വാഹനപ്രേമികൾക്കു ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര
വാഹനപ്രേമികൾക്കു ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര
Thursday, December 28, 2017 8:07 AM IST
മും​ബൈ: സാ​ഹ​സി​ക യാ​ത്ര​ക​ളി​ഷ്ട​പ്പെ​ടു​ന്ന ഇ​ന്ത്യ​യി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​പ്രേ​മി​ക​ൾ​ക്ക് ക്രി​സ​്മ​സ് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. ക​മ്പ​നി​യു​ടെ ബി​എ​സ്എ ബ്രാ​ൻ​ഡി​ൽ പു​തി​യ മോ​ഡ​ൽ മോ​ട്ടോ​ർസൈ​ക്കി​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. പു​തി​യ മോ​ഡ​ൽ വാ​ഹ​ന​ത്തി​ന്‍റെ അ​വ​ത​ര​ണം എ​ന്നാ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും സാ​ഹ​സി​ക വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി അ​ട​ക്കി​വാ​ഴു​ന്ന റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്, ബ​ജാ​ജ് ഓ​ട്ടോ​യു​ടെ ഡോ​മി​നോ​ർ എ​ന്നിവയ്ക്ക് ശ​ക്ത​മാ​യ എ​തി​രാ​ളി​യാ​യാ​യി​രി​ക്കും ബി​എ​സ്എ ബ്രാ​ൻ​ഡ് എ​ത്തു​ക.

യു​കെ മോ​ട്ടോ​ർ​സൈ​ക്കി​ൾ ക​മ്പ​നി​യാ​യ ബി​എ​സ്എ​യെ 2016 ഒ​ക്‌​ടോ​ബ​റി​ലാ​ണ് മ​ഹീ​ന്ദ്ര ഏ​റ്റെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ അ​ഡ്വ​ഞ്ച​ർ മോ​ട്ടോ​ർ​സൈ​ക്കി​ൾ മാ​ർ​ക്കറ്റ് സ​മീ​പ കാ​ല​ങ്ങ​ളി​ൽ വ​ൻ കു​തി​പ്പി​ലാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ൽ വി​പ​ണി​യു​ടെ 90 ശ​ത​മാ​ന​വും അ​ട​ക്കി​വാ​ഴു​ന്ന​ത് റോ‍യ​ൽ എ​ൻ​ഫീ​ൽ​ഡാ​ണ്.

പു​തി​യ മോ​ഡ​ലി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് ക​മ്പ​നി​യെ​ന്ന് ആ​ന​ന്ദ് മ​ഹീ​ന്ദ്ര സൂ​ചി​പ്പി​ച്ചു. ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി പു​തി​യ വാ​ഹ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ആ​ന​ന്ദ് മ​ഹീ​ന്ദ്ര ബി​എ​സ്എ മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന സാ​ന്താ​ക്ലോ​സി​ന്‍റെ ചി​ത്രം ട്വീ​റ്റ് ചെ​യ്തു.


ന​ഷ്ടം മാ​ത്രം ന​ല്കു​ന്ന മ​ഹീ​ന്ദ്ര ടു ​വീ​ലേ​ഴ്സ് ലി​മി​റ്റ​ഡി​ൽ(​എം​ടി​ഡ​ബ്ല്യു​എ​ൽ)​നി​ന്ന് പു​തി​യൊ​രു പ്ര​തീ​ക്ഷ​യാ​ണ് ബി​എ​സ്എ​യി​ലൂ​ടെ മ​ഹീ​ന്ദ്ര കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം 471 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​യി​രു​ന്നു എം​ടി​ഡ​ബ്ല്യു​എ​ൽ മ​ഹീ​ന്ദ്ര​യ്ക്കു സ​മ്മാ​നി​ച്ച​ത്. ക​മ്യൂ​ട്ട​ർ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റൂ​റോ​യു​ടെ നാ​ലു വേ​രി​യ​ന്‍റു​ക​ളാ​ണ് ക​മ്പ​നി വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​മു​ള്ള ബി​എ​സ്എ

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ബ്രി​ട്ടീ​ഷ് ആ​ർ​മി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ എ​ന്ന ച​രി​ത്രം പ​റ​യാ​നു​ണ്ട് ബ്രീ​ട്ടീ​ഷ് ക​മ്പ​നി​യാ​യ ബി​എ​സ്എ​ക്ക്. 1930-60 കാ​ല​ഘ​ട്ട​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഉ​ത്പാ​ദ​ക​രാ​യി​രു​ന്നു. ചൈ​നീ​സ് ഉ​ത്പാ​ദ​ക​ർ വി​ല​കു​റ​ഞ്ഞ മോ​ഡ​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് ബി​എ​സ്എ​യു​ടെ പ്ര​ചാ​ര​മി​ടി​ച്ചു. ബി​എ​സ്എ​യ്ക്കൊ​പ്പം മ​റ്റൊ​രു ബ്രീ​ട്ടി​ഷ് ക​മ്പ​നി​യാ​യ ട്ര​യം​ഫി​നും വീ​ഴ്ച പ​റ്റി.

ബി​എ​സ്എ​യു​ടെ നി​ല​വി​ലു​ള്ള ഗ്ലോ​ബ​ൽ ബ്രാ​ൻ​ഡ് അ​വ​കാ​ശ​ങ്ങ​ൾ 28 കോ​ടി രൂ​പ​യ്ക്കാ​ണ് മ​ഹീ​ന്ദ്ര സ്വ​ന്ത​മാ​ക്കി​യ​ത്.