3ഡി ​പ്രി​ന്‍റ​റു​ക​ളു​മാ​യി എ​ച്ച്പി ഇന്ത്യയിലേക്ക്
3ഡി ​പ്രി​ന്‍റ​റു​ക​ളു​മാ​യി എ​ച്ച്പി ഇന്ത്യയിലേക്ക്
Tuesday, December 26, 2017 7:32 AM IST
3ഡി ​പ്രി​ന്‍റിം​ഗി​നെ​ക്കു​റി​ച്ചു കേ​ട്ടു​തു​ട​ങ്ങി​യി​ട്ട് അ​ത്ര​യ​ധി​കം നാ​ളാ​യി​ല്ല. എ​ന്നാ​ലി​താ, രാ​ജ്യ​ത്തെ വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ് മു​ൻ​നി​ര​ക്കാ​രാ​യ എ​ച്ച്പി 3ഡി ​പ്രി​ന്‍റ​റു​ക​ളു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്നു. അ​ടു​ത്ത​വ​ർ​ഷ​മാ​ദ്യം പ്രി​ന്‍റ​റു​ക​ളു​ടെ വി​ല്പ​ന ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ൾ​ട്ടി ജെ​റ്റ് ഫ്യൂ​ഷ​ൻ (എം​ജ​ഐ​ഫ്) 3ഡി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി​ക്കാ​യി എ​ച്ച്പി ശ​ത​കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. വ​ൻ​കി​ട ബ്രാ​ൻ​ഡു​ക​ളാ​യ നൈ​ക്കി, ബി​എം​ഡ​ബ്ല്യൂ തു​ട​ങ്ങി​യ​വ​യു​മാ​യി ചേ​ർ​ന്ന് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ന്പ​നി. സീ​മെ​ൻ​സു​മാ​യും സ​ഹ​ക​ര​ണ​മു​ണ്ട്. ഇ​ന്ത്യ​യി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ, ഹെ​ൽ​ത്ത് കെ​യ​ർ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് എ​ച്ച്പി ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ക.


പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​ർ രം​ഗ​ത്തെ അ​നി​ഷേ​ധ്യ സാ​ന്നി​ധ്യ​മാ​ണ് എ​ച്ച്പി ഇ​ന്നും. സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ പ്രാ​ധാ​ന്യം കൂ​ടു​ന്പോ​ഴും വാ​ർ​ത്ത​ക​ളും വി​വ​ര​ങ്ങ​ളും ത​യാ​റാ​ക്കാ​ൻ പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​ർ കൂ​ടി​യേ​തീ​രു എ​ന്ന പ​ക്ഷ​മാ​ണ് എ​ച്ച്പി​ക്ക്.