻ ആ​പ്പി​ലു​ണ്ടെ​ന്നും സൂചനയുണ്ട്.


നി​ല​വി​ലു​ള്ള വാ​ട്സ്ആ​പ്പി​ന്‍റേ​തി​നു സ​മാ​ന​മാ​യ ഐ​ക്ക​ണാ​യി​രി​ക്കും പു​തി​യ വാ​ട്സ് ആ​പി​നും. എ​ന്നാ​ൽ ലോ​ഗോ​യി​ലു​ള്ള കോ​ളിം​ഗ് സി​ന്പ​ലി​നു പ​ക​രം B എ​ന്ന അ​ക്ഷ​ര​മാ​യി​രി​ക്കും. എ​ന്നാ​ൽ ഇ​പ്പോ​ൾ ത​ന്നെ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്തേ​ക്കാം എ​ന്നു ക​രു​തേ​ണ്ട. സം​ഭ​വം സ്റ്റോ​റു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല പ​ല വ്യാ​ജ വാ​ട്സ്ആ​പ് ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഇ​വി​ടെ​യു​ണ്ട് താ​നും. അ​തി​നാ​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി​ പു​തി​യ ആ​പ് പു​റ​ത്തി​റ​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക.